ഇലക്‌ട്രിക് ബസുകള്‍ ഉപേക്ഷിച്ചത് നഷ്ടമായതിനാല്‍: മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ ഫെയിം 2 പദ്ധതി പ്രകാരം സംസ്ഥാനത്തിന് അനുവദിച്ച 250 ഇലക്‌ട്രിക് ബസുകള്‍ കെ.എസ്.ആര്‍.ടി.സി ഏറ്റെടുക്കാതിരുന്നത് ഉയര്‍ന്ന നിരക്ക് കാരണമെന്ന് മന്ത്രി ആന്റണി രാജു അറിയിച്ചു. പദ്ധതി പ്രകാരം ബസ്സുകള്‍ സംസ്ഥാനത്തിന് ലഭിക്കുന്നത് വെറ്റ് ലീസ് വ്യവസ്ഥയിലാണ്. 12 വര്‍ഷക്കാലത്തേക്ക് 9.1 ലക്ഷം കിലോമീറ്റര്‍ ഓടിയാല്‍ 55 ലക്ഷം രൂപ വരെ ഒരു Read More …

വാഹനത്തില്‍ കറങ്ങി നടന്നു ലഹരി മരുന്ന് വില്പന; മലപ്പുറത്ത് MDMA സംഘത്തെ തന്ത്രപരമായി പിടികൂടി എക്സൈസ് വകുപ്പ്

മലപ്പുറം: വാഹനത്തില്‍ കറങ്ങിനടന്ന് ലഹരിമരുന്ന് വില്‍ക്കുന്ന സംഘത്തെ എക്സൈസ് പിടികൂടി. മലപ്പുറം ജില്ലയില്‍ രണ്ടിടത്തു നിന്നായി 26.3 ഗ്രാം എംഡിഎംഎയും എക്സൈസ് സംഘം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എംഡിഎംഎയ്ക്കു പുറമേ 140 ഗ്രാം കഞ്ചാവും നാല് മൊബൈല്‍ ഫോണും 16,950 രൂപയും പ്രതികളില്‍ നിന്നു കണ്ടെടുത്തു. പെരിന്തല്‍മണ്ണയില്‍ രാമപുരത്ത് വാടക മുറിയില്‍ Read More …

പൊന്നുതേടി സിന്ധുവും ലക്ഷ്യയും

ബര്‍മിങ്ഹാം> ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ പുരുഷ–-വനിതാ സിംഗിള്‍സ് സ്വര്‍ണം ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങുന്നു. പുരുഷന്‍മാരില്‍ ലക്ഷ്യ സെന്നും വനിതകളില്‍ പി വി സിന്ധുവും ഫൈനലില്‍ കടന്നു. സിംഗപ്പുരിന്റെ ജിയ ഹെങ് ടെയെയാണ് ലക്ഷ്യ മറികടന്നത് (21–-10, 18–-21, 21–-16). ഫൈനലില്‍ മലേഷ്യയുടെ സെ യങ്ങാണ് എതിരാളി. പകല്‍ 2.10നാണ് മത്സരം. സിന്ധു സിംഗപ്പുരിന്റെ ജിയ മെന്‍ യെവൊയെ Read More …

ഇര്‍ഷാദിന്റെ മരണം: ഇടനിലക്കാരന്‍ ദുബായില്‍ തടവില്‍; മറ്റൊരു യുവാവിനെക്കൂടി കാണാതായി

കോഴിക്കോട്‌ : ഇര്‍ഷാദിനെ തട്ടിക്കൊണ്ടു പോയ സ്വര്‍ണക്കടത്തുസംഘം ദുബായിലെ ഇടനിലക്കാരനേയും തടവിലാക്കിയതായി വിവരം. കണ്ണൂര്‍ സ്വദേശി ജസീലിനെയാണു ദുബായില്‍വച്ചു സ്വര്‍ണക്കടത്തു സംഘം തട്ടിക്കൊണ്ടു പോയത്‌.ഇര്‍ഷാദിന്റെ കൈവശം കൊടുത്തുവിട്ട സ്വര്‍ണം കൈമാറാതിരുന്നതിനെത്തുടര്‍ന്നാണ്‌ ഇടനിലക്കാരനായ ജസീലിനെ വിദേശത്തുവച്ച്‌ സ്വര്‍ണക്കടത്തുസംഘം തട്ടിക്കൊണ്ടു പോയത്‌.ഇര്‍ഷാദിനെ സ്വര്‍ണക്കടത്ത്‌ സംഘത്തിനു പരിചയപ്പെടുത്തിയത്‌ ജസീലായിരുന്നു. ഇയാളുമായി ബന്ധപ്പെട്ട ചിലര്‍ നേരത്തെ പന്തിരിക്കരയിലെ ഇര്‍ഷാദിന്റെ വീട്ടിലെത്തിയിരുന്നു. ഇവരെ Read More …

കേന്ദ്രീയ വിദ്യാലയങ്ങളിലെ എംപി ക്വാട്ട റദ്ദാക്കിയ കേന്ദ്ര നടപടി ധീരംമെന്ന് കേരള ഹൈക്കോടതി‍; നടപടി ശരിവച്ച്‌ ഡിവിഷന്‍ ബെഞ്ച്

കൊച്ചി: കേന്ദ്രീയ വിദ്യാലയങ്ങളിലെ പ്രവേശനത്തിന് എംപിമാര്‍ക്ക് ഉള്‍പ്പെടെയുണ്ടായിരുന്ന പ്രത്യേക ക്വാട്ട റദ്ദാക്കിയ കേന്ദ്ര നടപടി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവച്ചു. കേന്ദ്ര നടപടി ധീരവും വിപ്ലവകരവുമാണെന്നു കോടതി പ്രശംസിച്ചു. വിദ്യാലയ സമിതി ചെയര്‍മാന്‍മാര്‍ക്കുണ്ടായിരുന്ന പ്രത്യേക ക്വാട്ട എടുത്തു കളഞ്ഞത് ചോദ്യം ചെയ്തു ചില വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിച്ച്‌, സിംഗിള്‍ ബെഞ്ച് കേന്ദ്ര നടപടി റദ്ദാക്കിയിരുന്നു. Read More …

വളാഞ്ചേരി സ്വദേശിയായ യുവാവ്​ അബൂദബിയില്‍ നിര്യാതനായി

അബൂദബി: മലപ്പുറം വളാഞ്ചേരി സ്വദേശിയായ യുവാവിനെ അബൂദബിയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം വളാഞ്ചേരി ഇരിമ്ബിളിയം കോലത്തു പറമ്ബില്‍ വീട്ടില്‍ അബ്ദുല്‍ കരീം-ഖദിയമ്മ കുട്ടി ദമ്ബതികളുടെ മകന്‍ മുഹമ്മദ് അല്‍ഫാസ് (24) ആണ് മരിച്ചത്. അബൂദബി മുസഫയിലെ ഫുഡ്സ്റ്റഫ് സ്ഥാപനത്തില്‍ സ്റ്റോര്‍ കീപ്പറായി ജോലി ചെയ്തുവരികയായിരുന്നു. റൂമില്‍ ഒപ്പമുണ്ടായിരുന്നവര്‍ പുലര്‍ച്ച നോക്കിയപ്പോഴാണ് മരിച്ച Read More …

യുക്രെയ്ന്‍ പ്രദേശങ്ങളെ ഒപ്പംചേര്‍ക്കാനുള്ള നീക്കവുമായി റഷ്യ മുന്നോട്ട് പോയാല്‍ ചര്‍ച്ചക്കില്ലെന്ന് സെലന്‍സ്കി

കിയവ്: യുക്രെയ്നില്‍ പിടിച്ചെടുത്ത പ്രദേശങ്ങളില്‍ ജനഹിതപരിശോധനയുമായി റഷ്യ മുന്നോട്ട് പോവുകയാണെങ്കില്‍ ചര്‍ച്ചകളില്‍ നിന്ന് പിന്മാറുമെന്ന് പ്രസിഡന്റ് ​വ്ലോഡമിര്‍ സെലന്‍സ്കി. പിടിച്ചെടുത്ത ഭൂപ്രദേശങ്ങളില്‍ ജനഹിത പരിശോധന നടത്തി അവ റഷ്യയോട് കൂട്ടിച്ചേര്‍ക്കാനുള്ള നീക്കം അംഗീകരിക്കില്ലെന്നും റഷ്യയുമായി ചര്‍ച്ചക്കില്ലെന്നും സെലന്‍സ്കി പറഞ്ഞു. റഷ്യയും സഖ്യകക്ഷികളും യുക്രെയ്നിലെ ഡോണ്‍ബാസ് മേഖലയിലും തെക്കന്‍ മേഖലകളിലും നിരവധി പ്രദേശങ്ങള്‍ പിടിച്ചെടുത്തിട്ടു​ണ്ട്. ഈ മേഖലകളില്‍ Read More …

റോഡിലെ വെള്ളക്കെട്ടില്‍ ‘കുളിയും തപസ്സും’ നടത്തി പ്രതിഷേധിച്ച്‌ യുവാവ്; വാഴ നടണമെന്ന് ഉപദേശിച്ച്‌ എംഎല്‍എ

മലപ്പുറം: സംസ്ഥാനത്തെ റോഡുകള്‍‌ക്കെതിരെ വ്യാപക പരാതിയും പ്രതിഷേധവും നടക്കുന്നതിനിടെ വേറിട്ട പ്രതിഷേധവുമായെത്തിയിരിക്കുകയാണ് യുവാവ്. മഞ്ചേരി-പാണ്ടിക്കാട് റോഡില്‍ അറ്റക്കുറ്റപ്പണി നടത്തണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. റോഡിലെ വെള്ളക്കെട്ട് സ്വിമ്മിങ് പൂളാക്കിയായിരുന്നു പ്രതിഷേധം. സംഭവത്തിന്റെ ചിത്രങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. വെള്ളക്കെട്ടില്‍ കുളിക്കുകയും ഒറ്റക്കാലില്‍ തപസ്സു ചെയ്തുമായിരുന്നു പ്രതിഷേധം. ഈ സമയം അവിചാരിതമായി സ്ഥലം എംഎല്‍എ യു എ ലത്തീഫും സ്ഥലത്ത് Read More …