കുഞ്ഞാലിക്കുട്ടിയുടെ രാജഭീഷണി വാര്‍ത്ത തള്ളി പി.എം.എ സലാം

ലീഗ് പ്രവര്‍ത്തകസമിതി യോഗത്തില്‍ പി കെ കുഞ്ഞാലിക്കുട്ടി രാജഭീഷണി മുഴക്കി എന്ന വാര്‍ത്ത തള്ളി ജനറല്‍ സെക്രട്ടറി പി.എം.എ സലാം. വാര്‍ത്ത നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശയാണ്. മുസ്ലിം ലീഗില്‍ ഏതെങ്കിലും നേതാവ് ഒറ്റയ്ക്ക് തീരുമാനമെടുക്കുന്ന പതിവില്ല. കുഞ്ഞാലിക്കുട്ടി നേതൃത്വം നല്‍കിയ സമരങ്ങള്‍ ഏതൊക്കെയെന്ന് എല്ലാവര്‍ക്കും അറിയാം. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ നടത്തിയ സൗഹാര്‍ദ്ദ സംഗമങ്ങള്‍ Read More …

എ കെ ജി സെന്റര്‍ ആക്രമിക്കാന്‍ ആരെയും അയച്ചിട്ടില്ല : കെ സുധാകരന്‍

തിരുവനന്തപുരം : എ കെ ജി സെന്റര്‍ ആക്രമിക്കാന്‍ ആരെയും അയച്ചിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ഇ പി ജയരാജന് മാത്രമേ വിഷയത്തില്‍ ഉത്തരം നല്‍കാന്‍ കഴിയൂ.എ കെ ജി സെന്റര്‍ ആക്രമിച്ച സംഭവത്തില്‍ പൊലീസ് രാഷ്ട്രീയം കളിക്കരുത്. അക്രമസംഭവങ്ങളില്‍ സിപിഐ എമ്മിനെ സംരക്ഷിക്കുന്ന ഉത്തരവാദിത്തമാണ് പൊലീസിന്. ഭരണകക്ഷിക്ക് കുഴലൂതുന്ന സേനയായി പൊലീസ് തരം Read More …

കൊതുകിനെ ബാക്ടീരിയ കൊല്ലും; പുതിയ സാങ്കേതിക വിദ്യ അവതരിപ്പിച്ച്‌ ഐസിഎംആര്‍

കൊതുകുകള്‍ പോലുള്ള പ്രാണികള്‍ പരത്തുന്ന രോഗങ്ങള്‍ മൂലം ഓരോ വര്‍ഷവും ഒരു ദശലക്ഷം ആളുകള്‍ മരിക്കുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. ഇത്തരം പ്രാണി ജന്യ രോഗങ്ങളാണ് മൊത്തം പകര്‍ച്ചവ്യാധികളുടെ 17 ശതമാനവും. ഡെങ്കി, മലേറിയ, ചിക്കുന്‍ഗുനിയ തുടങ്ങിയ രോഗങ്ങളുടെ വ്യാപനത്തിന് പരിസ്ഥിതി സൗഹൃദ പരിഹാരവുമായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്‌ (ഐസിഎംആര്‍) രംഗത്തെത്തി. ബാസിലസ് Read More …

‘രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അടിച്ചു തകര്‍ത്തത് ശ്രദ്ധയില്‍ പെട്ടിട്ടില്ല’: നിയമസഭയില്‍ മുഖ്യമന്ത്രിയുടെ മറുപടി

രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസ് ഭരണകക്ഷിയില്‍ പെട്ട വിദ്യാര്‍ഥി സംഘടന അടിച്ചു തകര്‍ത്തതായി ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി. നിയമസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഇക്കാര്യം പറയുന്നത്. ഓഫീസിലെ ഗാന്ധിജിയുടെ ചിത്രം തകര്‍ത്തത് അന്വേഷണ വിധേയമാക്കിയിട്ടുണ്ടോ എന്ന ചോദ്യത്തിന് കേസ് എടുത്തിട്ടുണ്ടെന്നാണ് മറുപടി. ഈ മാസം 15ന് സജീവ് ജോസഫ്, കെ ബാബു, സനീഷ് കുമാര്‍ ജോസഫ്, Read More …

ആനി പറഞ്ഞത് അവരുടെ വ്യക്തിപരമായ അഭിപ്രായമാണ്. അതു സംസ്ഥാന നേതൃത്വത്തിന്റെ അഭിപ്രായമല്ല; സി പി ഐ

