കൈവിലങ്ങുമായി രക്ഷപ്പെട്ട പ്രതി പിടിയില്‍

കായംകുളം: പോലീസിനെ വെട്ടിച്ച് കൈവിലങ്ങുമായി രക്ഷപ്പെട്ട കൊലപാതകശ്രമ കേസിലെ പ്രതിയെ ദിവസങ്ങള്‍ നീണ്ട തെരച്ചിലുകള്‍ക്കൊടുവില്‍ വലയിലാക്കി. കായംകുളം കുറ്റിത്തെരുവ് ദേശത്തിനകം കാട്ടിരേത്ത് തെക്കേതില്‍ ഉണ്ണികൃഷ്ണന്‍ ആണ് പിടിയിലായത്. ഇന്ന് രാവിലെ കായംകുളം കോടതി റോഡില്‍ നിന്നുമാണ് ഇയാളെ പിടികൂടിയത്. പോലീസിനെ ആക്രമിച്ച് ഇയാളെ രക്ഷപ്പെടുത്തിയ പ്രതിയുടെ പിതാവ് ചെത്തുതൊഴിലാളിയായ ഗോപാലകൃഷ്ണനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഉണ്ണികൃഷ്ണനെ പിടികൂടാനെത്തിയ കരീലക്കുളങ്ങര സ്റ്റേഷനിലെ എഎസ്‌ഐ സിയാദ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഇക്ബാല്‍, സതീഷ് എന്നിവരെ വെട്ടിപ്പരിക്കേല്‍പ്പിച്ചും സിപിഒ രാജേഷിനെ മര്‍ദിച്ചതിനും ശേഷമാണ് പിതാവ് ഗോപാലകൃഷ്ണന്‍ പ്രതിയായ മകനെ രക്ഷപ്പെടുത്തിയത്. കടത്തിണ്ണയില്‍ നിന്ന രണ്ടു യുവാക്കളെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലെ മുഖ്യ പ്രതിയാണ് പിടിയിലായ ഉണ്ണികൃഷ്ണന്‍.

Leave a Reply

Your email address will not be published. Required fields are marked *