സിസിടിവി കാമറ സ്ഥാപിക്കുന്നതില്‍ മാര്‍ഗ നിര്‍ദേശം വേണമെന്നു ഹൈക്കോടതി

കൊച്ചി: സ്വന്തം വീടിന്റെ സുരക്ഷ നിരീക്ഷിക്കാനായിരിക്കണം സുരക്ഷ ക്യാമറ വെക്കേണ്ടത് അല്ലാതെ അയൽവാസിയെ നിരീക്ഷക്കാനാവരുതെന്ന് ഹൈക്കോടതി. തന്റെ വീടും പരിസരവും നിരീക്ഷിക്കുന്ന തരത്തിൽ അയൽവാസിയായ രാജു ആന്റണി ക്യാമറകൾ സ്ഥാപിച്ചെന്നും ഇത് സ്വകാര്യതയുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടി ചേരാനെല്ലൂർ സ്വദേശിനി ആഗ്‌നസ് മിഷേൽ നൽകിയ ഹർജിയിലാണ് കോടതിയുടെ പരാമർശം. സുരക്ഷയ്ക്ക് വേണ്ടി നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിന് സംസ്ഥാന സർക്കാരുമായി Read More …

 ഭക്തര്‍ അയ്യന് നല്‍കിയത് നട അടച്ചാലും എണ്ണി തീരാത്തത്ര പണം , ചരിത്രത്തിലെ ഏറ്റവും വലിയ വരുമാനം

ശബരിമല ; ശബരിമല ഭണ്ഡാരത്തില്‍ എണ്ണിത്തീര്‍ക്കാന്‍ കഴിയാത്ത വിധത്തില്‍ നാണയങ്ങള്‍ കുമിഞ്ഞു കൂടി. ഭണ്ഡാരം കെട്ടിടത്തിന്റെ 3 ഭാഗത്തായി നാണയങ്ങള്‍ മല പോലെ കൂട്ടിയിട്ടിരിക്കുകയാണ്. ഇതില്‍ മണ്ഡല കാലം മുതലുള്ള നാണയങ്ങള്‍ ഉണ്ട്.ദേവസ്വം ബോര്‍ഡിനു ചരിത്രത്തിലെ ഏറ്റവും വലിയ വരുമാനം ലഭിച്ച തീര്‍ഥാടനമാണ് ഇത്തവണ. കഴിഞ്ഞ 12 വരെയുള്ള കണക്കു പ്രകാരം വരുമാനം 310.40 കോടി Read More …

വൈപ്പിനില്‍നിന്ന്‌ പുതിയ കെഎസ്‌ആര്‍ടിസി ബസുകള്‍ 27 മുതല്‍

കൊച്ചി: വൈപ്പിനില്‍നിന്നുള്ള സ്വകാര്യബസുകളുടെ നഗരപ്രവേശത്തിനുമുന്നോടിയായി പുനക്രമീകരിച്ച കെഎസ്‌ആര്‍ടിസി ബസുകളുടെ സര്‍വീസ്‌ 27 മുതല്‍ ആരംഭിക്കുമെന്ന്‌ കെ എന്‍ ഉണ്ണിക്കൃഷ്‌ണന്‍ എംഎല്‍എ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാവിലെ ഒമ്ബതിന്‌ ഗോശ്രീ ജങ്‌ഷനില്‍ ഗതാഗതമന്ത്രി ആന്റണി രാജു ഫ്ലാഗ്‌ ഓഫ്‌ ചെയ്യും. മുനമ്ബം–കാക്കനാട്‌ കലക്‌ടറേറ്റ്‌, മുനമ്ബം–എറണാകുളം ജെട്ടി–തേവര–ഫോര്‍ട്ട്‌ കൊച്ചി, മുനമ്ബം–വൈറ്റില ഹബ്ബ്‌–തൃപ്പൂണിത്തുറ–ചോറ്റാനിക്കര, മുനമ്ബം–കലൂര്‍–പാലാരിവട്ടം–ആലുവ എന്നീ റൂട്ടുകളിലാണ്‌ പുതിയ സര്‍വീസ്‌. ആകെ Read More …

വിവാഹ വീട്ടില്‍ നിന്നും മടങ്ങുന്നതിനിടയില്‍ കാണാതായ ഗൃഹനാഥന്‍്റെ മൃതദേഹം പമ്ബയാറ്റില്‍

വിവാഹ വീട്ടില്‍ നിന്നും സ്വന്തം ഗൃഹത്തിലേക്ക് തിരിച്ചു പോകുന്നതിനിടയാക്ക കാണാതായ ഗൃഹനാഥന്‍റെ മൃതദേഹം പമ്ബയാറ്റില്‍ കണ്ടെത്തി. നെടുമുടി പഞ്ചായത്ത് മൂന്നാം വാര്‍ഡ് ചേന്നംകരി തുണ്ട്പറമ്ബില്‍ വാസപ്പന്‍റെ മകന്‍ ടിവി ദാസിന്‍്റെ(51) മൃതദേഹമാണ് വീടിനു സമീപം ആറ്റില്‍ നിന്നും കണ്ടെടുത്തത്. ബുധനാഴ്ച്ച വൈകിട്ട് വീടിനു സമീപത്തെ വിവാഹവീട്ടിലെത്തിയ ദാസ് രാത്രി എട്ടോടെ അവിടെ നിന്നു വമടങ്ങിയിരുന്നു. തുടര്‍ന്ന് Read More …

ഓരോ വര്‍ഷവും പ്രതിനിധികളെ അയക്കാന്‍ കേരളം സ്വന്തന്ത്ര റിപ്പബ്ലിക്കല്ല -മന്ത്രി മുരളീധരന്‍

ദുബൈ: ഓരോ വര്‍ഷവും ഡല്‍ഹിയിലേക്ക് പ്രതിനിധികളെ അയക്കാന്‍ കേരളം സ്വതന്ത്ര റിപ്പബ്ലിക്കല്ലെന്നും ഇന്ത്യന്‍ റിപ്പബ്ലിക്കാണെന്നും കേന്ദ്രമന്ത്രി വി. മുരളീധരന്‍ ദുബൈയില്‍ പറഞ്ഞു. കെ.വി. തോമസിനെ കാബിനറ്റ് പദവിയോടെ കേരളത്തിന്‍റെ പ്രതിനിധിയായി നിയമിച്ചതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. കേരളം പ്രത്യേക രാജ്യമല്ല എന്ന് മുഖ്യമന്ത്രിയും മന്ത്രിസഭയും മനസിലാക്കണം. മുഖ്യമന്ത്രിയും മന്ത്രിമാരും മാസമാസം ഡല്‍ഹിയിലെത്തി കേന്ദ്രമന്ത്രിമാരെ Read More …

സഹപ്രവര്‍ത്തകയുടെ പീഡനപരാതിയില്‍ വനംവകുപ്പുദ്യോഗസ്ഥനെതിരെ കേസ്

തൃശൂര്‍: തൃശൂര്‍ അതിരപ്പിള്ളിയില്‍ സഹപ്രവര്‍ത്തകയുടെ പീഡനപരാതിയില്‍ വനംവകുപ്പുദ്യോഗസ്ഥനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. കൊന്നക്കുഴി ഫോറസ്റ്റ് സ്റ്റേഷന്‍ ബീറ്റ് ഓഫീസര്‍ എം വി വിനയരാജിനെതിരെയാണ് കേസ്. വിനയരാജ് ഒളിവിലാണെന്ന് പൊലീസ് വ്യക്തമാക്കി.കഴിഞ്ഞ പതിനാറാം തീയതിയാണ് അതിരപ്പിള്ളി പോലീസ് സ്റ്റേഷനില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ആയ എംവി വിനയരാജിനെതിരെ സഹപ്രവര്‍ത്തക പരാതി നല്‍കിയത്.മാസങ്ങളോളം അശ്ലീലം പറഞ്ഞ ശല്യപ്പെടുത്തുകയും Read More …

പൊതുസ്ഥലത്ത് മദ്യപിച്ച് ബഹളം വച്ച ഡിവൈഎഫ്‌ഐ നേതാവിന് സസ്‌പെന്‍ഷന്‍

എടത്വയില്‍ കൗണ്‍സിലറുടെ നേതൃത്വത്തില്‍ മദ്യപിച്ച് ബഹളം ഉണ്ടാക്കിയ സംഭവത്തില്‍ പൊലീസ് അറസ്റ്റ് ചെയ്ത ഡിവൈഎഫ്‌ഐ നേതാവിനെതിരെ സംഘടനാ നടപടി. ഡിവൈഎഫ്‌ഐ പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗം ശരത് ശശിധരനെ സംഘടനയില്‍ നിന്ന് സംസ്‌പെന്റ് ചെയ്തു. അന്വേഷണ വിധേയമയാണ് സസ്‌പെന്‍ഷന്‍. എസ്എഫ്‌ഐയുടെ മുന്‍ ജില്ലാ സെക്രട്ടറി കൂടിയാണ് ശരത്.കഴിഞ്ഞ ദിവസം രാത്രിയാണ് പൊതുവഴിയില്‍ മദ്യപിച്ച് കലഹമുണ്ടാക്കിയ സിപിഎം Read More …

കേരളത്തിലെ എല്ലാ സര്‍വ്വകലാശാലകളിലും ആര്‍ത്തവാവധിയും പ്രസവാവധിയും അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സര്‍വ്വകലാശാലകളിലെയും വിദ്യാര്‍ത്ഥിനികള്‍ക്ക് ആര്‍ത്തവാവധി അനുവദിച്ച് ഉത്തരവായതായി ഉന്നതവിദ്യാഭ്യാസ, സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു അറിയിച്ചു. 18 വയസ്സ് കഴിഞ്ഞ വിദ്യാര്‍ത്ഥിനികള്‍ക്ക് പരമാവധി 60 ദിവസം വരെ പ്രസവാവധിയും അനുവദിച്ചതായി മന്ത്രി പറഞ്ഞു.വിദ്യാര്‍ത്ഥിനികള്‍ക്ക് അറ്റന്റന്‍സിനുള്ള പരിധി ആര്‍ത്തവാവധി ഉള്‍പ്പെടെ 73 ശതമാനമായി നിശ്ചയിച്ചുകൊണ്ടാണ് ഉത്തരവിറക്കിയിരിക്കുന്നത്. സര്‍വ്വകലാശാല നിയമങ്ങളില്‍ Read More …