ശ്രീലങ്കയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്; മുസ്ലീം വോട്ടര്‍മാര്‍ക്കുനേരെ ആക്രമണം

കൊളംമ്ബോ: ശ്രീലങ്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്‍റെ (Presidential Election) വോട്ടിംഗ് പുരോഗമിക്കുന്നു. 12845 വോട്ടിംഗ് കേന്ദ്രങ്ങളിലായി 15,992,096 വോട്ടര്‍മാരാണുള്ളത്. രാവിലെ ഏഴുമുതല്‍ അഞ്ചുവരെയാണ് വോട്ടിംഗ് നടക്കുന്നത്. തിരഞ്ഞെടുപ്പ് തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ മുസ്‌ലിം വോട്ടര്‍മാരെ പോളിംഗ് ബൂത്തിലേക്ക് കൊണ്ടു പോവുന്ന വാഹനത്തിനുനേരെ വെടിവെപ്പുണ്ടായി. ആക്രമണത്തില്‍ ആളപായമുള്ളതായി സൂചനയൊന്നുമില്ല. അതേസമയം അക്രമികള്‍ ടയറുകള്‍ കത്തിച്ചും റോഡില്‍ Read More …

ശബരിമല: പമ്ബയിലെത്തിയ പത്ത്​ സ്​ത്രീകളെ തിരിച്ചയച്ചു

പത്തനംതിട്ട: ശബരിമല യുവതീ പ്രവേശന വിധി സ്​റ്റേ ചെയ്യാത്ത സാഹചര്യത്തില്‍ ദര്‍ശനം നടത്താനെത്തിയ പത്ത്​യുവതികളെ പൊലീസ്​ പമ്ബയില്‍ നിന്നും തിരിച്ചയച്ചു. ആന്ധ്രപ്രദേശ്​ സ്വദേശികളായ സ്​ത്രീകളെയാണ്​ പ്രായം പരിശോധിച്ച്‌​ പൊലീസ്​ തിരിച്ചയച്ചത്​. വിജയവാഡ സ്വദേശികളായ 15 സ്​ത്രീകളാണ്​ ദര്‍ശനത്തിനെത്തിയത്​. എന്നാല്‍ ആധാര്‍ കാര്‍ഡ്​ ഉള്‍പ്പെടെയുള്ള തിരിച്ചറിയല്‍ രേഖകള്‍ പരിശോധിച്ച പൊലീസ്​ പ്രായം കുറഞ്ഞവരെ തടഞ്ഞു. പൊലീസ്​ കണ്‍ട്രോള്‍ Read More …

തീയതിയില്‍ മാറ്റം; നാളെ ശബരിമല സന്ദര്‍ശനത്തിന് എത്തില്ലെന്ന് തൃപ്തി ദേശായി

തിരുവനന്തപുരം: നാളെ താന്‍ ശബരിമല സന്ദര്‍ശനത്തിന് എത്തില്ലെന്ന് ഭൂമാത ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. നേരത്തെ നാളെ സന്ദര്‍ശനത്തിനെത്തുമെന്നായിരുന്നു തൃപ്തി മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. എന്നാല്‍ താന്‍ ഈ മാസം 20ന് ശേഷമേ എത്തൂവെന്നാണ് അവര്‍ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. ശബരിമലയില്‍ തത്കാലം യുവതികള്‍ക്ക് പ്രവേശനം അനുവദിക്കേണ്ടെന്ന സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിന് പിന്നാലെയാണ് ശബരിമല ക്ഷേത്ര സന്ദര്‍ശനത്തിനായി നാളെ Read More …

ഫാത്തിമയുടെ മരണം; അധ്യാപകന്‍ ക്യാമ്ബസിന് പുറത്തുപോകരുതെന്ന് പൊലീസ്; തെളിവുകള്‍ പിതാവ് അന്വേഷണസംഘത്തിന് കൈമാറി

ചെന്നൈ: ഐഐടി വിദ്യാര്‍ഥിനി ഫാത്തിമയുടെ മരണത്തില്‍ ആരോപണവിധേയനായ അധ്യാപകന്‍ സുദര്‍ശന്‍ പത്മനാഭനോട് ക്യാമ്ബസ് വിട്ടുപോകരുതെന്ന കര്‍ശനനിര്‍ദേശവുമായി അന്വേഷണസംഘം. അധ്യാപകന്‍ ക്യാമ്ബസിന് പുറത്തുപോകുന്നത് തടയാന്‍ വന്‍പൊലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്. അതേസമയം, മരണവുമായി ബന്ധപ്പെട്ട് തന്റെ കൈയിലുള്ള തെളിവുകളെല്ലാം ഫാത്തിമയുടെ പിതാവ് ലത്തീഫ് അന്വേഷണസംഘത്തിന് കൈമാറി. സംഭവത്തില്‍ ഐഐടി അധികൃതരും പൊലീസും ഒത്തുകളിക്കുകയാണെന്ന് പിതാവ് അബ്ദുല്‍ ലത്തീഫ് ഇന്നലെ പറഞ്ഞിരുന്നു. Read More …

ബാങ്കുകളിലെ ഇന്‍ഷുറന്‍സ് പരിധി ഉയര്‍ത്തും:നിര്‍മലാ സീതാരാമന്‍

ന്യൂഡല്‍ഹി: ബാങ്കുകള്‍ തകര്‍ന്നാല്‍ അക്കൗണ്ട് ഉടമകള്‍ക്ക് നല്‍കുന്ന നഷ്ടപരിഹാരം ഉയര്‍ത്താന്‍ തീരുമാനിച്ച്‌ കേന്ദ്രസര്‍ക്കാര്‍. ഇതിനായി ഇന്‍ഷുറന്‍സ് പരിധി ഉയര്‍ത്തുമെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പറഞ്ഞു. മാത്രമല്ല പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ഇതിനുള്ള ബില്ല് കൊണ്ടു വരുമെന്നും അവര്‍ പറഞ്ഞു. നിലവില്‍ ബാങ്കുകളുടെ ഇന്‍ഷുറന്‍സ് പരിധി ഒരു ലക്ഷം രൂപയാണ്. എന്നാല്‍ പരമാവധി തുക അക്കൗണ്ട് ഉടമകള്‍ക്ക് Read More …

കു​വൈ​ത്തി​ല്‍ ക​ട​ലി​ല്‍ അകപ്പെട്ട കു​ട്ടി​ക​ളെ ര​ക്ഷി​ക്കു​ന്ന​തി​നി​ടെ മലയാളി യു​വാ​വി​നു ദാ​രു​ണാ​ന്ത്യം

കു​വൈ​ത്ത് സി​റ്റി: വി​നോ​ദ​യാ​ത്ര​ക്കി​ടെ ക​ട​ലി​ല്‍ അകപ്പെട്ട സു​ഹൃ​ത്തു​ക്ക​ളു​ടെ കു​ട്ടി​ക​ളെ ര​ക്ഷി​ക്കു​ന്ന​തി​നി​ടെ യു​വാ​വി​നു ദാ​രു​ണാ​ന്ത്യം. ക​ണ്ണൂ​ര്‍ പേ​രാ​വൂ​ര്‍ അ​നു​ങ്ങോ​ട് മ​ന​ത​ണ പ​ന്ത​പ്ലാ​ക്ക​ല്‍ സ​നി​ല്‍ ജോ​സ​ഫ് ആ​ണ് മ​രി​ച്ച​ത്. ക​ട​ലി​ല്‍ കു​ളി​ക്കു​ന്ന​തി​നി​ടെ സു​ഹൃ​ത്തു​ക​ളു​ടെ കു​ട്ടി​ക​ള്‍ തി​ര​മാ​ല​ക​ളി​ല്‍ അ​ക​പ്പെടു​ക​യാ​യി​രു​ന്നു. ഇ​വ​രെ ര​ക്ഷി​ക്കു​ന്ന​തി​നി​ടെ സ​നിലും ക​ട​ലി​ല്‍ അ​ക​പ്പെട്ടു. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​ര്‍ ഓ​ടി​ക്കൂ​ടി സ​നി​ലി​നെ ര​ക്ഷ​പ്പെ​ടു​ത്തി എ​യ​ര്‍ ആം​ബു​ല​ന്‍​സി​ല്‍ മു​ബാ​റ​ഖി​യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം Read More …

വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറിയ മധ്യവയസ്‌കന്‍ പോലീസ് പിടിയില്‍

എറണാകുളം: സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍മധ്യവയസ്‌ക്കനെ പോലീസ് പിടികൂടി. കാലടി പോലീസാണ് മധ്യവയസ്‌ക്കനെ പിടികൂടിയത്. മൂക്കന്നൂര്‍ വെട്ടിക്ക വീട്ടില്‍ ആലക്‌സാണ്ടര്‍ (61) ആണ് പിടിയിലായത്. അങ്കമാലിക്ക് സമീപത്തെ സ്‌കൂളിലെ ജീവനക്കാരനാണ് ഇയാള്‍. വിദ്യാര്‍ത്ഥിനി സംഭവം മാതാപിതാക്കളെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് മാതാപിതാക്കള്‍ സ്‌കൂളില്‍ വിവരം അറിയിച്ചു. പ്രിന്‍സിപ്പാളിന്റെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. പ്രതി അലക്‌സാണ്ടറിനെ റിമാന്‍ഡ് Read More …

ശബരിമല നട ഇന്ന് തുറക്കും; ഒരുക്കങ്ങള്‍ പൂര്‍ണ്ണമെന്ന് ബോര്‍ഡ്, ശക്തമായി സുരക്ഷയൊരിക്കി പോലീസ്

പത്തനംതിട്ട: മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിന് ശബരിമല നട ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് തുറക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തിയാണ് നടതുറക്കുക. നെയ്യ് വിളക്ക് തെളിയിച്ച്‌ ഭക്തജനസാന്നിധ്യം അറിയിക്കുന്നതോടെ ഇത്തവണത്തെ മണ്ഡലകാല തീര്‍ത്ഥാനടത്തിന് തുടക്കമാവും. പ്രത്യേക പൂജകള്‍ ഒന്നും ഇല്ലാത്ത ഇന്നതെ പ്രധാന ചടങ്ങ് തന്ത്രിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടക്കുന്ന പുതിയ മേല്‍ ശാന്തിമാരുടെ സ്ഥാനാരോഹണമാണ്. Read More …