തിരുവനന്തപുരം: മുന്‍ പോലീസ് മേധാവി ടി.പി.സെന്‍കുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്. സെന്‍കുമാര്‍ തെറ്റായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സെന്‍കുമാര്‍ രാഷ്ട്രീയം കളിക്കുകയാണെന്നും സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് സെന്‍കുമാര്‍ നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സെന്‍കുമാര്‍ യുഡിഎഫ് പാളയം വിട്ട് പുതിയ പാളയം തേടിയിരിക്കുകയാണെന്നും അദ്ദേഹം കളിക്കുന്നത് യുഡിഎഫിനു വേണ്ടിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സെന്‍കുമാറിനെതിരെയുള്ള, മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശങ്ങള്‍ ദൗര്‍ഭാഗ്യകരമായിപ്പോയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഡിജിപിയായിരുന്ന സമയത്ത് സുചിന്തിതവും, നീതിപൂര്‍വവും, നിക്ഷ്പക്ഷവുമായ നിലപാടുകളെടുത്ത ഒരു ഉദ്യോഗസ്ഥനെതിരെ മുഖ്യമന്ത്രി ഇത്തരം ബാലിശമായ ആരോപണങ്ങള്‍ നടത്തരുതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്തെ ക്രമസമാധാനനില തകര്‍ന്നുവെന്നും നിയമപാലകര്‍ കാഴ്ചക്കാരായി മാറിയെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. അടിയന്തരപ്രമേയത്തിനു അനുമതി നിഷേധിച്ചതിനെത്തുടര്‍ന്നു സഭയില്‍ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയിരുന്നു.ഇതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് പ്രതിപക്ഷ നേതാവ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
