വീട്ടമ്മയെ ഭീഷണിപ്പെടുത്തി പണവും സ്വര്‍ണവും മൊബൈല്‍ ഫോണും തട്ടിയെടുത്തു ; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

മുളന്തുരുത്തി: വീട്ടമ്മയെ ഭീഷണിപ്പെടുത്തി പണവും സ്വര്‍ണവും മൊബൈല്‍ ഫോണും വാങ്ങിയെടുത്ത യൂത്ത് കോണ്‍ഗ്രസ് നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മുളന്തുരുത്തി പെരുമ്ബിള്ളി കരയില്‍ രാജ്ഭവന്‍ വെട്ടിക്കാട്ട് വീട്ടില്‍ രഞ്ജിത് രാജ (37) നെയാണ് മുളന്തുരുത്തി പോലീസ് കസ്റ്റഡിയിലെടുത്തത്. യൂത്ത് കോണ്‍ഗ്രസ് പിറവം നിയോജക മണ്ഡലം പ്രസിഡന്റാണ് ഇയാള്‍. താത്കാലിക ജീവനക്കാരിയായിരുന്ന വീട്ടമ്മയെ ജോലി സ്ഥിരപ്പെടുത്തിക്കൊടുക്കാമെന്ന് വാഗ്ദാനം Read More …

നവോത്ഥാന സമിതിയുമായി വീണ്ടും സര്‍ക്കാര്‍ : യോഗം ഇന്ന് തിരുവനന്തപുരത്ത്

തിരുവനന്തപുരം: നവോത്ഥാന സംരക്ഷണ സമിതി സര്‍ക്കാര്‍ പുനസംഘടിപ്പിക്കുന്നു. ബൈലോ തയ്യാറാക്കി സ്ഥിരം സംവിധാനം ഒരുക്കാനാണ് സര്‍ക്കാര്‍ തീരുമാനം. വലിയ ഇടവേളക്ക് ശേഷം നവോത്ഥാന സംരക്ഷണ സമിതിയുടെ യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. സംഘപരിവാറിന്റെ നേതൃത്വത്തില്‍ പല തരത്തിലുള്ള വര്‍ഗ്ഗീയ ധ്രുവികരണത്തിന് സംസ്ഥാനത്ത് ശ്രമം നടക്കുന്നത് തടയാന്‍ കൂടിയാണ് സമിതിയെ പുനസംഘടിപ്പിക്കുന്നതെന്നാണ് ഇതുമായി ബന്ധപ്പെട്ട ചിലര്‍ വ്യക്തമാക്കുന്നത്. Read More …

നാഷണല്‍ ഹെറാള്‍ഡ് കേസ് : കേന്ദ്രത്തിനെതിരെ പൊട്ടിത്തെറിച്ച്‌ സോണിയ

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് മുഖപത്രമായ നാഷനല്‍ ഹെറള്‍ഡിന്റെ ആസ്ഥാനത്ത് ഇഡി റെയ്ഡ് നടത്തിയതിനെതിരെ കോണ്‍ഗ്രസ് യോഗത്തില്‍ പൊട്ടിത്തെറിച്ച്‌ സോണിയ ഗാന്ധി. പാര്‍ലമെന്റില്‍ ഇന്നലെ രാവിലെ ചേര്‍ന്ന യോഗത്തില്‍ പാര്‍ട്ടി എംപിമാരെ അഭിസംബോധന ചെയ്യവേയാണു സോണിയ രോഷം കൊണ്ടത്. ‘നാഷനല്‍ ഹെറള്‍ഡിന്റെ പാരമ്ബര്യം നിങ്ങള്‍ക്കറിയില്ലേ? ജവാഹര്‍ലാല്‍ നെഹ്റു സ്ഥാപിച്ച പത്രമാണത്. രാജ്യത്തിനു സ്വാതന്ത്ര്യം നേടിക്കൊടുക്കുന്നതില്‍ വലിയ പങ്കു Read More …

‘ഹര്‍ ഘര്‍ തിരങ്ക’ കാമ്ബയിനില്‍ ബി.ജെ.പി നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ‘ഹര്‍ ഘര്‍ തിരങ്ക’ കാമ്ബയിനില്‍ ബി.ജെ.പി നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. 52 വര്‍ഷമായി ദേശീയപതാക ഉയര്‍ത്താത്തവരാണ് ഹര്‍ ഘര്‍ തിരങ്ക കാമ്ബയിനുമായി രംഗത്തുള്ളതെന്ന് രാഹുല്‍ പറഞ്ഞു. ആര്‍.എസ്.എസിനെ ഉദ്ദേശിച്ചായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം. കര്‍ണാടക സന്ദര്‍ശനത്തിനിടെ ഹൂബ്ലി ജില്ലയിലെ ഖാദി ഗ്രാമം സന്ദര്‍ശിച്ചായിരുന്നു രാഹുല്‍ ഗാന്ധിയുടെ പോസ്റ്റ്. ഹൂബ്ലിയില്‍ ദേശീയപതാക Read More …

