കേരളത്തിലും താമര വിരിയുന്ന ദിവസം വിദൂരമല്ല: അമിത് ഷാ

കേരളത്തില്‍ താമര വിരിയുന്ന ദിവസം വിദൂരമല്ലെന്ന് അമിത് ഷാ. പത്മനാഭസ്വാമിയുടെ മണ്ണില്‍ നടക്കുന്ന പട്ടികജാതി സംഗമത്തില്‍ പങ്കെടുക്കാനായതില്‍ അതിയായ സന്തോഷമുണ്ട്. ഇന്നലെ പ്രധാനമന്ത്രി കേരളത്തില്‍ വന്ന് വിക്രാന്ത് രാജ്യത്തിന് സമര്‍പ്പിച്ചു. അയ്യങ്കാളിയുടെ ഭൂമിയില്‍ എത്തുമ്പോള്‍ കേരളത്തിലെ ബിജെപി പ്രവര്‍ത്തകരെ അഭിനന്ദിക്കുകയാണ്. കോണ്‍ഗ്രസും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. ലോകത്ത് നിന്ന് കമ്മ്യൂണിസം അപ്രത്യക്ഷമാവുകയാണ്. ഭാരതത്തില്‍ ഭാവി ഉള്ളത് Read More …

മാനന്തവാടിയില്‍ വിദ്യാര്‍ത്ഥി ജീവനൊടുക്കിയത് ലഹരിസംഘത്തിന്റെ ഭീഷണിയില്‍

കല്‍പ്പറ്റ: മാനന്തവാടിയില്‍ വിദ്യാര്‍ഥി ജീവനൊടുക്കിയതിനുപിന്നില്‍ കണ്ണൂര്‍ കേന്ദ്രീകരിച്ചുള്ള ലഹരിസംഘത്തിന്റെ ഭീഷണിയെന്ന്‌ സൂചന. പൊലീസ്‌ അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ 29ന്‌ പുലര്‍ച്ചെയാണ്‌ ഇരുപത്തിരണ്ടുകാരന്‍ ജീവനൊടുക്കിയത്‌. മരണത്തിനുത്തരവാദികളായവരുടെ പേരുകള്‍ വാട്‌സ്‌ ആപ്പില്‍ കുടുംബാംഗത്തിന്‌ അയച്ചാണ്‌ ആത്മഹത്യ ചെയ്‌തത്‌. ഇത്‌ പൊലീസിന്‌ ലഭിച്ചിട്ടുണ്ട്‌. ഇവരെ കേന്ദ്രീകരിച്ച്‌ അന്വേഷണം തുടങ്ങി. കുടുംബാംഗങ്ങളെ സംഘം ആക്രമിക്കുമോയെന്ന ഭയവും ഉണ്ടായിരുന്നു. ഇതും മരണത്തിന്‌ കാരണമായതായാണ്‌ Read More …

ആന്‍്റണി രാജുവിന്‍്റെ വാഹനം തടഞ്ഞ് കെഎസ്‌ആര്‍ടിസി‍ ജീവനക്കാര്‍, രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു

കോഴിക്കോട്: ഗതാഗത മന്ത്രി ആന്റണി രാജുവിനു നേരെ കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ പ്രതിഷേധം. ഐഎന്‍ടിയുസി യൂണിയനില്‍പ്പെട്ട തൊഴിലാളികളാണ് പ്രതിഷേധിച്ചത്. പ്രതിഷേധിച്ച രണ്ട് പേരെയും പോലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് കട്ടാങ്ങലില്‍വച്ചാണ് സംഭവം. മന്ത്രിയുടെ വാഹനം പ്രതിഷേധക്കാര്‍ തടഞ്ഞുവച്ചതിനെ തുടര്‍ന്ന് പോലീസ് എത്തിയാണ് വാഹനം കടത്തിവിട്ടത്. ഹൈക്കോടതി നിര്‍ദേശപ്രകാരമുള്ള കൂപ്പണ്‍ തങ്ങള്‍ക്കുവേണ്ടെന്നും പകരം ശമ്ബളം വേണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. മന്ത്രിക്കുനേരെ Read More …

സില്‍വര്‍ ലൈന്‍ മംഗലാപുരം വരെ; കേരള- കര്‍ണാടക മുഖ്യമന്ത്രിമാര്‍ ചര്‍ച്ച നടത്തും

സില്‍വര്‍ ലൈന്‍ നീട്ടുന്നതുമായി ബന്ധപ്പെട്ട് കേരള- കര്‍ണാടക മുഖ്യമന്ത്രിമാര്‍ തമ്മില്‍ ചര്‍ച്ച നടത്തും. ഈ മാസം അവസാനം ബംഗലൂരുവില്‍ വെച്ച് ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സില്‍വര്‍ ലൈന്‍ കാസര്‍കോട് നിന്നും മംഗലൂരു വരെ നീട്ടുന്നതിന് കര്‍ണാടകയുടെ പിന്തുണ തേടിയാണ് കൂടിക്കാഴ്ച. ദക്ഷിണമേഖലാ കൗണ്‍സില്‍ യോഗത്തിലാണ് ഇതുസംബന്ധിച്ച് ധാരണയായത്. തലശ്ശേരി-മൈസൂര്‍- നഞ്ചന്‍കോട് റെയില്‍പാതയും Read More …

ടീസ്ത സെതൽവാദിന് ജാമ്യം; തുടരന്വേഷണവുമായി സഹകരിക്കണമെന്ന് നിർദ്ദേശം

സാമൂഹികപ്രവർത്തക ടീസ്റ്റ സെതൽവാദിനു സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ടീസ്റ്റ ഇന്ന് ജയിൽ മോചിതയാകും. നിലവിൽ ഗുജറാത്തിലെ ജയിലിൽ കഴിയുന്നത്. ചീഫ് ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ച് ഇന്നലെ വിശദമായി വാദം കേട്ട ശേഷമമാണ് ജാമ്യം നൽകിയത്. തുടരന്വേഷണവുമായി പൂർണ്ണമായി സഹകരിക്കണമെന്നും പാസ്‌പോർട്ട് കോടതിയിൽ ഹാജരാക്കാനും ടീസ്തയോട് കോടതി നിർദേശിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം Read More …

പുലിയ തല്ലിക്കൊന്ന സംഭവം; രക്ഷപെട്ടത് അത്ഭുതകരം, കേസെടുക്കില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍

ഇടുക്കി മാങ്കുളത്ത് ഇറങ്ങിയ പുലിയെ നാട്ടുകാര്‍ തല്ലിക്കൊന്ന സംഭവത്തില്‍ പ്രതികരണവുമായി മന്ത്രി എ കെ ശശീന്ദ്രന്‍. സ്വയം രക്ഷ പരിഗണിച്ചുകൊണ്ടാണ് പുലിയെ കൊന്നതെന്നും കേസെടുക്കില്ലെന്നും മന്ത്രി പറഞ്ഞു. ‘അദ്ദേഹം രക്ഷപെട്ടതും അത്ഭുതകരമായാണ്. ആത്മരക്ഷാര്‍ത്ഥം എന്ന നിലയില്‍ ഈ വിഷയത്തില്‍ കേസെടുക്കേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനം. അതിനായി വനംവകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടുവെച്ചെങ്കിലും പുലി അതില്‍പ്പെട്ടിരുന്നില്ല. ജീവന്‍ രക്ഷിക്കാന്‍ Read More …

കൈക്കും കാലിനും കടിയേറ്റു,കയ്യിലിരുന്ന വാക്കത്തി കൊണ്ട് വീശി; ആദിവാസി പുലിയെ വെട്ടിക്കൊന്നത് സ്വയരക്ഷാര്‍ത്ഥമെന്ന് വനംവകുപ്പ്

ഇടുക്കി മാങ്കുളത്ത് ആദിവാസി പുലിയെ വെട്ടിക്കൊന്ന സംഭവം സ്വയരക്ഷാര്‍ത്ഥം ചെയ്തതെന്ന് വനംവകുപ്പ്. ചിക്കമാംകുടി ആദിവാസി കോളനിയിലെ ഗോപാലനെയാണ് പുലി ആക്രമിച്ചത്. പരിക്കേറ്റ ഗോപാലന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. രാവിലെ സഹോദരന്റെ വീട്ടിലേക്ക് പോകുമ്പാഴായിരുന്നു ഗോപാലനെ പുലി ആക്രമിച്ചത്. കൈക്കും കാലിനും കടിയേറ്റ ഗോപാല്‍ സ്വയരക്ഷാര്‍ത്ഥം കയ്യിലിരുന്ന വാക്കത്തി കൊണ്ട് വീശുകയായിരുന്നു. അപ്പോഴാണ് പുലിക്ക് പരിക്കേറ്റതെന്ന് ഗോപാലന്‍ പറഞ്ഞു. Read More …

രാഷ്ട്രീയം പറയേണ്ടിടത്ത് പറയും, മന്ത്രിയാകുമ്പോള്‍ വലിയ മാറ്റങ്ങളില്ലെന്ന് എം.ബി.രാജേഷ്

രാഷ്ട്രീയം പറയേണ്ടിടത്ത് രാഷ്ട്രീയം പറയുമെന്ന് എം.ബി.രാജേഷ് പറഞ്ഞു. മന്ത്രിയാകുമ്പോള്‍ വലിയ മാറ്റങ്ങളില്ല. ചുമതലാ ബോധത്തോടെ സമീപിക്കുമെന്നും എം.ബി.രാജേഷ് പറഞ്ഞു.രണ്ടും വ്യത്യസ്ത ചുമത ലകളാണ് എന്നതിനപ്പുറം മറ്റു വ്യത്യസ്തകളൊന്നുമില്ല. എല്ലാ ചുമതലകളേയും ഒരേ ചുമതലാ ബോധത്തോടെയാണ് കാണുന്നത്. ഇതിനെയും അതുപോലെ തന്നെയായിരിക്കും കാണുക. വകുപ്പുകളെ കുറിച്ച് ഒരറിയിപ്പും ലഭിച്ചിട്ടില്ല. ഏത് വകുപ്പാണെങ്കിലും ആ വകുപ്പിനെ കുറിച്ച് ആഴത്തില്‍ Read More …