കൊച്ചിയില്‍ കെട്ടിയിട്ട ബോട്ടുകള്‍ കത്തിനശിച്ചു

കൊച്ചി: കൊച്ചി പറവൂരില്‍ കെട്ടിയിട്ടിരുന്ന നാല് ബോട്ടുകള്‍ക്ക് തീപിടിച്ചു. പറവൂര്‍ കോട്ടുവള്ളിക്കാവ് ജെട്ടിയിലാണ് സംഭവം. തീപിടുത്തത്തില്‍ ഒരു ബോട്ട് പൂര്‍ണമായും മറ്റുള്ളവ ഭാഗികമായുമാണ് കത്തിയത്. നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് ഫയര്‍ഫോഴ്‌സിന്റെ മൂന്നു യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

അതേസമയം, കെട്ടിയിട്ട ബോട്ടുകള്‍ക്ക് എങ്ങനെയാണ് തീപിടിച്ചതെന്ന് വ്യക്തമല്ല. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റതായും വിവരങ്ങളില്ല. സാമൂഹ്യ വിരുദ്ധരാണ് സംഭവത്തിനു പിന്നിലെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പോലീസ് അന്വേഷണമാരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *