Author: kerala-live
എന്‍ഡോസള്‍ഫാന്‍ ഇരകളോട് സര്‍ക്കാര്‍ കാണിച്ചത് അളവറ്റ കാരുണ്യം; അടിയന്തിരപ്രമേയത്തിന് മുഖ്യമന്ത്രിയുടെ മറുപടി
തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്നങ്ങള്‍ ഊന്നിയ അടിയന്തിരപ്രമേയത്തിന് മുഖ്യമന്ത്രിയുടെ മറുപടി. എന്‍ഡോസള്‍ഫാന്‍ ഇരകളോട് സര്‍ക്കാര്‍ അളവറ്റ കാരുണ്യമാണ് കാണിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്‍ എ നെല്ലിക്കുന്ന് അവതരിപ്പിച്ച അടിയന്തിരപ്രമേയത്തിനാണ് മുഖ്യമന്ത്രിയുടെ മറുപടി. തിരുവനന്തപുരം സെക്രട്ടേറിയറ്റിയന് മുന്നില്‍ ദുരന്തബാധിതര്‍ സമരത്തിലാണ്. ഇവര്‍ക്ക് ഐക്യദാര്‍ഢ്യവുമായി സാമൂഹികപ്രവര്‍ത്തക ദയാഭായി അനിശ്ചിതകാല നിരാഹാര സമരം തുടരുകയുമാണ്. മെഡിക്കല്‍ ക്യാമ്ബുകളില്‍ കണ്ടെത്തിയ എല്ലാ ദുരന്തബാധിതരെയും Read More …
സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പുറപ്പെടുവിക്കുന്ന പ്രസ്താവന
കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തെ ഉള്‍ക്കൊണ്ടുകൊണ്ടുള്ള വികസനോന്മുഖമായ ബജറ്റാണ് നിയമസഭയില്‍ ഇന്ന് അവതരിപ്പിച്ചതെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പ്രസ്താവനയില്‍ പറഞ്ഞു.അടിയന്തരമായ ധനാശ്വാസ നടപടികളും ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള സമഗ്രവികസന പരിപാടികളും സമുന്നയിപ്പിക്കുന്ന ബജറ്റാണിത്. കാലവര്‍ഷക്കെടുതി സൃഷ്ടിച്ച പ്രതിസന്ധികളും കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നടപടികള്‍ക്കും ഇടയില്‍ നിന്നുകൊണ്ട് അവതരിപ്പിച്ച ഈ ബജറ്റ് സാധാരണക്കാര്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതാണ്. കേരള വികസനത്തിന്റെ Read More …
ദുബായില്‍ അത്ഭുതമായി ബുര്‍ജ് ജുമൈറ
ദുബായ്: അത്ഭുതങ്ങളുടെ പറുദീസയായ ദുബായില്‍ മറ്റൊരദ്ഭുതംകൂടി വരുന്നു-‘ബുര്‍ജ് ജുമേറ’. ഏറെ പ്രത്യേകതകളുള്ള ഈ കെട്ടിടത്തിന്റെ മാതൃകയുടെ അനാച്ഛാദനം യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം നിര്‍വഹിച്ചു. അല്‍ സുഫോഹില്‍ 550 മീറ്റര്‍ ഉയരത്തില്‍ നിര്‍മിക്കപ്പെടുന്ന ഈ കെട്ടിടത്തോടുചേര്‍ന്ന് അന്താരാഷ്ട്ര നിലവാരത്തിലുള്ള താമസകേന്ദ്രങ്ങള്‍ കൂടിയുണ്ടാവും. ശൈഖ് മുഹമ്മദിന്റെ Read More …
ബജറ്റ് അവതരണം ആരംഭിച്ചു: പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളം
ന്യൂഡല്‍ഹി: മോദി സര്‍ക്കാരിന്റെ അവസാന ബജറ്റ് ധനസഹമന്ത്രി പീയുഷ് ഗോയല്‍ അവതരിപ്പിച്ചു തുടങ്ങി. മന്ത്രിയുടെ ബജറ്റ് അവതരണം ആരംഭിക്കുന്നതിന് മുന്നേ തന്നെ പ്രതിപക്ഷം ബഹളം വച്ചു. ഇടക്കാല ബജറ്റിന് പകരം വോട്ട് ഓണ്‍ അക്കൗണ്ടായി അവതരിപ്പിക്കണം എന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. ഈ ആവശ്യം ഉയര്‍ത്തിക്കാട്ടിയാണ് പ്രതിപക്ഷം ബഹളം വച്ചത്.
മകരവിളക്ക് തെളിയിക്കാനുള്ള അവകാശം മലയരയര്‍ക്ക് പുനസ്ഥാപിച്ച് നല്‍കണമെന്ന് രാജഗോപാല്‍
ശബരിമലയില്‍ മകരവിളക്ക് തെളിയിക്കുന്നതിനുള്ള അവകാരം മലയരയര്‍ക്ക് പുനസ്ഥാപിച്ച് നല്‍കണമെന്ന് ഒ രാജഗോപാല്‍ നിയമ സഭയില്‍ ആവശ്യപ്പെട്ടു. ശ്രദ്ധ ക്ഷണിക്കലിനിടെയാണ് ഒ രാജഗോപാലിന്റെ ആവശ്യം. പുരാതന കാലത്ത് മല അരയരാണ് ഇത് ചെയ്തിരുന്നത് എന്നത് വസ്തുതയാണെന്ന് വ്യക്തമാക്കിയ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് വിഷയം വിശദമായി പരിശോധിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്ന് നിയമസഭയില്‍ വിശദമാക്കി. മകരവിളക്ക് സംബന്ധിച്ച് ഇതുവരെ Read More …
ഭാര്യയെയും കുഞ്ഞിനെയും കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍
ബംഗളൂരു: ബംഗളുരുവിലെ ബിഡദിയില്‍ ഭാര്യയെയും മൂന്ന് മാസം പ്രായമായ കുഞ്ഞിനെയും യുവാവ് കൊലപ്പെടുത്തി. സോഷ്യല്‍മീഡിയ അമിതമായി ഉപയോഗിക്കുന്നു എന്നാരോപിച്ചായിരുന്നു കൊലപാതകം. തുമകുരു സ്വദേശി സുഷമയും മകനുമാണ് കൊല്ലപ്പെട്ടത്. തുടര്‍ന്ന് ഭര്‍ത്താവ് മദനായകഹളളി സ്വദേശിയായ രാജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഒന്നര വര്‍ഷം മുമ്ബ് ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട് വിവാഹിതരായവരായിരുന്നു ഇവര്‍.
