10 മണിക്കൂറിന് മേല്‍ തെങ്ങിന്‍ മുകളില്‍; നാട്ടുകാരെയും ഫയര്‍ഫോഴ്‌സിനെയും മുള്‍മുനയിലാക്കി യുവാവ്

പത്തനംതിട്ട: പന്തളത്ത് നാട്ടുകാരെയും ഫയര്‍ഫോഴ്‌സിനെയും മുള്‍മുനയിലാക്കി രാത്രിയും പകലും യുവാവ് തെങ്ങിന്റെ മുകളില്‍ തുടര്‍ന്ന് യുവാവ്.

താഴെയിറക്കാന്‍ കിണഞ്ഞ് പരിശ്രമിച്ച്‌ പോലീസും ഫയര്‍ഫോഴ്‌സും. തെങ്ങിന് ചുറ്റും വലവിരിച്ച്‌ കാത്തിരിക്കുകയാണ് ഏവരും.

കടയ്ക്കാട് വടക്ക് പുത്തേത്ത് പടിഞ്ഞാറ്റേതില്‍ രാധാക്യഷ്ണന്‍ (38) ആണ് ഞായറാഴ്ച്ച ഉച്ചക്ക് 1 മണി മുതല്‍ തെങ്ങിന്റ മുകളില്‍ കയറി ഇരുപ്പ് ഉറപ്പിച്ചത്. അനുനയിപ്പിച്ച്‌ താഴെയിറക്കാന്‍ പൊലീസും നാട്ടുകാരും ഞായറാഴ്ച്ച രാത്രി വൈകിയും ശ്രമങ്ങള്‍ തുടരുകയാണ്. മദ്യപാന ശീലമുള്ള രാധാകൃഷ്ണനെ ലഹരി വിമുക്ത കേന്ദ്രത്തില്‍ കൊണ്ടുപോകാന്‍ ആംബുലന്‍സ് എത്തിയതോട് കൂടിയാണ് രാധാകൃഷ്ണന്‍ തെങ്ങിന് മുകളില്‍ കയറി മടലുകള്‍ക്ക് ഇടയില്‍ ഇരിപ്പ് ഉറപ്പിച്ചതെന്ന് പന്തളം പൊലീസും നാട്ടുകാരും പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *