ആല്‍‌ബത്തില്‍ അഭിനയിപ്പിക്കാമെന്ന് വാ​ഗ്ദാനം, വിവാഹം ചെയ്തതായി വിശ്വസിപ്പിച്ച്‌ പീഡനം; മുല്ലപ്പറമ്ബ് സ്വദേശി റിമാന്‍ഡില്‍

പെരിന്തല്‍മണ്ണ: വിവാഹം ചെയ്തതായി വിശ്വസിപ്പിച്ചും ആല്‍ബത്തില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞും യുവതിയെ പലയിടങ്ങളിലെത്തിച്ച്‌ പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവ് പിടിയില്‍. കോട്ടക്കല്‍ പറപ്പൂര്‍ മുല്ലപ്പറമ്ബ് തൈവളപ്പില്‍ സക്കരിയയെയാണ് (33) പെരിന്തല്‍മണ്ണ പോലീസ് പിടികൂടിയത്. കൊല്ലം സ്വദേശിനിയായ 27കാരിയാണ് പീഡനമാരോപിച്ച്‌ കോട്ടക്കല്‍ പൊലീസില്‍ പരാതി നല്‍കിയത്. കുറ്റിപ്പുറത്ത് വെച്ച്‌ വിവാഹം ചെയ്തതായി വിശ്വസിപ്പിച്ച്‌ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് യുവതിയുടെ പരാതി. Read More …

കുതിരവട്ടത്ത് സൂപ്രണ്ടിന്റെ സസ്പെന്‍ഷന്‍: പ്രതിഷേധം കടുക്കുന്നു

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം സൂപ്രണ്ടിനെ സസ്പെന്റ് ചെയ്തതിനെതിരെ സമരം ശക്തമാക്കാനൊരുങ്ങുകയാണ് കെ.ജി.എം.ഒ.എ.

പ്രകൃതിയെ മെച്ചപ്പെട്ട നിലയില്‍ വരുംതലമുറകള്‍ക്കു കൈമാറാനുള്ള ഉത്തരവാദിത്തം ഓരോരുത്തര്‍ക്കുമുണ്ട്: മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രകൃതിയെ നമുക്കു ലഭിച്ചതിനേക്കാള്‍ മെച്ചപ്പെട്ട നിലയില്‍ വരുംതലമുറകള്‍ക്കു കൈമാറാനുള്ള ഉത്തരവാദിത്തം ഓരോരുത്തര്‍ക്കുമുണ്ട് എന്ന ഓര്‍മ്മപ്പെടുത്തലാണ് പരിസ്ഥിതി ദിനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അത് തികഞ്ഞ ഗൗരവത്തോടെ നിറവേറ്റും എന്ന് ഈ പരിസ്ഥിതി ദിനത്തില്‍ പ്രതിജ്ഞ ചെയ്യാമെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. ഫെയ്സ്ബുക്ക് കുറിപ്പ് ഈ വര്‍ഷത്തെ ലോക പരിസ്ഥിതി ദിനാചരണത്തിന്‍റെ പ്രമേയം ഒരേയൊരു ഭൂമി Read More …

‘ഉദ്യോഗസ്ഥര്‍ ഇന്നസെന്റ്’, അന്നെന്നെ പ്രതി ചേര്‍ക്കാമായിരുന്നു, എങ്കില്‍ ഇവരെങ്കിലും രക്ഷപ്പെട്ടേനെ: ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: പാമോയില്‍ കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കേസില്‍ തന്നെ കൂടി പ്രതിചേര്‍ത്തിരുന്നെങ്കില്‍ ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുമായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. നത്തിംഗ് പേഴ്സണല്‍ എന്ന ജിജി തോംസന്‍റെ പുസ്തക പ്രകാശനം നടക്കുമ്ബോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ജനകീയനായ ഉദ്യോഗസ്ഥനായിരുന്നു ജിജി തോംസണ്‍. പാമോയില്‍ കേസില്‍ ഉദ്യോഗസ്ഥരെ വേട്ടയാടിയത് വെറുതെയാണ്‌, ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഓദ്യോഗിക Read More …

