കാശ്മീര്‍: പുല് വമ ജില്ലയിലെ ട്രാലിലുണ്ടായ ഏറ്റുമുട്ടല്‍ അവസാനിച്ചു. ഹിസ് ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ അടക്കം മൂന്ന് പേര് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. കശ്മീരില്‍ ഏറെ പ്രക്ഷോഭമുയര്‍ത്തിയ ബുര്‍ഹന്‍ വനിയുടെ നാടാണ് ട്രാല്‍.
ശനിയാഴ്ച വൈകിട്ടോടെയാണ് ട്രാലില്‍ സുരക്ഷ സേനയും തീവ്രവാദികളും ഏറ്റുമുട്ടിയത്. 15 മണിക്കൂറുകള്‍ക്ക് ശേഷമാണ് ഏറ്റുമുട്ടല്‍ അവസാനിച്ചത്. അതേസമയം തീവ്രവാദികള്‍ക്കായി തിരച്ചില്‍ പുരോഗമിക്കുന്നുണ്ട്.
ഏറ്റുമുട്ടലില്‍ രണ്ട് പോലീസുകാര്‍ക്കും രണ്ട് സി ആര് പി എഫ് ഭടന്മാര്ക്കും പരിക്കേറ്റിരുന്നു. ഇവരെ ശ്രീനഗറിലെ ആര്‍മി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആഖിബ് മൗലവിയാണ് കൊല്ലപ്പെട്ട ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍. അവന്തിപുര സ്വദേശിയാണ് ആഖിബ്.
