ജീവന് സുരക്ഷ തേടി ബിന്ദുവും കനക ദുര്‍ഗയും സുപ്രീംകോടതിയില്‍; ആവശ്യം മുഴുവന്‍ സമയ സുരക്ഷ

ന്യൂഡല്‍ഹി:  ശബരിമല ദര്‍ശനം നടത്തിയ യുവതികളായ ബിന്ദുവും കനക ദുര്‍ഗയും ജീവന് സുരക്ഷ തേടി സുപ്രീംകോടതിയില്‍. ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച്‌ ഇവര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ശബരിമല ദര്‍ശനത്തിന് പിന്നാലെ ഇരുവര്‍ക്കും ജീവന് ഭീഷണി ഉണ്ടെന്നാണ് യുവതികളുടെ വാദം. അതിനാല്‍ മുഴുവന്‍ സമയ സുരക്ഷ ആവശ്യപ്പെട്ടാണ് ഇവര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഈ ഹര്‍ജി Read More …

ബിജെപിക്ക് വാരിക്കോരി സംഭാവന നല്‍കി കോര്‍പ്പറേറ്റുകള്‍; ഒരു വര്‍ഷത്തിനിടയില്‍ ലഭിച്ചത് 437 കോടി

ദില്ലി: കേന്ദ്രം ഭരിക്കുന്ന ബിജെപിക്ക് വാരിക്കോരി സംഭാവന നല്‍കി കോര്‍പ്പറേറ്റുകള്‍. 2017-18 സാമ്ബത്തിക വര്‍ഷത്തില്‍ കോര്‍പ്പറേറ്റുകളില്‍ നിന്ന് ഏറ്റവും കൂടി ധനസഹായം ലഭിച്ചത് ബിജെപിക്ക്. ഇക്കാലയളവില്‍ 437 കോടിരൂപയാണ് വിവിധ കോര്‍പ്പറേറ്റ്, ബിസിനസ് സ്ഥാപനങ്ങള്‍ ബിജെപിക്ക് സംഭാവനയിനത്തില്‍ നല്‍കിയത്. മറ്റുപാര്‍ട്ടികള്‍ക്ക് ലഭിച്ചതിനേക്കാള്‍ പന്ത്രണ്ടിരട്ടിയാണ് ബിജെപിക്ക് കോര്‍പ്പറേറ്റുകളില്‍ നിന്നും സംഭാവനയായി ലഭിച്ചത്. ബിജെപിക്ക് കഴിഞ്ഞ സാമ്ബത്തിവര്‍ഷത്തില്‍ 437 Read More …

ക​രി​മ​ണ​ല്‍ ഖ​ന​നം: ജ​ന​ങ്ങ​ളു​ടെ​യും സ​ര്‍​ക്കാ​രി​ന്‍റെ​യും താ​ത്പ​ര്യ​ങ്ങ​ള്‍ സം​ര​ക്ഷി​ക്കു​മെ​ന്ന് മ​ന്ത്രി ജ​യ​രാ​ജ​ന്‍

തി​രു​വ​ന​ന്ത​പു​രം: ആ​ല​പ്പാ​ട്ടെ ക​രി​മ​ണ​ല്‍ ഖ​ന​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജ​ന​ങ്ങ​ളു​ടെ​യും സ​ര്‍​ക്കാ​രി​ന്‍റെ​യും തൊ​ഴി​ലാ​ളി​ക​ളു​ടെ​യും താ​ത്പ​ര്യം സം​ര​ക്ഷി​ക്കു​മെ​ന്ന് വ്യ​വ​സാ​യ മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ന്‍. പ്ര​തി​സ​ന്ധി​ക​ള്‍ ഉ​ണ്ടാ​യാ​ല്‍ പ​രി​ഹ​രി​ക്കും. മു​ഖ്യ​മ​ന്ത്രി വി​ളി​ച്ച യോ​ഗ​ത്തി​ല്‍ വി​ഷ​യം വി​ശ​ദ​മാ​യി ച​ര്‍​ച്ച ചെ​യ്തി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.  ആ​ല​പ്പാ​ട്ടെ സ​മ​ര​ക്കാ​രെ ച​ര്‍​ച്ച​യ്ക്കാ​യി ക്ഷ​ണി​ച്ചു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്ര​ത്യേ​ക ദൂ​ത​ന്‍ മു​ഖേ​നെ​യാ​ണ് സ​മ​ര​സ​മി​തി​യെ ച​ര്‍​ച്ച​യ്ക്കു ക്ഷ​ണി​ച്ചി​രി​ക്കു​ന്ന​ത്. ച​ര്‍​ച്ച​യി​ലൂ​ടെ പ്ര​ശ്ന​ങ്ങ​ള്‍ Read More …

കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറാന്‍ നീക്കമെന്ന്. . .

