ഭര്‍ത്താവിനെ കൊന്ന് കഷ്ണങ്ങളാക്കി അടുപ്പില്‍ വെച്ച്‌ വേവിച്ചു; ഭാര്യ പിടിയില്‍

ധമര്‍: ഭാര്യ ഭര്‍ത്താവിനെ കൊന്നു കഷ്ണങ്ങളാക്കി. ശേഷം ശരീരഭാഗങ്ങള്‍ അടുപ്പില്‍ വച്ച്‌ വേവിച്ചു. പടിഞ്ഞാറന്‍ യെമനിലെ ധമര്‍ ഗവര്‍ണറേറ്റിലാണ് സംഭവം. 25കാരിയായ മറിയം നാസറാണ് ഭര്‍ത്താവ് ബദര്‍ മുഹമ്മദിനെ (25) കൊലപ്പെടുത്തിയത്. ഭര്‍ത്താവിനെ കത്തി കൊണ്ട് കുത്തിക്കൊല്ലുകയായിരുന്നു. പിന്നാലെ മൃതദേഹം ചെറുതായി മുറിച്ച്‌ വേവിച്ചു. മറിയം കീടനാശിനി കുടിച്ച്‌ ആത്മഹത്യയ്ക്ക് ശ്രമിച്ചതായും പൊലീസ് പറയുന്നു. കുറ്റകൃത്യം Read More …

മധു വധക്കേസ്: ഒരു സാക്ഷി കൂടി കൂറുമാറി

മണ്ണാര്‍ക്കാട്: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസില്‍ ഒരു സാക്ഷി കൂടി കൂറുമാറി. പതിനൊന്നാം സാക്ഷിയും മധുവിന്റെ ബന്ധുവുമായ ചന്ദ്രനാണ് നേരത്തെ നല്‍കിയ മൊഴി കോടതിയില്‍ നിഷേധിച്ചത്. പൊലീസ് ഭീഷണിപ്പെടുത്തി മൊഴി എഴുതി വാങ്ങിയെന്നാണ് ചന്ദ്രന്‍ വിസ്താരത്തിനിടെ പറഞ്ഞത്. ഇതോടെ സാക്ഷി കൂറുമാറിയതായി കോടതി ഉത്തരവിട്ടു. മധുവിനെ പ്രതികള്‍ ആക്രമിക്കുന്നത് കണ്ടെന്നായിരുന്നു Read More …

പ്രവാചക നിന്ദക്കെതിരെ പ്രതിഷേധിച്ചതിന് പൊലീസ് വേട്ടയാടല്‍; കാണ്‍പൂരിലെത്തിയ ഇ.ടിയെയും സംഘത്തെയും തടഞ്ഞു

കാണ്‍പൂര്‍:പ്രവാചക നിന്ദക്കെതിരെ പ്രതിഷേധിച്ചതിന് പൊലീസ് വേട്ടയാടല്‍ നേരിടുന്നവരെ കാണാന്‍ കാണ്‍പൂരിലെത്തിയ മുസ്‌ലിം ലീഗ് നേതാവും എംപിയുമായ ഇ.ടി മുഹമ്മദ് ബഷീറിനെയും സംഘത്തെയും അര്‍ദ്ധരാത്രി യു.പി പൊലീസ് തടഞ്ഞു. പല ന്യായങ്ങള്‍ പറഞ്ഞ് പൊലീസ് തടഞ്ഞ കാര്യം ഇ.ടി മുഹമ്മദ് ബഷീര്‍ തന്നെയാണ് ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്.

ഇതിലും വലിയ വേട്ടകള്‍ അതിജീവിച്ചാണ് പിണറായി മുഖ്യമന്ത്രിയായത്; പി.വി. അന്‍വര്‍

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതിലും വലിയ വേട്ടകള്‍ അതിജീവിച്ചാണ് മുഖ്യമന്ത്രിയായതെന്ന് പി.വി. അന്‍വര്‍. അശനിപാതം പോലെ രാഷ്ട്രീയ എതിരാളികള്‍ ആരോപണങ്ങളുടെ തീമഴ പെയ്യിച്ചപ്പോള്‍ പോലും അദ്ദേഹം തളര്‍ന്നിട്ടില്ലെന്നും പിന്നെയല്ലേ ഈ ചാറ്റല്‍മഴയെന്നും മുഖ്യമന്ത്രിയെ പിന്തുണച്ച്‌ ഫേസ്ബുക്കില്‍ പോസ്റ്റ് ​ചെയ്ത കുറിപ്പില്‍ പി.വി. അന്‍വര്‍ പറഞ്ഞു. പിണറായി വിജയന്റെ ജനകീയത തകര്‍ക്കാന്‍, അദ്ദേഹത്തിന്റെ ഗ്രാഫ്‌ ഇടിയണം. അതിനായി Read More …

