തിരുവനന്തപുരം: 2025ഓടെ സംസ്ഥാനത്തെ ദേശീയപാത വികസനം പൂര്‍ത്തിയാക്കുമെന്ന് പൊതു മരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു .
മുന്‍കാലങ്ങളില്‍ നിന്ന് എല്ലാം വ്യത്യസ്തമായി അതിവേഗം പണികള്‍ പുരോഗമിക്കുകയാണ്. 98.51% ഭൂമി ഇതിനകം എറ്റെടുത്തു കഴിഞ്ഞു.
1079.06 ഹെക്ടറില്‍ 1062.96 ഹെക്ടറും ഏറ്റെടുത്തെന്നും മന്ത്രി വിശദീകരിച്ചു. സംസ്ഥാനം സ്ഥലമെടുക്കാന്‍ 5580 കോടി രൂപയാണ് നല്‍കിയത്. 15 റീച്ചുകളില്‍ പണി പുരോഗമിക്കുന്നു. ആറ് റീച്ചില്‍ പണികള്‍ അവാര്‍ഡ് ചെയ്ത് കഴിഞ്ഞു.