കൊച്ചി: കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറാന്‍ നീക്കം നടക്കുന്നതായി റിപ്പോര്‍ട്ട്. സ്ഥാപന ഉടമയും നടിയുമായ ലീന മരിയ പോളിന്റെ ഉടമസ്ഥതയില്‍ കൊച്ചി പനമ്ബിള്ളി നഗറിലുള്ള സ്ഥാപനത്തിന് നേരെ കഴിഞ്ഞ ഡിസംബര്‍ 15നായിരുന്നു വെടിവയ്പ്പ് നടന്നത്. ഹെല്‍മെറ്റ് കൊണ്ട് മുഖംമറച്ച്‌ ബൈക്കില്‍ എത്തിയ രണ്ടുപേരാണ് ബ്യൂട്ടിപാര്‍ലറിന് നേര്‍ക്ക് വെടിയുതിര്‍ത്തത്. മുബൈയിലെ കുപ്രസിദ്ധ കുറ്റവാളി Read More …

ആലപ്പാട്ടെ ഖനനം നിര്‍ത്തി വെയ്ക്കണം; വ്യക്തമാക്കി വി.എസ് അച്യുതാനന്ദന്‍

കൊല്ലം: ആലപ്പാട്ടെ ഖനനം തല്‍ക്കാലം നിര്‍ത്തി വെയ്ക്കണമെന്ന് വി.എസ് അച്യുതാനന്ദന്‍. ജനങ്ങളുടെ ആശങ്ക പരിഹരിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാവുമെന്നും തുടര്‍ പഠനത്തിന് ശേഷം മതി ഖനനമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കരിമണല്‍ ഖനനത്തിനെതിരെ പ്രതിഷേധിക്കുന്ന ആലപ്പാട്ടെ ജനകീയ സമരസമിതിയുമായി സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തും. വൈകിട്ട് അഞ്ചിന് വ്യവസായമന്ത്രിയാണ് ചര്‍ച്ച നടത്തുക. സീ വാഷിംഗ് നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ Read More …

രാത്രികാല നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മസ്‌കറ്റ് നിരോധിച്ചു

മസ്‌കത്ത്: മസ്‌ക്കറ്റില്‍ ഇനി മുതല്‍ രാത്രി സമയങ്ങളില്‍ നിര്‍മാണ ജോലികള്‍ അനുവദനീയമല്ല. നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട നഗരസഭാ നിയമത്തിന്റെ ലംഘനമാണിതെന്നും കര്‍ശനശിക്ഷയുണ്ടാകുമെന്നും നഗരസഭ അധികൃതര്‍ വ്യക്തമാക്കി.നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച നഗരസഭാ നിയമം ലംഘിച്ച്‌ അനുവദനീയമായ സമയം കഴിഞ്ഞും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടരുന്നത് ശ്രദ്ധയില്‍പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നടപടി. നിയമം ലംഘിക്കുന്ന കരാറുകാരില്‍ നിന്ന് പിഴ ചുമത്തുകയും Read More …

സംസ്ഥാനത്തെ ഐടിഐകളെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് തൊഴില്‍ മന്ത്രി

സംസ്ഥാനത്തെ ഐടിഐകളെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് തൊഴില്‍ മന്ത്രി ടി പി രാമകൃഷ്ണന്‍. കാലാനുസൃതമായി ഐടിഐ സിലബസ് പരിഷ്കരിക്കും. മികവിന്‍റെ കേന്ദ്രങ്ങളായി ഐടിഐകളെ മാറ്റുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. പുതിയ കോഴ്സുകള്‍ തുടങ്ങും. കാലഹരണപ്പെട്ടതും അപ്രധാനമായതുമായ കോഴ്സുകള്‍ നിര്‍ത്തലാക്കും. ഐടിഐകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനവും തൊഴിലവസരവും ഉണ്ടാക്കാന്‍ സര്‍ക്കാര്‍ മുന്‍കയ്യെടുക്കും. ഐടിഐകളിലെ വര്‍ക്ക്ഷോപ്പുകളുടെ പോരായ്മകള്‍ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു. Read More …

ലോക്സഭയില്‍ മുസ്ലിംലീഗിലൂടെ ന്യൂനപക്ഷ ശബ്ദം പ്രതിഫലിച്ചതില്‍ മോദി അസ്വസ്ഥനാകുന്നു: കുഞ്ഞാലിക്കുട്ടി

മലപ്പുറം:  സാമ്പത്തിക സംവരണത്തെയും മുത്തലാഖിനെയും   എതിര്‍ത്ത് മുസ്ലിംലീഗ് വോട്ട് ചെയ്തത് കേന്ദ്രസര്‍ക്കാറിനെ എത്രത്തോളം അസ്വസ്തമാക്കിയെന്നത് മോദിയുടെ പരാമര്‍ശത്തിലൂടെ മനസ്സിലായെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എംപി. മോദിയുടെ നെഞ്ചിലാണ് ഞങ്ങളുടെ വോട്ട് കൊണ്ടത് എന്ന് കേരളത്തില്‍ വന്ന് ഈ പരാമര്‍ശം നടത്തിയതോടുകൂടി തെളിഞ്ഞിരിക്കുകയാണ്. സാമ്പത്തിക സംവരണം, മുത്തലാഖ് എന്നിവക്ക് എതിരായി  ചെയ്ത വോട്ടുകള്‍ ഇന്ത്യയിലെ ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ക്ക് വേണ്ടിയായിരുന്നു. Read More …