കോഴിക്കോട് മലിനജല പ്ലാന്റ്: എം.എല്.എ വിളിച്ച യോഗത്തില് സംഘര്ഷം,പൊലീസുമായി വാക്കുതര്ക്കം
കോഴിക്കോട് ആവിക്കല് തോടിലെ മലിനജല പ്ലാന്റുമായി ബന്ധപ്പെട്ട് എം.എല്.എ വിളിച്ച യോഗത്തില് സംഘര്ഷം. ജനസഭ വിളിച്ചുചേര്ത്ത തോട്ടത്തില് രവീന്ദ്രന് എംഎല്എയ്ക്കെതിരെയായിരുന്നു പ്രതിഷേധം. സമരസമിതിയുടെ ഭാഗം കേള്ക്കാന് എംഎല്എ തയാറാകുന്നില്ലെന്ന് സമരസമിതിക്കാര് ആരോപിച്ചു. ശക്തമായ പ്രതിഷേധമുണ്ടായതോടെ എം.എല്.എ സ്ഥലത്ത് നിന്നും മടങ്ങി. ബന്ധപ്പെട്ട വാര്ഡിലെ ആളുകളെ പങ്കെടുപ്പിക്കാതെ തൊട്ടടുത്ത വാര്ഡിലെ ആളുകളെ പങ്കെടുപ്പിച്ചുകൊണ്ടാണ് മലിനജല പ്ലാന്റ് ആവശ്യം Read More …
