ഇന്നു മുതല്‍ ഇന്ത്യക്ക് ധനസഹായമുണ്ടാവില്ലെന്ന് ഇംഗ്ലണ്ട്.

ലണ്ടന്‍ : 2016 ജനുവരി മുതല്‍ ഇന്ത്യക്ക് നല്‍കിവരുന്ന ധനസഹായം നിര്‍ത്തിവെക്കുമെന്ന് ഇംഗ്ലണ്ട്. തിരുമാനം 2012 ല്‍ ഡാവിഡ് കാമറൂണ്‍ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയുടെ പൊതുചെലവുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇംഗ്ലണ്ടിന്റെ സഹായം തുലോം തുച്ചമാണെന്ന അന്നത്തെ ധനമന്ത്രി പ്രണാബ് മുഖര്‍ജിയുടെ പ്രസ്താവന ഇംഗ്ലണ്ടിനെ ചൊടിപ്പിച്ചിരുന്നു. ഇന്ത്യയുടെ പഴയ സാമ്രാജ്യമായതിനാല്‍ പ്രസ്താവന ഇഗ്ലണ്ടില്‍ എറെ ഒച്ചപാടുണ്ടാക്കിയിരുന്നു.

ഇംഗ്ലണ്ടിലെ ഇന്ത്യന്‍ ധനികരുടെ സമ്പാദ്യത്തില്‍ നിന്നുമാണ് ഇനി ഇന്ത്യ സഹായധനം കണ്ടത്തേണ്ടതെന്നും 2012 ല്‍ കാമറൂണ്‍ പറഞ്ഞിരുന്നു. തിരുമാനത്തിനു ശേഷമുളള മുന്നുവര്‍ഷങ്ങളിലും സഹായധനം കൃത്യമായി ലഭിച്ചിരുന്നു. എന്നാല്‍ ഇംഗ്ലണ്ടിന്റെ ധനസഹായത്തില്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന പദ്ധതികള്‍, ഉപയോഗിക്കാത്ത മറ്റു ഫണ്ടുകള്‍ ഉപയോഗിച്ച് പൂര്‍ണ്ണമാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. ധനസഹായം റദ്ദ് ചെയ്താലും ഇരുരാജ്യങ്ങളും ഇതുവരെ സഹകരിച്ചു പോരുന്ന പൊതുസംരഭങ്ങള്‍ നിലനില്‍ക്കുമെന്നും മന്ത്രാലയം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *