സര്‍വ്വകലാശാലയില്‍ ഗവര്‍ണറുടെ അധികാരങ്ങള്‍ വെട്ടിച്ചുരുക്കാന്‍ ശുപാര്‍ശ, അധികാരങ്ങള്‍ മുഖ്യമന്ത്രിയിലേക്ക്

തിരുവനന്തപുരം: ഗവര്‍ണര്‍ സര്‍ക്കാര്‍ പോര് രൂക്ഷമാകുന്നതിനിടെ സര്‍വ്വകലാശാലകളിലെ ഗവര്‍ണറുടെ അധികാരങ്ങള്‍ വെട്ടിച്ചുരുക്കണമെന്ന് ഉന്നത വിദ്യാഭ്യാസ പരിഷ്‌കരണ കമ്മീഷന്‍ ശുപാര്‍ശ. മുഖ്യമന്ത്രിയെ സര്‍വ്വകലാശാലകളുടെ വിസിറ്ററായി നിയമിക്കണമെന്നും ഓരോ സര്‍വ്വകലാശാലകള്‍ക്കും വെവ്വേറെ ചാന്‍സലറെ നിയമിക്കണമെന്നുമാണ് ശുപാര്‍ശയില്‍ പറയുന്നു.ഓര്‍ഡിനന്‍സ് വിഷയത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ അനുനയിപ്പിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമം നടക്കുന്നതിനിടെയാണ് ഗവര്‍ണ്ണറുടെ അധികാരം കുറയ്ക്കണമെന്ന് മറ്റൊരു ശുപാര്‍ശ. സര്‍വ്വകലാശാലകളുടെ Read More …

ഡോക്ടറുടെ നിര്‍ദേശം അവഗണിച്ച്‌ വീട്ടില്‍ പ്രസവം : മൂന്നാംനാള്‍ തൊണ്ടയില്‍ മുലപ്പാല്‍ കുടുങ്ങി കുഞ്ഞ് മരിച്ചു

മലപ്പുറം : ഡോക്ടറുടെ നിര്‍ദേശം അവഗണിച്ച്‌ വീട്ടില്‍ ‘സുഖപ്രസവത്തില്‍’ ജനിച്ച കുട്ടി മൂന്നാംനാള്‍ മരിച്ചു. മലപ്പുറം ജില്ലയിലെ തലക്കാട് പഞ്ചായത്ത് വെങ്ങാലൂര്‍ സ്വദേശികളുടെ മുന്ന് ദിവസം പ്രായമുള്ള ആണ്‍കുഞ്ഞാണ് ജനിച്ച്‌ മൂന്നാം ദിവസം മരിച്ചത്. ഡോക്ടറുടെ മുന്നറിയിപ്പ് അവഗണിച്ച്‌ വീട്ടില്‍ വെച്ചായിരുന്നു യുവതിയുടെ പ്രസവം. അക്യുപങ്ചറിസ്റ്റുകളായ മാതാപിതാക്കള്‍ തന്നെയാണ് സ്വന്തം ഇഷ്ടപ്രകാരം വീട്ടില്‍ സ്വയം പ്രസവമെടുത്തത്. Read More …

രാത്രിയുണ്ടായ അപകടത്തില്‍ ആരും കാണാതെ റബര്‍ തോട്ടത്തില്‍ കിടന്നത് മണിക്കൂറുകള്‍; യുവാവിന് ദാരുണാന്ത്യം

പത്തനംതിട്ട: രാത്രിയുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ആരും കാണാതെ റബര്‍ തോട്ടത്തില്‍ കിടന്ന യുവാവിന് ദാരുണാന്ത്യം. മല്ലപ്പള്ളി പരിയാരം ചാങ്ങിച്ചേത്ത് വീട്ടില്‍ ജോസഫ് ജോര്‍ജിന്റെ മകന്‍ സിജോ ജെറിന്‍ ജോസഫ് (27) ആണ് മരിച്ചത്. പുതുശേരി പുറമറ്റം റോഡില്‍ പുതുശേരി കവലയ്ക്ക് സമീപം ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. സിജോ സഞ്ചരിച്ചിരുന്ന ബൈക്ക് റോഡിന് സമീപത്തെ റബ‌ര്‍ Read More …

പതിനാലുകാരിയായ മകളെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; അച്ഛന്‍ പോലീസ് പിടിയില്‍

അരുവിക്കര: പതിനാലു വയസ്സുകാരിയായ മകളെ പീഡിപ്പിച്ച കേസില്‍ 41കാരനായ അച്ഛന്‍ പോലീസ് പിടിയില്‍. അരുവിക്കര പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. കഴിഞ്ഞ 24-ന് വൈകിട്ടോടെയായിരുന്നു കേസിനാസ്പദമായ സംഭവം. വൈകിട്ട് നാലുമണിയോടെ വീട്ടിലാരുമില്ലാതിരുന്ന സമയത്താണ് കുട്ടിയെ അച്ഛന്‍ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചത്. കുട്ടി സംഭവം അമ്മയോടും സ്കൂളിലെ അധ്യാപികയോടും വിവരം പറഞ്ഞു. ഇവര്‍ പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് Read More …

26 പവന്‍ മുക്കുപണ്ടം പണയംവെച്ച്‌ തട്ടിപ്പ്: ചാവക്കാട് സ്വദേശി പിടിയില്‍

മാനന്തവാടി: മൂന്നുവര്‍ഷം മുമ്ബ് തൃശൂര്‍ ചാവക്കാട് എസ്.ബി.ഐ ബാങ്കില്‍ 26 പവന്‍ മുക്കുപണ്ടം പണയംവെച്ച്‌ നാലര ലക്ഷം തട്ടിയ യുവാവിനെ വയനാട്ടില്‍നിന്ന് പിടികൂടി. ചാവക്കാട് കടപ്പുറം മട്ടുമേല്‍ കായക്കോല്‍ വീട്ടില്‍ മുജീബ്റഹ്മാന്‍ (36) ആണ് തരുവണ ആറുവാളിനടുത്ത പുഴക്കല്‍പീടികയില്‍നിന്ന് പിടികൂടിയത്. ബാങ്കില്‍ വെച്ച പണയവസ്തു തിരികെയെടുക്കാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തുവന്നത്. ഇയാള്‍ ആറുവാളിനടുത്ത് Read More …

2ജി എഥനോള്‍ പ്ലാന്റ് പാനിപ്പത്തില്‍ നാളെ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും

ന്യൂഡെല്‍ഹി: ലോക ജൈവ ഇന്ധന ദിനത്തോടനുബന്ധിച്ച്‌, പ്രധാനമന്ത്രി നരേന്ദ്ര മോദി ഹരിയാനയിലെ പാനിപ്പത്തില്‍ രണ്ടാം തലമുറ (2ജി ) എഥനോള്‍ പ്ലാന്റ് ഓഗസ്റ്റ് 10 ന് വൈകുന്നേരം 4:30 ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ രാജ്യത്തിന് സമര്‍പ്പിക്കും. രാജ്യത്ത് ജൈവ ഇന്ധനങ്ങളുടെ ഉല്‍പ്പാദനവും ഉപയോഗവും വര്‍ധിപ്പിക്കുന്നതിനായി ഗവണ്മെന്റ് വര്‍ഷങ്ങളായി സ്വീകരിച്ചുവരുന്ന നീണ്ട നടപടികളുടെ ഭാഗമാണ് പ്ലാന്റിന്റെ സമര്‍പ്പണം. Read More …

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വസതിയില്‍ റെയ്ഡ്

അമേരിക്ക : മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ വസതിയില്‍ റെയ്ഡ്. ഫ്‌ളോറിഡയിലെ മാര്‍-അ-ലാഗോ എസ്റ്റേറ്റില്‍ എഫ്.ബി.ഐ ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയതായി ട്രംപ് തന്നെയാണ് വെളിപ്പെടുത്തിയത്. ട്രംപിനെതിരായ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ആരംഭിച്ച അന്വേഷണത്തിന്‍റെ ഭാഗമായി വൈറ്റ് ഹൗസില്‍ നിന്ന് ഫ്‌ളോറിഡയിലേക്ക് കൊണ്ടുപോയ ചില രേഖകളുമായി ബന്ധപ്പെട്ടായിരുന്നു റെയ്ഡ്.തന്‍റെ എസ്റ്റേറ്റ് നിലവില്‍ എഫ്.ബി.ഐയുടെ നിയന്ത്രണത്തിലാണെന്നും എന്തിന്റെ പേരിലാണ് Read More …

‘മൂന്നു ദിവസത്തിനകം ബോംബ് വച്ചു കൊല്ലും’; യോഗിക്ക് വധഭീഷണി, അന്വേഷണം

ലഖ്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ബോംബ് ഭീഷണി ലഭിച്ചതായി റിപ്പോര്‍ട്ട്. പൊലീസ് കണ്‍ട്രോള്‍ റൂമിലാണ് വധഭീഷണി സന്ദേശം ലഭിച്ചത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. ലഖ്‌നൗ പൊലീസിന്‍റെ ഹെല്‍പ്‌ലൈന്‍ വാട്‌സ്‌ആപ്പ് നമ്ബറിലാണ് കഴിഞ്ഞ ദിവസം അജ്ഞാതന്റെ മുന്നറിയിപ്പ്. മൂന്നു ദിവസത്തിനകം യോഗിയെ ബോംബ് വച്ച്‌ വകവരുത്തുമെന്നാണ് സന്ദേശത്തിലുള്ളതെന്ന് പൊലീസ് പറയുന്നു. വധഭീഷണിയില്‍ ഹെല്‍പ്‌ലൈന്‍ ഓപറേഷന്‍ കമാന്‍ഡറുടെ Read More …