ന്യൂയോര്‍ക്ക്: ഗസയിലെ സൈനിക നടപടികള്‍ തുടരുമെന്നും അവിടത്തെ ലക്ഷ്യം വേഗം പൂര്‍ത്തിയാക്കുമെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്‍ഹ്യൂ ഐക്യരാഷ്ട്രസഭാ ജനറല്‍ അസംബ്ലിയില്‍ സംസാരിച്ചു. പ്രതിഷേധസൂചകമായി പല രാജ്യങ്ങളിലെ പ്രതിനിധികള്‍ പ്രതിഷേധിച്ച് വേദി വിട്ടു.
പലസ്തീനിന് സ്വതന്ത്ര രാജ്യപദവി അംഗീകാരം നല്‍കുന്നത് അപകടകരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഒക്ടോബര്‍ 7 ആക്രമണത്തിന് ശേഷം പലസ്തീന്‍ രാജ്യത്തെ അംഗീകരിക്കുന്നത് ന്യൂയോര്‍ക്കിന് സമീപം ഭീകരര്‍ക്കൊരു സംസ്ഥാനം അനുവദിക്കുന്നതുപോലെയാണെന്നും നെതന്‍ഹ്യൂ ആരോപിച്ചു.
ഐക്യരാഷ്ട്രസഭയിലെ 193 അംഗരാജ്യങ്ങളില്‍ 157 എണ്ണം ഇതിനകം പാലസ്തീനെ സ്വതന്ത്രരാഷ്ട്രമായി അംഗീകരിച്ചിട്ടുണ്ട്. ഗസയില്‍ ദിവസേന നടക്കുന്ന വ്യോമാക്രമണങ്ങളില്‍ നിരവധിപേര്‍ കൊല്ലപ്പെടുന്നതായാണ് റിപ്പോര്‍ട്ടുകള്‍. നെതന്‍ഹ്യൂയുടെ പ്രസംഗദിനത്തില്‍ മാത്രം 22 മുതല്‍ 47 വരെയാളുകള്‍ കൊല്ലപ്പെട്ടതായി അന്തരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്്തു.
ഗസയിലെ ആക്രമണം അവസാനിപ്പിക്കണമെന്ന അന്താരാഷ്ട്ര ആവശ്യം ശക്തമായിക്കൊണ്ടിരിക്കുമ്പോഴും, ഹമാസിനെ പൂര്‍ണമായും തകര്‍ക്കാതെ പോരാട്ടം അവസാനിപ്പിക്കില്ലെന്ന നിലപാട് അദ്ദേഹം വീണ്ടും ഉറപ്പിച്ചു.