വിചാരണക്കോടതി ജ‍ഡ്ജിയെ മാറ്റണം : ആവശ്യവുമായി അതിജീവിത ഹൈക്കോടതിയില്‍ അപേക്ഷ നല്‍കി

കൊച്ചി : നടിയെ ക്വട്ടേഷന്‍ പ്രകാരം തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്ന കേസില്‍ വിചാരണക്കോടതി ജ‍ഡ്ജിയെ മാറ്റണമെന്ന് അതിജീവിത. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതി റജിസ്ട്രാര്‍ക്ക് അപേക്ഷ നല്‍കി. കേസ് പുതിയ ജഡ്ജി കേള്‍ക്കണം, പുരുഷനായാലും പ്രശ്നമില്ലെന്ന് അതിജീവിത അപേക്ഷയില്‍ പറയുന്നു. വിചാരണ കോടതി ജ‌ഡ്‌ജിക്കെതിരെ നേരത്തെയും അതിജീവിത ആരോപണം ഉന്നയിച്ചിരുന്നു. അന്വേഷണം തടസ്സപ്പെടുത്തിയെന്നും പ്രതികളെ സഹായിക്കുന്ന നിലപാട് വിചാരണക്കോടതിയുടെ Read More …

സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ ഹൈക്കോടതി വീണ്ടും തള്ളി

യുഎപിഎ കേസില്‍ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ തള്ളി. അലഹബാദ് ഹൈക്കോടതിയുടെ ലക്നൗ ബഞ്ച് ആണ് ജാമ്യാപേക്ഷ തള്ളിയത്. മാധ്യമ പ്രവര്‍ത്തകനായ സിദ്ദിഖ് കാപ്പന്‍ 22 മാസമായി തടവിലാണ്. 2020 ഒക്ടോബര്‍ അഞ്ചിന് ഹത്രാസ് ബലാത്സംഗ കേസ് റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടയിലായിരുന്നു അറസ്റ്റ്. ഡല്‍ഹിക്ക് അടുത്ത് മഥുര ടോള്‍ പ്ലാസയില്‍ വച്ചാണ് അറസ്റ്റ് ചെയ്തത്. Read More …

രോഗലക്ഷണങ്ങളുമായി വയനാട്ടിലെത്തിയ യുവതിക്ക് മങ്കിപോക്‌സ് ഇല്ല : പരിശോധനാഫലം നെഗറ്റീവ്‌

കല്‍പറ്റ : മങ്കി പോക്‌സ് രോഗലക്ഷണങ്ങളുമായി വയനാട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്ന യുവതിയുടെ സാംപിള്‍ പരിശോധന ഫലം നെഗറ്റീവ്. ചൊവ്വാഴ്ചയാണ് യുഎഇയില്‍ നിന്നെത്തിയ 38കാരിയെ രോഗലക്ഷണങ്ങളെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു യുവതി ആദ്യം ചികിത്സ തേടിയത്. തുടര്‍ന്ന് ആരോഗ്യ വകുപ്പിനെ വിവരമറിയിക്കുകയും പിന്നീട് വയനാട് മെഡിക്കല്‍ Read More …

‘ശ്രീറാമിനെ മാറ്റിയത് ജനവികാരം കണക്കിലെടുത്ത്’: കോടിയേരി

തിരുവനന്തപുരം: ആലപ്പുഴ കളക്ടര്‍ സ്ഥാനത്ത് നിന്ന് ശ്രീറാം വെങ്കിട്ടരാമനെ മാറ്റിയത് ജനവികാരം കണക്കിലെടുത്തെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ജനാധിപത്യപരമായ വിയോജിപ്പുകളെ എല്‍ഡിഎഫ് തള്ളില്ലെന്നും കോടിയേരി അറിയിച്ചു. ശ്രീറാം വെങ്കിട്ടരാമനെ കളക്ടറാക്കിയത് സര്‍വീസ് നടപടിക്രമങ്ങളുടെ ഭാഗമായി മാത്രമെന്നും ദേശാഭിമാനിയിലെ ലേഖനത്തില്‍ കോടിയേരി ബാലകൃഷ്ണന്‍ പറയുന്നു.സിപിഎമ്മിനകത്തും എല്‍ഡിഎഫിനകത്തും എതിര്‍പ്പുണ്ടായതോടെയാണ് മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസില്‍ Read More …