എറണാകുളം ടൗണില്‍ എ സി കാത്തിരിപ്പു കേന്ദ്രം

എറണാകുളം: പ്രതിദിനം 11,000 യാത്രക്കാര്‍ വന്നുപോവുകയും ഏകദേശം 17 ലക്ഷം രൂപയുടെ വരുമാനം കണക്കാക്കുകയും ചെയ്യുന്ന തിരുവനന്തപുരം റെയില്‍വേ ഡിവിഷനു കീഴിലെ എ കാറ്റഗറി സ്റ്റേഷനുകളിലൊന്നാണ് എറണാകുളം ടൗണ്‍ (എറണാകുളം നോര്‍ത്ത്) റെയില്‍വേ സ്റ്റേഷനില്‍ കുടുംബശ്രീയുമായി ചേര്‍ന്ന് പരീക്ഷണാര്‍ത്ഥം കാത്തിരിപ്പു കേന്ദ്രം സ്ഥാപിക്കുന്നു. നിലവിലെ വെയ്റ്റിംഗ് റൂം നവീകരിച്ചാണ് ഇത് നടപ്പാക്കുന്നത്. 9.2 ലക്ഷം രൂപ ചെലവിട്ടാണ് പദ്ധതി. ശീതീകരിച്ച കാത്തിരിപ്പു കേന്ദ്രം പ്രവര്‍ത്തിപ്പിക്കുന്നതും പരിപാലിക്കുന്നതും കുടുംബശ്രീ മിഷന്‍ പ്രവര്‍ത്തകരായിരിക്കും.
സൗജന്യ വൈഫൈ, കുട്ടികള്‍ക്ക് കളിക്കാനുള്ള സ്ഥലം, ലഘു ലൈബ്രറി, ട്രെയിന്‍ ഓണ്‍ കോള്‍ സേവനം, പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കുമുള്ള വൃത്തിയാകല്‍ സൗകര്യങ്ങള്‍, മുലയൂട്ടല്‍ സൗകര്യം, കുട്ടികള്‍ക്കു വസ്ത്രം മാറ്റല്‍ മുറി, തീവണ്ടികളുടെ വരവും പോക്കും സമയങ്ങള്‍ അറിയിക്കുന്ന ഡിജിറ്റല്‍ പ്രദര്‍ശന ബോര്‍ഡ് ടങ്ങി രാജ്യത്തെ മറ്റു പ്രധാന സ്റ്റേഷനുകളില്‍ ലഭിക്കുന്ന എല്ലാ സൗകര്യങ്ങള്‍ക്കുമായി മണിക്കൂറില്‍ ഒരാള്‍ക്ക് 20 രൂപയാണ് ഈടാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *