അക്കോണ്‍ പ്രിന്റിങ് പ്രസ് ഔട്ട്‌സോഴ്‌സിങ് ഓഫീസ് തൃത്താലയില്‍ പ്രവര്‍ത്തനം തുടങ്ങി

തൃത്താല: ഖത്തര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അക്കോണ്‍ പ്രിന്റിങ് പ്രസ്സിന്റെ കേരളത്തിലെ ഔട്ട്‌സോഴ്‌സിങ് ഓഫീസ് തൃത്താലയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഓഫിസിന്റെ ഉദ്ഘാടനം അഡ്വ. വി. ടി. ബല്‍റാം എം.എല്‍.എ നിര്‍വഹിച്ചു.
അക്കോണ്‍ ഗ്രൂപ്പ് ഡയറക്ടര്‍ പി. ടി. മൊയ്തീന്‍കുട്ടി, തൃത്താല പഞ്ചായത്ത് പ്രസിഡന്റ് ജയന്തി, മെമ്പര്‍ പത്തില്‍ അലി, അക്കോണ്‍ ഖത്തര്‍ ഡിസൈനിങ് ഹെഡ് രദേവ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
ചടങ്ങിനിടെ എം.എല്‍.എ ഖത്തറിലെ അക്കോണ്‍ മാനേജ്‌മെന്റുമായും ജീവനക്കാരുമായും വീഡിയോ കോണ്‍ഫറന്‍സിലൂടെ ആശയവിനിമയം നടത്തി. കേരളത്തില്‍ ആരംഭിച്ച ഔട്ട്‌സോഴ്‌സിങ് പ്രവര്‍ത്തനങ്ങളിലൂടെ ഘട്ടംഘട്ടമായി 15 ഓളം പേര്‍ക്ക് തൊഴില്‍ അവസരങ്ങള്‍ ഒരുക്കാന്‍ കഴിയുമെന്ന് അക്കോണ്‍ മാനേജ്‌മെന്റ് അറിയിച്ചു.
കേരളത്തിലെ യുവാക്കള്‍ക്ക് പ്രത്യേകിച്ച് പ്രൊഫഷണല്‍ മേഖലയില്‍ പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് അക്കോണ്‍ പ്രിന്റിങ് പ്രസ്സ് തൃത്താലയില്‍ ഔട്ട്‌സോഴ്‌സിങ് ഓഫീസ് ആരംഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *