മീനങ്ങാടിയില്‍ ആരോഗ്യവകുപ്പിന്റെ മിന്നല്‍ പരിശോധനയില്‍ പൂപ്പല്‍ ബാധിച്ച പന്നിയിറച്ചി പിടികൂടി

കല്‍പ്പറ്റ: മീനങ്ങാടിയില്‍ ആരോഗ്യവകുപ്പിന്റെ മിന്നല്‍ പരിശോധനയില്‍ പൂപ്പല്‍ ബാധിച്ച പന്നിയിറച്ചി പിടികൂടി. മീനങ്ങാടിയിലെ ‘ഫ്രഷ് പന്നിസ്റ്റാളി’ല്‍ നിന്നുമാണ് പൂപ്പല്‍ ബാധിച്ച്‌ ഉപയോഗശൂന്യമായ പന്നിയിറച്ചി പിടികൂടിയത്. പന്നിയിറച്ചി വില്‍ക്കുന്ന സ്റ്റാള്‍ ആരോഗ്യ വകുപ്പ് അടപ്പിച്ചു. ചൊവ്വാഴ്ച രാവിലെ 9.30 ഓടെ മീനങ്ങാടി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗീതയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് മാര്‍ക്കറ്റ് റോഡിന് സമീപത്തെ ഫ്രഷ് പന്നി Read More …

കരിപ്പൂരില്‍ വീണ്ടും പൊലീസ് സ്വര്‍ണം പിടികൂടി

കൊ​ണ്ടോ​ട്ടി: ക​സ്റ്റം​സി​നെ വെ​ട്ടി​ച്ച്‌ അ​ന​ധി​കൃ​ത​മാ​യി ക​ട​ത്താ​ന്‍ ശ്ര​മി​ച്ച സ്വ​ര്‍ണം ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള പ​രി​സ​ര​ത്ത്​ പൊ​ലീ​സ് പി​ടി​കൂ​ടി. കാ​പ്‌​സ്യൂ​ള്‍ രൂ​പ​ത്തി​ലാ​ക്കി കൊ​ണ്ടു​വ​ന്ന 53 ല​ക്ഷം രൂ​പ​യു​ടെ സ്വ​ര്‍ണ​മി​ശ്രി​ത​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. ര​ണ്ടു​പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഷാ​ര്‍ജ​യി​ല്‍നി​ന്നെ​ത്തി​യ കോ​ഴി​ക്കോ​ട് നാ​ദാ​പു​രം ചാ​ല​പ്പു​റം സ്വ​ദേ​ശി പു​തി​യോ​ട്ടി​ല്‍ മു​ഹ​മ്മ​ദ് ആ​സി​ഫ് (28), ഇ​യാ​ളെ കൊ​ണ്ടു​പോ​കാ​നെ​ത്തി​യ മ​ല​പ്പു​റം മ​മ്ബാ​ട് പ​ര​ത​മ്മ​ല്‍ ചു​ങ്ക​ത്ത്, സി.​എ​ച്ച്‌. മു​ഹ​മ്മ​ദ് യാ​സ​ര്‍ Read More …

വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; മാതാപിതാക്കളെ പ്രതിപ്പട്ടികയില്‍ ഉള്‍പെടുത്തിയേക്കും

തൃശൂര്‍: വടക്കേക്കാട് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ പ്രതിപ്പട്ടികയില്‍ മാതാപിതാക്കളെയും ഉള്‍പെടുത്താനുള്ള നീക്കവുമായി പൊലീസ്. വിവരം അറിഞ്ഞിട്ടും ഇവര്‍ മറച്ചു വച്ചതായി പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. വീട്ടില്‍ മാതാപിതാക്കള്‍ ഇല്ലാത്ത സമയത്താണ് പെണ്‍കുട്ടിയെ സംഘം ചേര്‍ന്ന് ബലാത്സംഗം ചെയ്തത്. പെണ്‍കുട്ടി ഇക്കാര്യം മാതാപിതാക്കളോട് പറഞ്ഞിരുന്നു. എന്നാല്‍ പൊലീസില്‍ വിവരം അറിയിക്കാന്‍ മാതാപിതാക്കള്‍ തയാറായില്ല. Read More …

ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം പ്രതികള്‍ ബാറിലെത്തിയതിന്റെ ദൃശ്യങ്ങള്‍ പുറത്ത്

പാലക്കാട് : സിപിഎം കുന്നങ്കാട് ബ്രാ‍ഞ്ച് സെക്രട്ടറിയും മരുതറോഡ് ലോക്കല്‍ കമ്മിറ്റി അംഗവുമായ ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം പ്രതികള്‍ ബാറിലെത്തിയതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ചന്ദ്രനഗറിലെ ബാറിലാണു പ്രധാന പ്രതി നവീന്‍ (28) ഉള്‍പ്പെടെ മൂന്നുപേര്‍ എത്തി മദ്യപിച്ച്‌ മടങ്ങിയത്. അരമണിക്കൂറിലധികം നേരമാണു ബാറില്‍ ഇവര്‍ ചെലവഴിച്ചതെന്നും ഷാജഹാന്‍ കൊല്ലപ്പെട്ടെന്ന് ഉറപ്പിച്ചതിനു പിന്നാലെ നഗരം വിട്ടതായും തെളിഞ്ഞു. Read More …

സജീവന്റെ മരണം; പൊലീസുകാരുടെ മുന്‍കൂര്‍ ജാമ്യം അന്വേഷണ സംഘത്തിന് തിരിച്ചടി

കോഴിക്കോട് : വടകരയില്‍ സജീവന്‍ പൊലീസ് സ്റ്റേഷനില്‍ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ പ്രതിചേര്‍ക്കപ്പെട്ട പൊലീസുകാര്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചത് അന്വേഷണ സംഘത്തിന് തിരിച്ചടിയായി . പ്രതികളായ പൊലീസുകാരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചേയ്യേണ്ട സാഹചര്യമില്ലെന്നാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ച്‌ കോടതി പറഞ്ഞത്. കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് പൊലീസുകാര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. സജീവന്റെ ശരീരത്തില്‍ കണ്ടെത്തിയ Read More …

പുതിയ ആളുകളെ സ്വാതന്ത്ര്യ സമരത്തിന്റെ മുന്‍ നിരയില്‍ കൊണ്ടു വരുന്നു; കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: ഭരണാധികാരം ഉപയോഗിച്ച്‌ പുതിയ ആളുകളെ സ്വാതന്ത്ര്യ സമരത്തിന്റെ മുന്‍ നിരയില്‍ കൊണ്ടു വരുന്നുണ്ടെന്നും എന്നാല്‍ ഇന്ത്യയിലെ ജനങ്ങളുടെ മനസ്സില്‍ അവരൊന്നും ഉണ്ടാകില്ലെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. 75 വര്‍ഷക്കാലത്തെ നാടിന്റെ നേട്ടങ്ങള്‍ വിലയിരുത്താനും രാജ്യത്തെ മുന്നോട്ടു നയിക്കാനും ഏവര്‍ക്കും ചുമതലയുണ്ട്.സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ ആസ്ഥാനമായ എം.എന്‍ സ്മാരകത്തില്‍ ദേശീയ പതാക Read More …

അഴിമതി ചോദ്യം ചെയ്യുന്നവരെ ഇല്ലാതാക്കാനുള്ള ശ്രമമാണ് പുതിയ ബില്ലുകളിലൂടെ സര്‍ക്കാര്‍ ശ്രമിക്കുന്നത് ; കെ സുരേന്ദ്രന്‍

സര്‍വകലാശാലകളുടെ സ്വയംഭരണ സ്വഭാവത്തെ തകര്‍ക്കാനും സര്‍ക്കാരിന്റെ അഴിമതി ചോദ്യം ചെയ്യുന്നവരെയെല്ലാം നിര്‍വീര്യമാക്കാനുമാണ് പുതിയ ബില്ലുകളിലൂടെ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. മുഖ്യമന്ത്രി അഴിമതി നടത്തിയാല്‍ അത് ചോദ്യം ചെയ്യാന്‍ പാടില്ലെന്ന് പറയുന്നത് സ്റ്റാലിനിസ്റ്റ് നിലപാടാണ്. ലോകായുക്ത ഭേദഗതി ബില്ലിലൂടെയുള്ള അമിതാധികാര പ്രവണതയെ ഘടകകക്ഷികളെങ്കിലും ചോദ്യം ചെയ്യണമെന്ന് സുരേന്ദ്രന്‍ അഭ്യര്‍ത്ഥിച്ചു. ഇല്ലെങ്കില്‍ ജനങ്ങള്‍ Read More …

കേരളത്തിലെ ദേശീയ പാതാ വികസനം 2025ല്‍ പൂര്‍ത്തിയാകും: മന്ത്രി മുഹമ്മദ് റിയാസ്

ദേശീയ പാതാ വികസനം നിശ്ചയിച്ച തിയതിക്ക് മുമ്ബ് തന്നെ പൂര്‍ത്തിയാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. കാസര്‍ഗോഡ് ജില്ലയിലെ ദേശീയ പാതാ വികസന പ്രവര്‍ത്തനങ്ങള്‍ മന്ത്രി നേരിട്ടെത്തി പരിശോധിച്ചു. ദേശീയ പാതാ വികസനത്തിനായി കേരളത്തിലെ ഭൂമി ഏറ്റെടുക്കല്‍ 98 ശതമാനവും പൂര്‍ത്തിയായതായി മന്ത്രി അറിയിച്ചു. ഒന്‍പത് ജില്ലകളില്‍ അതിവേഗമാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. കേരളത്തിലാകെ 2025 Read More …