കോണ്ഗ്രസില് നിന്ന് ആളുകള് പോകുന്നു, പാര്ട്ടി വലിയ വെല്ലുവിളിയില് -രമേശ് ചെന്നിത്തല
കോഴിക്കോട്: രാജ്യത്തെ കോണ്ഗ്രസ് വലിയ വെല്ലുവിളിയിലാണെന്നു കെപിസിസി മുന് പ്രസിഡന്റ് രമേശ് ചെന്നിത്തല. കോഴിക്കോട് നടക്കുന്ന കെ.പി.സി.സി ചിന്തന് ശിബിരത്തില് പങ്കെടുത്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കോണ്ഗ്രസില് നിന്ന് ആളുകള് പോകുന്നുണ്ട് എന്നത് ഒരു യാഥാര്ഥ്യമാണ്. അതിനാണ് ആദ്യം തടയിടേണ്ടത്. ഒരു പ്രവര്ത്തകനെപ്പോലും നഷ്ടപ്പെടാതിരിക്കാനുള്ള നടപടികളാണ് ഉണ്ടാകേണ്ടത്. എല്ലാവരെയും യോജിപ്പിച്ചു കൊണ്ടുപാകാനുള്ള കരുത്തും ആര്ജവവുമാണ് നേതൃത്വത്തിനു വേണ്ടത്. Read More …
