വാരണാസി: ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ നടന്ന പാര്‍ട്ടി സമ്മേളനത്തില്‍ പ്രവര്‍ത്തകര്‍ക്കൊപ്പം ഭക്ഷണം കഴിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യത്യസ്തമായ തെരഞ്ഞെടുപ്പ് പ്രചാരണം. പരിപാടിയില്‍ പങ്കെടുന്നവര്‍ എല്ലാവരും ഭക്ഷണം കൊണ്ടുവരണം എന്നു പ്രത്യേകം നിര്‍ദേശിച്ചിരുന്നു. താനും ഒരു സാധാരണ പാര്‍ട്ടി പ്രവര്ത്തകന് ആയതിനാല്‍ സ്വന്തമായി ഭക്ഷണം കൊണ്ടുവരുമെന്നു മോദിയും അറിയിച്ചിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഒപ്പം ഇരുന്നാണ് പ്രധാനമന്ത്രി ഭക്ഷണം കഴിച്ചത്. ഇതിന്റെ ചിത്രങ്ങള്‍ ഇതിനൊടകം സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചു തുടങ്ങി. ഇങ്ങനെയൊരു തുല്യത ബിജെപിയില്‍ മാത്രമേ സാധ്യമാകൂ എന്നാണ് പ്രവര്‍ത്തകരുടെ വാദം. പാര്‍ട്ടി സമ്മേളനത്തില്‍ ഏകദേശം 26,000 പ്രവര്‍ത്തകര്‍ പങ്കെടുത്തു.