കല്‍പറ്റ ബൈപാസ് പ്രവൃത്തി ആറുമാസത്തിനകം തീര്‍ക്കണം -മന്ത്രി റിയാസ്

കല്‍പറ്റ-വാരാമ്ബറ്റ, ബീനാച്ചി-പനമരം റോഡുകള്‍ രണ്ടുമാസത്തിനകം തീര്‍ക്കണം •ബൈപാസ് പ്രവൃത്തി ആറുമാസത്തിനകം തീര്‍ത്തില്ലെങ്കില്‍ കരാറുകാരന്‍ കരിമ്ബട്ടികയില്‍ കല്‍പറ്റ: ജില്ലയിലെ സുപ്രധാന റോഡുകളുടെ നിര്‍മാണം പൂര്‍ത്തിയാകാതെ ഇഴയുന്നതിനെ തുടര്‍ന്ന് ജനം ദുരിതമനുഭവിക്കുന്ന സാഹചര്യത്തില്‍ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ ഇടപെടല്‍. ജില്ലയിലെ പ്രധാനപ്പെട്ട റോഡുകളുടെ നവീകരണ പ്രവൃത്തികള്‍ അടിയന്തരമായും സമയബന്ധിതമായും പൂര്‍ത്തിയാക്കാന്‍ കലക്ടറേറ്റിലെ എ.പി.ജെ ഹാളില്‍ ചേര്‍ന്ന Read More …

വിവാഹആപ്പ് വഴി ചാറ്റിംഗ്, സൗഹൃദം;സ്ത്രീകളുടെ സ്വര്‍ണവും പണവും തട്ടുന്ന ആലപ്പുഴ സ്വദേശി അറസ്റ്റില്‍

മലപ്പുറം: വിവാഹത്തട്ടിപ്പുകാരനായ ആലപ്പുഴ സ്വദേശി പൂവത്ത് വീട്ടില്‍ അസറുദ്ധീനെ പോലീസ് അറസ്റ്റ് ചെയ്തു. വിവാഹ ആപ്പ് വഴി സ്ത്രീകളെ പരിചയപ്പെട്ട ശേഷം ഇയാള്‍ പണം തട്ടുകയായിരുന്നു കരുവാരകുണ്ടില്‍ വെച്ചാണ് ഇയാള്‍ അറസ്റ്റിലായത്. കരുവാരക്കുണ്ട് സിഐ മനോജ് പറയറ്റയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. കേരളത്തിലെ പ്രമുഖ വിവാഹ രജിസ്‌ട്രേഷന്‍ ആപ്പ് വഴിയാണ് പ്രതി കരുവാരകുണ്ട് Read More …

ശബരിമല സംഘര്‍ഷം; ശശികലയ്ക്കും എസ്‌ജെആര്‍ കുമാറിനുമെതിരായ കേസ് റദ്ദാക്കി

ശബരിമലയില്‍ പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചുള്ള സുപ്രീംകോടതി വിധിയില്‍ പ്രതിഷേധിച്ച്‌ നടത്തിയ സംഘര്‍ഷങ്ങളുടെ പേരില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികലയ്ക്ക് മേല്‍ ചുമത്തിയ കേസ് ഹൈക്കോടതി റദ്ദാക്കി. ശബരിമല കര്‍മ സമിതി ജനറല്‍ കണ്‍വീനര്‍ എസ് ജെ ആര്‍ കുമാറിനെതിരായ കേസും റദ്ദാക്കിയിട്ടുണ്ട്. കണ്ണൂര്‍ ടൗണ്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത Read More …

ഇമ്രാന്‍ ഖാന് വധഭീഷണി: ഇസ്ലാമാബാദ് നഗരം അതീവ ജാഗ്രതയില്‍

ഇസ്ലാമാബാദ്: മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ വധഭീഷണി നേരിടുന്നതിനെ തുടര്‍ന്ന് തലസ്ഥാന നഗരത്തില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തി പോലീസ്. നഗരത്തിലെ മുക്കിലും മൂലയിലും സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിരിക്കുകയാണ്. ഇസ്ലാമാബാദ് നഗരത്തിലെ ബനി ഗാല എന്ന സ്ഥലത്ത് പൊതുപരിപാടിയില്‍ പങ്കെടുക്കാനായി ഇമ്രാന്‍ ഖാന്‍ ഇന്ന് എത്തുന്നുണ്ട്. ഇതേ തുടര്‍ന്ന് നഗരത്തില്‍ 144 പ്രഖ്യാപിച്ചിരിക്കുകയാണ് പോലീസ്. ആളുകള്‍ Read More …