തിരുവനന്തപുരം: സിപിഐ ദേശീയ നിര്‍വാഹകസമിതി അംഗം ആനി രാജയും സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവ് എം.എം.മണിയും തമ്മിലെ വാക്പോരില്‍ സിപിഐ സംസ്ഥാന നേതൃത്വം കക്ഷി ചേരില്ല. ”ആനി പറഞ്ഞത് അവരുടെ വ്യക്തിപരമായ അഭിപ്രായമാണ്. അതു പറയാനുള്ള സ്വാതന്ത്ര്യം അവര്‍ക്കുണ്ട്. എന്നാല്‍, അതു സംസ്ഥാന നേതൃത്വത്തിന്റെ അഭിപ്രായമല്ല”- സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രതികരിച്ചു. കെ.കെ.രമയ്ക്കതിരെ മണി Read More …

കൊടികുത്തിമലയില്‍ മാലിന്യം തള്ളല്‍: രണ്ടുലോറികളും പൊലീസ് കസ്റ്റഡിയില്‍

പെരിന്തല്‍മണ്ണ: കൊടികുത്തിമല ഇക്കോ ടൂറിസം പ്രദേശത്തിന് സമീപം സ്വകാര്യ ഭൂമിയില്‍ വെള്ളിയാഴ്ച ആശുപത്രി മാലിന്യം തള്ളിയ സംഭവത്തില്‍ പെരിന്തല്‍മണ്ണ സബ് കലക്ടര്‍ക്കും നാട്ടുകാര്‍ പരാതി നല്‍കി. അമ്മിനിക്കാട് വടക്കേക്കരയില്‍ വെള്ളിയാഴ്ച വൈകീട്ട് അഞ്ചോടെ രണ്ട് ലോറികളില്‍ ആശുപത്രി മാലിന്യമെത്തിച്ചത് നാട്ടുകാര്‍ തടഞ്ഞിരുന്നു. രാത്രി നീണ്ട ചര്‍ച്ചകള്‍ക്ക് ഒടുവില്‍ രണ്ടുലോറികളും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഒരുലോറിയിലെ മാലിന്യം Read More …

ഭാര്യയുമായുള്ള കിടപ്പറ സീന്‍ പകര്‍ത്തി സുഹൃത്തുക്കള്‍ക്ക് നല്‍കി; മലപ്പുറം സ്വദേശി പത്തനംതിട്ടയില്‍ അറസ്റ്റില്‍

മല്ലപ്പള്ളി: ഭാര്യയുമായുള്ള ലൈംഗികബന്ധത്തിന്റെ ചിത്രങ്ങള്‍ എടുത്ത് സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുത്ത് കാശുവാങ്ങിയ കേസില്‍ മലപ്പുറം സ്വദേശിയെ കീഴ്‌വയ്പ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം പുളിക്കല്‍ ഒളവട്ടൂര്‍ ചോലക്കരമ്മന്‍ വീട്ടില്‍ സുനില്‍ കുമാര്‍ (42) ആണ് പിടിയിലായത്.ഏഴുമറ്റൂര്‍ സ്വദേശിനിയായ 40കാരിയുടെ പരാതിയിലാണ് അറസ്റ്റ്. ഏഴുമറ്റൂര്‍ സ്വദേശിനിയെ അമ്ബലപ്പുഴ ക്ഷേത്രത്തില്‍ വച്ച്‌ 2020 ഫെബ്രുവരി 24 നാണ് ഇയാള്‍ വിവാഹം Read More …

യുവ എഴുത്തുകാരിയുടെ പരാതി, സിവിക് ചന്ദ്രനെതിരെ ലൈംഗികാതിക്രമത്തിന് കേസെടുത്തു

കോഴിക്കോട്: സിവിക് ചന്ദ്രനെതിരായ യുവ എഴുത്തുകാരിയുടെ പരാതിയില്‍ കൊയിലാണ്ടി പൊലീസ് കേസെടുത്തു. സിവിക് ലൈംഗികാതിക്രമം നടത്തിയെന്നാണ് എഴുത്തുകാരിയുടെ പരാതി. കഴിഞ്ഞ ഏപ്രിലില്‍ പുസ്തക പ്രകാശന ചടങ്ങിലായിരുന്നു കേസിനാസ്പദമായ സംഭവം. സ്ത്രീകള്‍ക്കെതിരായ അതിക്രമം, എസ്.സി-എസ്.ടി. പീഡന നിരോധന നിയമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സിവിക് ചന്ദ്രന്‍ ലൈംഗികാതിക്രമം നടത്തിയെന്നും ഫോണിലൂടെ നിരന്തരം ശല്യം Read More …