Author: kerala-live
ഹജ്ജ് കര്മങ്ങള്ക്ക് ഇന്ന് തുടക്കം; നാളെ അറഫാ സംഗമം
മക്ക: ഹജ്ജ് കര്മങ്ങള്ക്ക് ഇന്ന് തുടക്കം. തീര്ഥാടക ലക്ഷങ്ങള് തമ്പുകളുടെ നഗരമായ മിനായിലേക്ക് ഒഴുകുകയാണ്. 10 ലക്ഷത്തോളം തീര്ഥാടകരാണ് ഹജ്ജ് നിര്വഹിക്കുന്നത്. ഇന്ത്യയില് നിന്നുള്ള ഭൂരിഭാഗം തീര്ഥാടകരും ഇന്നലെ രാത്രിയോടെ മിനായിലെത്തി.അല്ലാഹുവേ, നിന്റെ വിളിക്ക് ഞാന് ഉത്തരം ചെയ്യുന്നു എന്നര്ത്ഥം വരുന്ന തല്ബിയത് ചൊല്ലിക്കൊണ്ട് തീര്ഥാടക ലക്ഷങ്ങള് മിനായിലേക്ക് ഒഴുകിക്കൊണ്ടിരിക്കുകയാണ്. ത്യാഗത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം ഉയര്ത്തിപ്പിടിച്ച് Read More …
വിമാനത്തിനുള്ളിലെ പ്രതിഷേധം: ഇ പി ജയരാജനെതിരെ കേസെടുക്കില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: വിമാനത്തിനുള്ളിലെ പ്രതിഷേധത്തില് യൂത്ത് കോണ്ഗ്രസുകാരെ ആക്രമിച്ചെന്ന ആക്ഷേപത്തില് ഇടതുമുന്നണി കണ്വീനര് ഇ പി ജയരാജനെതിരെ പൊലീസ് കേസെടുക്കില്ല. മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയെ രേഖാമൂലം അറിയിച്ചതാണ് ഇക്കാര്യം. ജയരാജന് മര്ദ്ദിച്ചതായി പ്രതികളായ യൂത്ത് കോണ്ഗ്രസുകാര് പരാതി പറഞ്ഞിട്ടില്ല. പുറത്തു നിന്നുള്ള യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകരുടെ പരാതി കുറ്റകൃത്യം ലഘൂകരിക്കുക ഉദ്ദേശിച്ചുള്ളതാണെന്നും വിശദീകരണത്തില് പറയുന്നു. വിമാനത്തിനുള്ളില് Read More …
‘സജി ചെറിയാൻ എംഎൽഎ സ്ഥാനവും രാജി വെക്കണം’; വിഡി സതീശൻ
മന്ത്രിസ്ഥാനം ഒഴിഞ്ഞ സജി ചെറിയാൻ എംഎൽഎ സ്ഥാനവും രാജി വെക്കണമെന്ന ആവശ്യം ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സജി ചെറിയാന്റെ പ്രസംഗത്തിൽ പാർട്ടിയുടെ നിലപാട് സിപിഎം വ്യക്തമാക്കണം. മുഖ്യമന്ത്രി പിണറായി വിജയനും നിലപാട് വിശദീകരിക്കണം. സജി ചെറിയാന്റെ രാജി ധാർമ്മികത ഉയർത്തിപ്പിടിച്ചല്ല. ഗുരതരമായ കുറ്റമാണെന്നും നിയമപരമായി രാജി വയ്ക്കാൻ ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്കെതിര Read More …
ബസില് കുഴഞ്ഞുവീണ വയോധികനുമായി മാനന്തവാടി – കോഴിക്കോട് കെ.എസ്.ആര്.ടി.സി നേരെ പോയത് ഇഖ്റ ആശുപത്രിയിലേക്ക്
കോഴിക്കോട്ടേക്ക് പുറപ്പെട്ട ബസ് രാവിലെ പൂളാടിക്കുന്ന് എത്തിയപ്പോള് റൂട്ട് മാറ്റി മലാപ്പറമ്ബ് ബൈപ്പാസിലൂടെ ലൈറ്റിട്ട് ചീറിപ്പാഞ്ഞത് കണ്ടുനിന്നവരെല്ലാം ഒന്നു അതിശയിച്ചു. ബസ് നേരെ വിട്ടത് ഇഖ്റ ആശുപത്രിക്കുള്ളിലേക്ക്. ബസില് കുഴഞ്ഞുവീണ വയോധികനുമായായിരുന്നു ആ ഓട്ടം. ബസിലുണ്ടായിരുന്ന ഡോക്ടര് ആശുപത്രിയിലേക്ക് വിടണമെന്ന് ആവശ്യപ്പെട്ടപ്പോള് ഒന്നും നോക്കാതെ മാനന്തവാടി ഡിപ്പോയിലെ ഡ്രൈവര് എം.പി. രമേശ് ആശുപത്രിയിലേക്ക് കുതിക്കുകയായിരുന്നു. റോഡിലെ Read More …
കൊച്ചിന് കാന്സര് സെന്റര് വികസനത്തിന് 14.5 കോടി : മന്ത്രി വീണാ ജോര്ജ്
തിരുവനന്തപുരം: കൊച്ചിന് കാന്സര് റിസര്ച്ച് സെന്ററിന്റെ വികസനത്തിനായി 14.5 കോടി രൂപയുടെ ഭരണാനുമതി നല്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്. രോഗികള്ക്കുള്ള കാന്സര് മരുന്നുകള്ക്ക് 2 കോടി, ആശുപത്രി ഉപകരണങ്ങള്ക്ക് 5 കോടി, ജില്ലാ കാന്സര് നിയന്ത്രണ പരിപാടിയ്ക്ക് 67 ലക്ഷം, ജനസംഖ്യാധിഷ്ഠിത കാന്സര് രജിസ്ട്രി 40 ലക്ഷം, നവീകരണത്തിന് 87 ലക്ഷം, കാന്സര് Read More …
മല്ലപ്പള്ളിയിലെ വിവാദ പ്രസംഗത്തിൽ മുൻ മന്ത്രി സജി ചെറിയാനെതിരേ കേസെടുക്കാൻ നിർദേശം.
തിരുവല്ല ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയാണ് പോലീസിന് നിർദേശം നൽകിയത്. കൊച്ചി സ്വദേശിയായ അഭിഭാഷകന്റെ പരാതിയിലാണ് നടപടി. സിപിഎം നിർദേശത്തെ തുടർന്ന് ബുധനാഴ്ച വൈകുന്നേരം സജി ചെറിയാൻ മന്ത്രിസ്ഥാനം രാജിവച്ചിരുന്നു. ഇതിനു പിന്നാലെയാണ് കോടതി കേസെടുക്കാൻ നിർദേശം നൽകിയിരിക്കുന്നത്. സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലിനെ തുടർന്നാണ് ഇന്നു തന്നെ രാജി തീരുമാനമുണ്ടായത്. ഭരണഘടനയ്ക്കോ ദേശീയപതാക ഉള്പ്പെടെയുള്ള ദേശീയ Read More …
സജി ചെറിയാൻ എംഎൽഎ സ്ഥാനം രാജിവെക്കണം: കെ.സുരേന്ദ്രൻ
രാജ്യത്തിൻ്റെ ഭരണഘടനയേയും അതിൻ്റെ ശിൽപ്പികളെയും അപമാനിച്ച സജി ചെറിയാൻ മന്ത്രി സ്ഥാനം രാജി വെച്ചത് കൊണ്ട് മാത്രം പ്രശ്നം തീരുന്നില്ലെന്നും എംഎൽഎ സ്ഥാനവും രാജിവെക്കണമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത നിയമസഭാ സമാജിക സ്ഥാനം രാജിവെക്കേണ്ടത് അനിവാര്യമാണ്. ധാർമ്മികമായും നിയമപരമായും എംഎൽഎ സ്ഥാനത്ത് തുടരാൻ സജി ചെറിയാന് അർഹതയില്ല.ഇന്ത്യൻ ശിക്ഷാ Read More …
