തൃശൂര്‍: ഇത്തവണ തൃശൂരില്‍ ബി.ജെ.പിക്ക് ഉണ്ടായത് വന്‍ വോട്ട് ചോര്‍ച്ച. ജില്ലയില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സുരേഷ്ഗോപി നേടിയ വോട്ടുകളൊന്നും ഇത്തവണ ജില്ലയില്‍ ബി.ജെ.പിക്ക് ലഭിച്ചില്ല. തൃശൂര്‍ ജില്ലയില്‍ നിന്ന് ഇത്തവണ കൂടുതല്‍ സീറ്റുകള്‍ ലഭിക്കുമെന്നായിരുന്നു പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍.
2019ല്‍ ലോക്സഭയിലേക്ക് തൃശ്ശൂരില്‍ മത്സരിച്ച സുരേഷ് ഗോപിയുടെ വോട്ടുശതമാനം 28.19 ആയിരുന്നു. ജില്ലയില്‍ എന്‍.ഡി.എ. അന്ന് നേടിയ വോട്ട് 3,36,746. 2024ല്‍ വോട്ടുശതമാനം 37.80 ആക്കിയാണ് സുരേഷ് ഗോപി ജയിച്ചത്.
2024ല്‍ ജില്ലയില്‍ എന്‍.!ഡി.എ.നേടിയ വോട്ട് 5,55,007. 2025ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എ. ജില്ലയില്‍ നേടിയത് 3,96,808 വോട്ടാണ്. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിലാകട്ടെ എന്‍.ഡി.എ.യുടെ വോട്ട് 3,55,757 ആയി. രണ്ടുവര്‍ഷത്തിനിടെ രണ്ടു ലക്ഷം വോട്ടാണ് കുറഞ്ഞത്.
