നോട്ട് നിരോധനംനോട്ട് നിരോധനം ആര്‍ബിഐ അംഗീകരിച്ചത് മണിക്കൂറുകള്‍ മുമ്പ് ആര്‍ബിഐ അംഗീകരിച്ചത് മണിക്കൂറുകള്‍ മുമ്പ്

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കല്‍ തീരുമാനത്തിന് റിസര്‍വ് ബാങ്ക് അനുമതി നല്‍കിയത് പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് മൂന്നു മണിക്കൂര്‍ മുമ്പ് മാത്രമെന്ന് റിപ്പോര്‍ട്ട്. ബ്ലുംബര്‍ഗ് ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. വിവരാവകാശ രേഖ പ്രകാരം ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ബ്ലുംബര്‍ഗ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. നവംബര്‍ എട്ടിന് രാത്രി എട്ടിനാണ് ദൂരദര്‍ശനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി 1000, 500 നോട്ടുകള്‍ അസാധുവാക്കിയ തീരുമാനം പ്രഖ്യാപിച്ചത്.

 

നവംബര്‍ എട്ടിന് വൈകുന്നേരം 5.30 നാണ് ഇതു നോട്ട് അസാധുവാക്കല്‍ സംബന്ധിച്ച സുപ്രധാന തീരുമാനം എടുത്തതെന്ന് വിവരവകാശ രേഖയില്‍ ആര്‍ബിഐ പറയുന്നു. ആര്‍ബിഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍, ഡെപ്യൂട്ടി ഗവര്‍ണര്‍മാരായ ആര്‍. ഗാന്ധി, എസ്.എസ്. മുന്ദ്ര, എന്‍.എസ് വിശ്വനാഥന്‍, ധനകാര്യ സെക്രട്ടറി ശക്തികാന്ത് ദാസ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തതായും പറയുന്നു.

 

എന്നാല്‍ പുതിയ തീരുമാനത്തിന് മുമ്പ് ഓരോ ദിവസവും എത്ര പുതിയ നോട്ടുകള്‍ അച്ചടിച്ചു എന്ന ചോദ്യത്തിന് വിവരാവകാശ രേഖയില്‍ മറുപടി നല്‍കിയിട്ടില്ല. മുന്നൊരുക്കങ്ങള്‍ എന്തൊക്കെയായിരുന്നെന്നതു സംബന്ധിച്ചും മറുപടിയില്ല. നോട്ട് നിരോധന പ്രഖ്യാപനത്തോടെ രാജ്യത്ത് വിനിമയത്തിലിരുന്ന 86 ശതമാനം കറന്‍സികളാണ് അസാധുവായത്.

Leave a Reply

Your email address will not be published. Required fields are marked *