തിരുവന്തപുരം: കേരളം ഇത് വരെ ബാങ്കിലെത്തിച്ചത് 36,341 കോടി രൂപ,കെട്ടിക്കിടക്കുന്ന രൂപ കൊണ്ട് വായ്പ പോലും നല്കാനാവാതെ ബാങ്കുകള്‍
നോട്ടു പിന്‍വലിക്കല്‍ പ്രഖ്യാപനത്തിന് ശേഷം കേരളം ഇതു വരെ ബാങ്കിലിട്ടത് 36,341 കോടി രൂപ.ഇതില്‍ ബാങ്ക് നിക്ഷേപം 34,956 കോടി രൂപയാണ്.1385 കോടി രൂപയുടെ അസാധു നോട്ടുകള്‍ മാറ്റിയെടുത്തു.
രാജ്യത്തെ മൊത്തം പണമിടപാടിന്റെ മൂന്ന് ശതമാനം കേരളത്തിന്റെ സംഭാവനയാണ്.ഒരു മാസം കൂടി സമയമുളളതിനാല്10,000 കോടി രൂപ കൂടി ബാങ്കുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ലക്ഷ്യമിട്ടിരുന്ന നിക്ഷേപം എല്ലാ ബാങ്കുകളും കൈവരിച്ചെങ്കിലും ഈ പണം വായ്പയായി തിരിച്ചു കൊടുക്കാന്‍ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് അനുമതിയില്ല.നിക്ഷേപങ്ങള്‍ക്ക് ബാങ്കുകള്‍ പലിശ കൊടുക്കുകയും വേണം.
ജില്ലാ സഹകരണ ബാങ്കുകള്‍ക്കു ലഭിച്ചത് 974 കോടി രൂപയാണ്.ഇതില്‍ 740 കോടിയും കണക്കില്‍ ചേര്‍ക്കാന്‍ ക!ഴിഞ്ഞിട്ടില്ല.ഇവയെല്ലാം ശാഖകളില്‍ കെട്ടിക്കിടക്കുകയാണ്.ഇത് സുരക്ഷാ പ്രശ്നവും ഉണ്ടാക്കുന്നുണ്ട്.
