Author: kerala-live
കുമാരസ്വാമി ഭരണം തുടങ്ങി, ബിജെപി സമരവും: കര്‍ണാടകയില്‍ തിങ്കളാഴ്ച ബന്ദ്
ബംഗളൂരു: കര്‍ണാടക നിയമസഭയില്‍ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി വിശ്വാസവോട്ടെടുപ്പില്‍ വിജയിച്ചതിനു പിന്നാലെ ബിജെപി സമരത്തിനൊരുങ്ങുന്നു. കാര്‍ഷിക കടം എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ടാണ് ബിജെപി സമരത്തിനു തയാറെടുക്കുന്നത്. വരുന്ന തിങ്കളാഴ്ച ഈ ആവശ്യം ഉന്നയിച്ച് ബിജെപി കര്‍ണാടകയില്‍ ബന്ദിന് ആഹ്വാനം ചെയ്തു. ദേശസാത്കൃത ബാങ്കുകളിലേതുള്‍പ്പെടെ 53,000 കോടി രൂപയുടെ കാര്‍ഷിക കടം എഴുതിത്തള്ളുമെന്ന് കുമാരസ്വാമി വാഗ്ദാനം ചെയ്തിരുന്നതായി ബിജെപി Read More …
വധഭീഷണി: മാധ്യമപ്രവര്‍ത്തക റാണ അയൂബിന് ഇന്ത്യ സംരക്ഷണം നല്‍കണമെന്ന് യു.എന്‍
ന്യൂഡല്‍ഹി: പ്രശസ്ത മാധ്യമപ്രവര്‍ത്തക റാണാ അയൂബിന് ഇന്ത്യാസര്‍ക്കാര്‍ സംരക്ഷണം നല്‍കണമെന്ന് ഐക്യരാഷ്ട്രസഭാ മനുഷ്യാവകാശ കൗണ്‍സില്‍. സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വധഭീഷണികളുടെ പശ്ചാത്തലത്തിലാണ് യു.എന്നിെന്റ നിര്‍ദേശം. റാണാ അയൂബിെന്റ പേരിലുള്ള വ്യാജ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് ബാലപീഡകരും മനുഷ്യരാണെന്നും അവര്‍ക്കും അവകാശങ്ങള്‍ ഉണ്ടെന്നുമുള്ള ട്വീറ്റ് പുറത്ത് വന്നിരുന്നു. ഇത് വ്യാപകമായി പ്രചരിച്ചതോടെയാണ് ഓണ്‍ലൈന്‍ രംഗത്ത് അവര്‍ക്കെതിരെ ഭീഷണികള്‍ Read More …
ബി.ജെ.പി ഭ്രാന്തന് കൊലയാളി, യോഗി കാപട്യക്കാരന്: ആഞ്ഞടിച്ച് ശിവസേന
മുംബയ്: ശിവസേന വഞ്ചകരാണെന്ന മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവീസിന്റെ പ്രസ്താവനയ്ക്ക് അതേനാണയത്തില്‍ മറുപടി നല്കി ശിവസേന. ബി.ജെ.പി ഭ്രാന്തനായ കൊലയാളിയാണെന്നും എതിരെ വരുന്നവരെ ആരെയും കുത്തി മലര്ത്താന് ബി.ജെ.പിക്ക് മടിയില്ലെന്നും ശിവസേന വ്യക്തമാക്കി. ശിവസേനയുടെ മുഖപത്രമായ സാംമ്നയില്‍ എഴുതിയ മുഖപ്രസംഗത്തിലാണ് ബി.ജെ,പിക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്. മറാത്ത പോരാളി ഛത്രപതി ശിവജിയുടെ പ്രതിമയില്‍ മാല ചാര്ത്തുന്പോള് ചെരിപ്പ് Read More …
ആസ്ട്രേലിയയില്‍ നിന്നുള്ള മരുന്നെത്തിച്ചു; ഇന്നലെ പരിശോധനക്കയച്ച 21 സാമ്ബിളും നെഗറ്റീവ്: ആരോഗ്യമന്ത്രി
നിപ ബാധയില്‍ അനാവശ്യഭീതി വേണ്ടെന്നും എന്നാല്‍ രോഗം നിസാരവത്കരിക്കരുതെന്നും ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ഡോക്ടറെ കാണണമെന്നും ആരോഗ്യമന്ത്രി കെകെ ശൈലജ മുന്നറിയിപ്പ് നല്കി. നിപ വൈറസിനെ പ്രതിരോധിക്കുമെന്ന് കരുതുന്ന ഓസ്ട്രേലിയയില്‍ വികസിപ്പിച്ച മരുന്ന് ഇന്ത്യയുടെ ആവശ്യപ്രകാരം എത്തിയിട്ടുണ്ടെന്നും ഇതുടന്‍ രോഗികള്‍ക്ക് കൊടുത്തു തുടങ്ങുമെന്നും മന്ത്രി അറിയിച്ചു. നിപ വൈറസ് ബാധിച്ചുള്ള മരണങ്ങളുടെ പശ്ചാത്തലത്തില്‍ കോഴിക്കോട് നടന്ന Read More …
നിപ വൈറസ്; ഉറവിടം വവ്വാലല്ലെന്ന് സ്ഥിരീകരണം; പിന്നെന്ത്?
കോഴിക്കോട്: ( 25.05.2018) നിപ്പ വൈറസിന്റെ ഉറവിടം വവ്വാല് അല്ലെന്ന് സ്ഥിരീകരിച്ചു. ഭോപ്പാലിലേക്ക് അയച്ചുകൊടുത്ത സാമ്ബിളുകള്‍ പരിശോധിച്ചതിന്റെ റിപ്പോര്‍ട്ടിലാണ് വൈറസിന്റെ ഉറവിടം വവ്വാല് അല്ലെന്ന് സ്ഥിരീകരിച്ചത്. രക്തം, സ്രവം, തൊലി എന്നിവയടക്കം വവ്വാലില്‍ നിന്ന് എടുത്ത നാല് സാമ്ബിളുകളാണ് പരിശോധനയക്കായി അയച്ചിരുന്നത്. രോഗം ആദ്യം സ്ഥിരീകരിച്ച ചങ്ങരോത്തെ മൂസയുടെ വീട്ടിലെ കിണറ്റിലെ ചത്ത വവ്വാലുകളുടെ സാമ്ബിളുകളാണ് പരിശോധിച്ചത്. Read More …
നിപ്പാ: വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ എന്ത് നടപടി സ്വീകരിച്ചുവെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി
കൊച്ചി: നിപ്പാ വൈറസ് ബാധയുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങള്‍ക്ക് എതിരെ എന്ത് നടപടി സ്വീകരിച്ചെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി. സമൂഹമാധ്യമങ്ങളിലെ വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. അത്യന്തം ഗൗരവമുള്ള വിഷയമാണിതെന്ന് ഹൈക്കോടതി വിലയിരുത്തി. പ്രകൃതി ചികിത്സകനെന്ന് അവകാശപ്പെടുന്ന ജേക്കബ് വടക്കാഞ്ചേരിയും ആയുര്‍വേദ ചികിത്സകനെന്ന് അവകാശപ്പെടുന്ന മോഹനന് വൈദ്യരും നടത്തുന്ന പ്രചാരണങ്ങള്‍ തടയണമെന്നു Read More …
കര്‍ണാടകയില്‍ കുമാരസ്വാമി വിശ്വാസവോട്ടു നേടി; വിശ്വാസവോട്ടെടുപ്പ് ബഹിഷ്ക്കരിച്ച് ബിജെപി
ബംഗളൂരു: കര്‍ണാകയില്‍ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി വിശ്വാസ വോട്ടു നേടി. 117 എംഎല്‍എമാര്‍ കുമാരസ്വാമിക്ക് അനുകൂലമായി വോട്ട് ചെയ്തു. നേരത്തേ, ബിജെപിയുടെ സ്ഥാനാര്‍ഥി എസ്. സുരേഷ് കുമാര്‍ നാമനിര്‍ദേശ പത്രിക പിന്‍വലിച്ചതിനെത്തുടര്‍ന്ന് സ്പീക്കറായി കോണ്‍ഗ്രസിലെ കെ.ആര്. രമേശ് കുമാറിനെ എതിരില്ലാതെ തിരഞ്ഞെടുത്തിരുന്നു.വിശ്വാസ വോട്ടെടുപ്പ് ബിജെപി ബഹിഷ്ക്കരിച്ചു.
