മോശം കാലാവസ്ഥ, കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങേണ്ട ആറ് വിമാനങ്ങള്‍ നെടുമ്പാശ്ശേരിയില്‍ ഇറക്കി

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങേണ്ട വിമാനങ്ങള്‍ നെടുമ്പാശ്ശേരിയില്‍ ഇറക്കി. ആറ് വിമാനങ്ങളാണ് ഇത്തരത്തില്‍ നെടുമ്പാശ്ശേരിയില്‍ ഇറക്കിയത്. മോശം കാലാവസ്ഥയയെ തുടര്‍ന്നാണ് നടപടി. ഷാര്‍ജ, ബഹ്‌റൈന്‍, ദോഹ, അബുദാബി എന്നിവിടങ്ങളില്‍ നിന്നുള്ള വിമാനങ്ങളാണ് നെടുമ്പാശ്ശേരിയില്‍ ഇറങ്ങിയത്. ഇന്ന് രാവിലെയാണ് വിമാനങ്ങള്‍ എത്തിയത്. ആറെണ്ണത്തില്‍ രണ്ട് വിമാനങ്ങള്‍ യാത്രക്കാരെ ഇറക്കി തിരികെ പോയി. ശേഷിക്കുന്ന നാല് വിമാനങ്ങള്‍ നെടുമ്പാശ്ശേരിയില്‍ തന്നെ Read More …

സംസ്ഥാനത്ത് വീണ്ടും റെഡ് അലേര്‍ട്ട്; എട്ട് ജില്ലകളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് വീണ്ടും റെഡ് അലേര്‍ട്ട്. എട്ട് ജില്ലകളിലാണ് അതിതീവ്ര മഴ മുന്നറിയിപ്പായ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് , കണ്ണൂര്‍ ജില്ലകളിലാണ് റെഡ് അലേര്‍ട്ട്. കൊല്ലം, മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്. തിരുവനന്തപുരത്ത് യെല്ലോ അലേര്‍ട്ടാണ് പുറപ്പെടുവിച്ചിരിക്കുന്നത്. നാളെയോടുകൂടി മഴ പൂര്‍ണമായും ശമിക്കുമെന്നായിരുന്നു Read More …

മഴക്കെടുതി; വിനോദസഞ്ചാരികളെ സുരക്ഷിത കേന്ദ്രങ്ങളില്‍ എത്തിക്കണമെന്ന് മുഖ്യമന്ത്രി

മഴക്കെടുതിയില്‍പ്പെടുന്ന വിനോദ സഞ്ചാരികളെ സുരക്ഷിതമായ സ്ഥലങ്ങളില്‍ എത്തിക്കാനുള്ള ക്രമീകരണം ഏര്‍പ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി. ജില്ലാ കലക്ടര്‍മാരുടെ യോഗത്തിലാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം. ടൂറിസം കേന്ദ്രങ്ങളിലും റിസോര്‍ട്ടുകളിലും താമസിക്കുന്നവരെ അപകടകരമായ സ്ഥിതിയില്ലെങ്കില്‍ ഒഴിപ്പിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്ന ജില്ലാ ഭരണ സംവിധാനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. ജാഗ്രത ഇനിയും തുടരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. യോഗത്തില്‍ Read More …

റഫറല്‍ സംവിധാനം ആദ്യഘട്ടം തിരുവനന്തപുരം ജില്ലയില്‍: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: മെഡിക്കല്‍ കോളേജുകളുടെ ഭാരം കുറയ്ക്കാനും രോഗികള്‍ക്ക് തൊട്ടടുത്തുള്ള ആശുപത്രികളില്‍ മികച്ച ചികിത്സ ഉറപ്പാക്കാനുമായുള്ള റഫറല്‍, ബാക്ക് റഫറല്‍ സംവിധാനം ആദ്യഘട്ടത്തില്‍ തിരുവനന്തപുരം ജില്ലയില്‍ നടപ്പിലാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇത് ഫലപ്രദമായി നടപ്പിലാക്കുന്നതിന് സമഗ്ര പദ്ധതി ആവിഷ്‌ക്കരിക്കും. ആശുപത്രിയില്‍ സൗകര്യങ്ങള്‍ ഉണ്ടെന്നിരിക്കെ രോഗികളെ അനാവശ്യമായി മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യാന്‍ പാടില്ല. Read More …

എക്‌സൈസ് ബസില്‍ കയറി: യാത്രക്കാരി പുറത്തേക്കെറിഞ്ഞത് MDMA പൊതി

കെഎസ്‌ആര്‍ടിസി ബസിലെ യാത്രക്കാരിയായ യുവതിയില്‍നിന്ന് എംഡിഎംഎ (MDMA) പിടികൂടി. മേപ്പാടി നെല്ലിമുണ്ട പാറമ്മല്‍ വീട്ടില്‍ പി റഹീന (27) ആണു പിടിയിലായത്. ഇവരുടെ പക്കല്‍നിന്ന് 5.55 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ബത്തേരി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്. അശോക് കുമാറിന്റെ നേതൃത്വത്തില്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.40 ഓടെ ബീനാച്ചിയില്‍ വാഹന പരിശോധന നടത്തുന്നതിനിടെയാണ് മൈസൂരുവില്‍നിന്ന് കോഴിക്കോട്ടേയ്ക്ക് Read More …

മലപ്പുറത്ത് അതിമാരക മയക്കുമരുന്നുമായി (MDMA ) ഒരാൾ പിടിയിൽ

വള്ളിക്കാപ്പറ്റ: മലപ്പുറം വള്ളിക്കാപറ്റയിൽ നിരോധിത മാരക മയക്കുമരുന്നായ MDMA ( മെത്തലിൻ ഡയോക്സി മെത്താആം ഫിറ്റാമിൻ )യുമായി വള്ളിക്കാപ്പറ്റ സ്വദേശി അമ്പല പറമ്പ് പാലേം പടിയൻ വീട്ടിൽ മുഹമ്മദ് ഹനീഫ ( 50) യെ മലപ്പുറം പോലീസ് ഇൻസ്പെക്ടർ ജോബി തോമസിന്റെ നേതൃത്വത്തിൽ മലപ്പുറം പോലീസും ജില്ലാ ആന്റി നർക്കോട്ടിക് ടീമും ചേർന്ന് പിടികൂടിയത്.ഇയാളിൽ നിന്ന് Read More …

ഉരുള്‍പൊട്ടല്‍ സാധ്യത; കോട്ടയത്ത് കൂടുതല്‍ തടയണകള്‍ പൊളിക്കുമെന്ന് മന്ത്രി വാസവന്‍

കോട്ടയം : സംസ്ഥാനത്താകെ കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ ശക്തമായ മഴയാണ് ലഭിച്ചത്. മലയോര മേഖലകളിലാണ് മഴ കൂടുതല്‍ ശക്തമായത്. അപ്രതീക്ഷിതമായി കണ്ണൂര്‍ അടക്കമുള്ള ജില്ലകളിലെ ചിലയിടങ്ങളില്‍ ഉരുള്‍പ്പൊട്ടലുകളുണ്ടായി. ഉരുള്‍പൊട്ടല്‍ മണ്ണിടിച്ചില്‍ സാധ്യത കണക്കിലെടുത്ത് പലയിടത്തും ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റിത്താമസിപ്പിക്കുകയാണ്. കോട്ടയം ജില്ലയില്‍ മലയോര മേഖലകളിലെ തടയണകള്‍ പൊളിക്കുമെന്ന് മന്ത്രി വി എന്‍ വാസവന്‍ അറിയിച്ചു. ഉരുള്‍ Read More …

പ്ലസ് വണ്‍ ക്ലാസുകള്‍ 25ന്, ആദ്യ അലോട്ട്മെന്റ് വെള്ളിയാഴ്ച; ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ ഇനി മുതല്‍ പ്രിന്‍സിപ്പല്‍മാര്‍ മേധാവി

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസുകള്‍ 25ന് തുടങ്ങുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. പ്രവേശന നടപടികള്‍ വെള്ളിയാഴ്ച ആരംഭിക്കും. പത്തുവരെയാണ് ആദ്യ ഘട്ട അലോട്ട്മെന്റ്. രണ്ടാം ഘട്ട അലോട്ട്മെന്റ് 15ന് ആരംഭിക്കും. 22നാണ് മൂന്നാം ഘട്ട അലോട്ട്മെന്റ്. 24നകം പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കുമെന്നും വി ശിവന്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ ഇനിമുതല്‍ പ്രിന്‍സിപ്പല്‍മാരാകും മേധാവി. Read More …