ദേവസ്വം ബോര്‍ഡ് നിര്‍ദേശം പാലിച്ചില്ല

പത്തനംതിട്ട: ശബരിമലയില്‍ ദേവസ്വം ബോര്‍ഡ് പോലീസ് നിര്‍ദേശം പാലിച്ചില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ശബരിമലയിലെ കമ്ബിവേലികള്‍ ബലപ്പെടുത്താന്‍ ദക്ഷിണമേഖലാ എഡിജിപി ദേവസ്വം ബോര്‍ഡിന് നിര്‍ദേശം നല്‍കിയിരുന്നെന്നും എന്നാല്‍ നടപടി ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.  ശബരിമലയില്‍ തിക്കിലും തിരക്കിലും ഭക്തര്‍ക്ക് പരിക്കേറ്റ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഡിജിപിയുടെ പ്രതികരണം. അതേസമയം, സംഭവത്തില്‍ ആരെയും കുറ്റപ്പെടുത്താനില്ലെന്നും ബെഹ്‌റ പറഞ്ഞു.

 

എന്നാല്‍ സന്നിധാനത്ത് ഭക്തര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ പോലീസിന് വീഴ്ചപറ്റിയിട്ടില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. സന്നിധാനത്ത് ആവശ്യത്തിന് പോലീസുകാരെ നിയോഗിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു. പോലീസിന്റെ സേവനങ്ങള്‍ കാണാതെപോകരുതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.  സംഭവസ്ഥലത്ത് മാത്രം ഒമ്ബത് പോലീസുകാര്‍ ഉണ്ടായിരുന്നെന്നും അപകടമുണ്ടായ ഉടന്‍ ആവശ്യമായ സേവനം എത്തിയെന്നും ഐജി ശ്രീജിത്ത് വ്യക്തമാക്കി. സംഭവത്തില്‍ ഡിജിപി ഐജിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *