ഉത്തര്‍പ്രദേശില്‍ ബി.ജെ.പി അധികാരത്തിലേക്ക്

ന്യൂഡല്‍ഹി : രാജ്യം ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ വന്‍ മുന്നേറ്റവുമായി ബി.ജെ.പി. ലീഡ് നില അറിവാകുമ്പോള്‍ ആകെയുള്ള 403 സീറ്റുകളില്‍ 243 സീറ്റുകളുടെ ലീഡുമായാണ് പാര്‍ട്ടി മന്നേറുന്നത്. നൂറിലേറെ സീറ്റുകളില്‍ കൂടി ഫലം പുറത്തു വരാനിരിക്കെ യു.പിയില്‍ ബി.ജെ.പി തന്നെ അധികാരത്തിലെത്തുമന്ന് ഉറപ്പായി.

ഒരു ഘട്ടത്തില്‍ ബിഎസ്പി അപ്രതീക്ഷിത മുന്നേറ്റം നടത്തിയെങ്കിലും പിന്നീട് അവര്‍ പിന്നാക്കം പോകുന്ന കാഴ്ചയാണ് കണ്ടത്. ബിജെപിക്കും എസ്പി-കോണ്‍ഗ്രസ് സഖ്യത്തിനുമൊപ്പം നില്‍ക്കുന്ന പ്രകടനമാണ് തുടക്കത്തില്‍ ബിഎസ്പി നടത്തിയത്. സംസ്ഥാനത്ത് ബിജെപി തന്നെ മുന്നിലെത്തുമെന്നായിരുന്നു എല്ലാ എക്‌സിറ്റ് പോളുകളിലെയും പ്രവചനം.

ഉത്തര്‍പ്രദേശിലെ വിജയം പ്രധാനമന്ത്രി മോദിക്കും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായ്ക്കും കരുത്താകും. കേന്ദ്രസര്‍ക്കാരിന്റെ നയപരിപാടികള്‍ നടപ്പാക്കലിനു വേഗമേറുകയും ചെയ്യും. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ബിജെപിക്കു സാധ്യത വര്‍ധിക്കുമെന്നതും മറ്റൊരു ഘടകമാണ്. അതേസമയം, എസ്പി സഖ്യം തോറ്റാല്‍ ഏറ്റവും വലിയ തിരിച്ചടി കോണ്‍ഗ്രസിനും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കുമാണ്.

Leave a Reply

Your email address will not be published. Required fields are marked *