ഇന്ത്യയിലെ അഭിഭാഷകരില്‍ 45 ശതമാനം പേരും വ്യാജന്‍മാരെന്ന് ബാര്‍ കൗണ്‍സില്‍

ന്യൂഡല്‍ഹി: ഇന്ത്യയിലെ അഭിഭാഷകരില്‍ 5560 ശതമാനം പേര്‍ക്കു മാത്രമാണ് യതാര്‍ഥ യോഗ്യതകള്‍ ഉള്ളതെന്ന് ബാര്‍ കൗണ്‍സില്‍. ഇതിനെ കുറിച്ച് അന്വേഷിക്കുന്നതിനായി ബാര്‍ കൗണ്‍സില്‍ നിയോഗിച്ച സമിതി സുപ്രീം കോടതി ചീഫ് ജസ്റ്റീസിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇതു സംബന്ധിച്ചു പരാമര്‍ശമുള്ളതെന്ന് ഹഫിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

രാജ്യത്തെ കോടതി മുറികളില്‍ വ്യവഹാരങ്ങളുമായി കയറിയിറങ്ങുന്ന അഭിഭാഷകരില്‍ 45 ശതമാനത്തോളം പേരും വ്യാജന്‍മാരാണ്. 5560 ശതമാനം പേര്‍ക്കു മാത്രമാണ് വേണ്ടത്ര യോഗ്യതകള്‍ ഉള്ളതെന്ന് പരിശോധനയില്‍ വ്യക്തമായി. ഇവരെ ഒഴിവാക്കുന്നത് അഭിഭാഷക വൃത്തിയുടെ മേന്മ വര്‍ധിപ്പിക്കും. 2012 ലെ ബാര്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പ് കണക്കു പ്രകാരം 14 ലക്ഷം അഭിഭാഷകരാണ് രാജ്യത്തുണ്ടായിരുന്നത്. എന്നാല്‍ ബാര്‍ കൗണ്‍സിലിന്റെ പരിശോധനയില്‍ 6.5 ലക്ഷം പേരെ മാത്രമാണ് കണ്ടെത്താന്‍ കഴിഞ്ഞതെന്നും ചീഫ് ജസ്റ്റീസ് ജെ.എസ്.ഖെഹാറിനു കൈമാറിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

ബാര്‍ കൗണ്‍സിലിന്റെ പരിശോധനയെ ചീഫ് ജസ്റ്റീസ് അഭിനന്ദിച്ചു. വ്യാജ ബിരുദമുള്ളവര്‍ മാത്രമല്ല, അഭിഭാഷക ബിരുദമില്ലാത്തവര്‍ പോലും കോടതികളില്‍ എത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ, അഭിഭാഷക സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തി നല്‍കുന്നതിന് സര്‍വകലാശാലകള്‍ പണം ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *