തൂത്തുക്കുടി വെടിവെയ്പ്പ് ആസൂത്രിതം​ ; സമരക്കാരെ തെരഞ്ഞു പിടിച്ചു വെടിവെക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് ; മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് ബന്ധുക്കള്‍

തൂത്തുക്കുടി: തൂത്തുക്കുടി സ്‌റ്റെര്‍ലിറ്റ് ഇന്‍ഡസ്ട്രീയല്‍ പ്‌ളാന്റിനെതിരേ നടക്കുന്ന സരത്തിന് നേരെ നടന്ന പോലീസ് വെടിവെയ്പില്‍ ഏകദേശം പന്ത്രണ്ടു പേര്‍ മരിക്കുകയും ഒമ്ബതിലധികം പേര്‍ക്ക് സാരമായി പരിക്കേല്‍ക്കുകയും ചെയ്യപ്പെട്ട സംഭവം ആസൂത്രിതമെന്ന് ആരോപണം. സമരക്കാര്‍ക്ക് നേരെ വെടിവെയ്ക്കാന്‍ പോലീസ് വാഹനത്തിന് മുകളിലേക്ക് കയറുന്നതിന്റെയും വെടിവെയ്ക്കുന്നതിന്റെയൂം വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സംഭവം വന്‍ വിവാദത്തിലേക്ക് നീങ്ങുകയാണ്. സമരത്തിലും വെടിവെയ്പ്പിലും Read More …

ലിനിയുടെ ഭര്‍ത്താവിന്​ സര്‍ക്കാര്‍ ജോലി; മക്കള്‍ക്ക്​ 10 ലക്ഷം രൂപ

തിരുവനന്തപുരം: നിപ ബാധിച്ച്‌​ മരിച്ച പേരാ​മ്ബ്ര താലൂക്ക്​ ആശുപത്രിയിലെ നഴ്​സ്​ ലിനിയുടെ ഭര്‍ത്താവ്​ സജീഷിന്​​ സര്‍ക്കാര്‍ ജോലി. രണ്ടു മക്കള്‍ക്കും പത്തുലക്ഷം രൂപ വീതം ധനസഹായം നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചു. ഇന്ന്​ ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ്​ തീരുമാനം. കുട്ടികള്‍ക്ക്​ 18 വയസ്​ തികയും വരെ സ്​ഥിര നിക്ഷേപമായി അഞ്ചുലക്ഷം രൂപയും ബാക്കി തുക ഇവര്‍ക്ക്​ മാസം പലിശ Read More …

മുഖ്യമന്ത്രിയും പാത്രിയാര്‍ക്കീസ് ബാവയും തമ്മില്‍ കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും സുറിയാനി സഭ അധ്യക്ഷന്‍ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയാര്‍ക്കീസ് ബാവയും തമ്മില്‍ കൂടിക്കാഴ്ച നടത്തി. ക്ലിഫ് ഹൗസില്‍ നടത്തിയ കൂടിക്കാഴ്ച കേരളത്തിലെ യാക്കോബായ ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാനുളള പ്രധാന ചുവടുവെപ്പായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. പ്രശ്‌ന പരിഹാരത്തിന് Read More …

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്: കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോര്: യുഡിഎഫ് പ്രചാരണ പരിപാടിയില്‍ കയ്യാങ്കളി

ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. ഡി വിജയകുമാറിന്റെ വിജയത്തിനായി ഉമ്മന്‍ചാണ്ടി അടക്കമുള്ള നേതാക്കള്‍ അരയും, തലയും മുറുക്കി മണ്ഡലത്തിലുടനീളം പ്രവര്‍ത്തിക്കുമ്ബോള്‍ പ്രാദേശിക നേതാക്കള്‍ തമ്മില്‍ കയ്യാങ്കളി നടത്തിയത് വിവാദമാകുന്നു. സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ ഒട്ടു മിക്ക നേതാക്കളും ചെങ്ങന്നൂരില്‍ ക്യാമ്ബ് ചെയ്ത് തെരഞ്ഞെടുപ്പു പ്രവര്‍ത്തനത്തില്‍ സജ്ജമായ സാഹചര്യത്തിലാണ് പ്രാദേശിക നേതാക്കളുടെ കൈയ്യാങ്കളി അരങ്ങേറിയത്. ആലാ വടക്കന്‍ Read More …

നിപാ വൈറസ്: ആള്‍ ദൈവങ്ങളേയും രോഗശാന്തിക്കാരെയും നൈസായി ട്രോളി സ്വാമി സന്ദീപാനന്ദ ഗിരി

കോഴിക്കോട്: നിപാ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ആള്‍ ദൈവങ്ങളേയും രോഗശാന്തിക്കാരെയും ട്രോളി സ്വാമി സന്ദീപാനന്ദ ഗിരി. നിപാ വൈറസ് ഇല്ലെന്ന് ഒരു വിഭാഗം പ്രകൃതി ചികിത്സകരും വൈറസിനെ പ്രതിരോധിക്കാന്‍ പ്രാര്‍ത്ഥന മാത്രമാണ് വഴിയെന്ന് ആള്‍ദൈവങ്ങളും പ്രചരിപ്പിക്കുന്ന പശ്ചാത്തലത്തിലാണ് സന്ദീപാനന്ദ ഗിരിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ‘തലയില്‍ കൈവച്ച്‌ പ്രാര്‍ത്ഥിച്ചും, കെട്ടിപ്പിടിച്ചും തലോടിയും രോഗശാന്തി വരുത്തന്നവരെയെല്ലാം ഞാന്‍ കോഴിക്കോട്ടേയ്ക്കും Read More …

നിപ വൈറസ് ബാധ: ആശങ്കപ്പെടേണ്ടെതില്ലെന്ന് മന്ത്രി കെകെ ശൈലജ

മലപ്പുറം:നിപവൈറസ് ബാധ സംബന്ധിച്ച് പൊതുജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജ പറഞ്ഞു. സാഹചര്യങ്ങള്‍ നേരിടാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ സജ്ജമാണ്. പ്രതിരോധന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുണ്ട്. നിപവൈറസ് ബാധമൂലം മരിച്ച മൂന്ന് മലപ്പുറം സ്വദേശികളിലേക്ക് രോഗം പകര്‍ന്നത് രോഗം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സക്കെത്തിയവരില്‍ നിന്നാണ്. നിപ വൈറസ് ഉറവിടം മലപ്പുറത്ത് ഉള്ളതായി സ്ഥിരീകരിച്ചിട്ടില്ല. എങ്കിലും Read More …

സിവില്‍ സര്‍വീസില്‍ മെറിറ്റ് അട്ടിമറിക്കുന്നു; ആര്‍.എസ്.എസുകാരെ തിരുകി കയറ്റാന്‍ ശ്രമം: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: സിവില്‍ സര്‍വീസിലും ആര്‍.എസ്.എസുകാരെ തിരുകിക്കയറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. യു.പി.എസ്.സി പരീക്ഷകളില്‍ കേന്ദ്രം ഇടപെടുന്നുവെന്നാണ് രാഹുലിന്റെ ആരോപണം. സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉദ്യോഗാര്‍ത്ഥികള്‍ നേടിയ മാര്‍ക്കിന് അനുസരിച്ച്‌ വിവിധ സര്‍വീസുകളിലേക്ക് നിയമനം നടത്തുന്നതാണ് നിലവിലെ രീതി. എന്നാല്‍ ഈ കീഴ്‌വഴക്കം അട്ടിമറിക്കുന്നതിന് ഒരു ഫൗണ്ടേഷന്‍ കോഴ്‌സ് കൂടി കൊണ്ടുവരാനുള്ള Read More …

പാഞ്ഞു വരുന്ന ട്രക്കിനു മുന്നിലേയ്ക്ക് എടുത്തു ചാടി അറബി.. ഞെട്ടിത്തരിച്ച്‌ ലോകം, പക്ഷേ

സൗദിയിലെ മദീനയിലായിരുന്നു ലോകത്തെ നടുക്കിയ സംഭവം. റോഡരികില്‍ നിര്‍ത്തിയിട്ട കാറിനു മുകളില്‍ കയറിയിരുന്നു നൃത്തം ചെയ്യുകയായിരുന്നു അറബി ഇതിനിടയിലായിരുന്നു വളരെ വേഗത്തില്‍ ഒരു ട്രക്ക് ചീറി പാഞ്ഞു വരുന്നത് യുവാവിന്റെ ശ്രദ്ധയില്‍ പെട്ടത്. പെട്ടന്നു തന്നെ അയാള്‍ ട്രക്കിന്റ മുമ്ബിലേയ്ക്ക് എടുത്തു ചാടി. യുവാവ് ചാടുന്നത് അല്‍പ്പം ദൂരെ നിന്നു കണ്ട ട്രക്ക് ഡ്രൈവര്‍ വണ്ടി Read More …