ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ നോട്ട് പിന്‍വലിക്കലിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരം രംഗത്ത്. ഈ വര്‍ഷത്തെ ഏറ്റവും വലിയ അഴിമതിയാണ് നോട്ട് പിന്‍വലിക്കലിലൂടെ നടന്നിരിക്കുന്നത്. ഇതില്‍ അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. നോട്ട് പിന്‍വലിച്ചതിലൂടെ അഴിമതിയും കള്ളപ്പണവും ഇല്ലാതാകുമെന്നാണ് കേന്ദ്രം പറയുന്നത്. എന്നാല്‍ പാവപ്പെട്ടവരെ ദ്രോഹിക്കുക എന്ന ലക്ഷ്യത്തിലേക്കാണ് എത്തിയിരിക്കുന്നത്.
പ്രകൃതി ദുരന്തങ്ങളേക്കാള്‍ വലിയ ആഘാതമാണ് ഇതുമൂലം ജനങ്ങള്‍ക്കുണ്ടായതെന്നും അദ്ദേഹം വിമര്‍ശിച്ചു. ജനങ്ങളുടെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് കള്ളപ്പണം തടയാനെന്നു പറഞ്ഞവര്‍ ഇപ്പോള്‍ മാറ്റിപ്പറയുകയാണ്. കാഷ്‌ലെസ് ഇക്കണോമിയെകുറിച്ചാണ് ബിജെപി നേതാക്കള്‍ സംസാരിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു.