ഒരു സ്ത്രീ കാര്യങ്ങള്‍ തുറന്നു പറഞ്ഞാല്‍ തകരുന്നതാണോ കേരളത്തിലെ സാമൂഹിക സ്ഥിതി: ശോഭാ സുരേന്ദ്രന്‍

തൃശൂര്‍: സ്വര്‍ണക്കടത്ത് കേസില്‍ കേന്ദ്ര ഏജന്‍സി അന്വേഷണം ഗൗരവമായി നടത്തുന്നുണ്ടെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. ഒരു സ്ത്രീ കാര്യങ്ങള്‍ തുറന്നു പറഞ്ഞാല്‍ തകരുന്നതാണോ കേരളത്തിലെ സാമൂഹിക സ്ഥിതിയെന്നും ശോഭ സുരേന്ദ്രന്‍ തൃശൂരില്‍ ചോദിച്ചു. ആനയെ കട്ടവര്‍ സുഖമായി ജീവിക്കുമ്ബോള്‍ തോട്ടി കട്ടവന്‍ ശിക്ഷ കഴിഞ്ഞു പുറത്തു വന്ന്‌ ജീവിക്കാന്‍ ശ്രമിക്കുമ്ബോള്‍ വേട്ടയാടുന്നത് പോലെയാണ് സ്വപ്ന Read More …

പരിസ്ഥിതി ലോല മേഖല: 12ന് വയനാട്ടില്‍ എല്‍.ഡി.എഫ് ഹര്‍ത്താല്‍

കല്‍പറ്റ: സംരക്ഷിത വന മേഖലകള്‍ക്ക് ചുറ്റും ഒരു കിലോമീറ്റര്‍ പരിസ്ഥിതി ലോലമേഖലയാക്കിയതില്‍ പ്രതിഷേധിച്ച്‌ എല്‍.ഡി.എഫ് നേതൃത്വത്തില്‍ ജൂണ്‍ 12ന് രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെ വയനാട് ജില്ലയില്‍ ഹര്‍ത്താല്‍ ആചരിക്കും. ജനവാസകേന്ദ്രങ്ങളെ പൂര്‍ണമായും പരിസ്ഥിതി ലോല മേഖലയില്‍നിന്ന് ഒഴിവാക്കുക, സുപ്രീംകോടതി വിധിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തുകയോ തിരുത്തല്‍ ഹരജി നല്‍കുകയോ ചെയ്യുക, ജനവാസ Read More …

വാഹനങ്ങളില്‍ സുരക്ഷാ-മിത്ര സംവിധാനം നിലവില്‍വന്നു: മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് ആരംഭിച്ച വാഹന നിരീക്ഷണ സംവിധാനമായ സുരക്ഷാ-മിത്ര പദ്ധതി പ്രവര്‍ത്തനക്ഷമമായെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു. വാഹന സഞ്ചാര വേളയില്‍ അസ്വഭാവിക സന്ദര്‍ഭങ്ങള്‍ ഉണ്ടായാല്‍ ഉടമകളുടെ മൊബൈലില്‍ അപകട സന്ദേശം അടിയന്തരമായി എത്തിക്കുന്ന പദ്ധതിയാണ് സുരക്ഷാ-മിത്ര. വാഹനങ്ങളില്‍ ഘടിപ്പിക്കുന്ന വെഹിക്കിള്‍ ലൊക്കേഷന്‍ ട്രാക്കിംഗ് ഡിവൈസില്‍ (VLTD) നിന്നുള്ള മുന്നറിയിപ്പ് സന്ദേശങ്ങള്‍ Read More …

സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും കൊവിഡ് കേസുകള്‍ രണ്ടായിരത്തിന് മുകളില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കൊവിഡ് കേസുകള്‍ രണ്ടായിരം കടന്നു. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് പ്രതിദിന രോഗികളുടെ എണ്ണം രണ്ടായിരം കടക്കുന്നത്. 2415 പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. അഞ്ച് കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൂടുതല്‍ രോഗികള്‍ എറണാകുളത്താണ്. 796 പേര്‍. തിരുവനന്തപുരം ജില്ലയില്‍ 368 പേര്‍ക്കും കോട്ടയത്ത് 260 പേര്‍ക്കുമാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ദേശീയ Read More …