പി സി ജോര്‍ജ് പൂജപ്പുര ജയിലിലെ അഴിക്കുള്ളില്‍

തിരുവനന്തപുരം: മതവിദ്വേഷ പ്രസംഗ കേസില്‍ അറസ്റ്റ് ചെയ്ത പി സി ജോര്‍ജിനെ 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു. അദ്ദേഹത്തെ പൂജപ്പുരയിലുള്ള ജില്ലാ ജയിലിലേക്ക് മാറ്റി. വൈദ്യപരിശോധനയ്ക്കും കോവിഡ് ടെസ്റ്റിനും ശേഷമാണ് ജയിലിലേക്കു മാറ്റിയത്.വിദ്വേഷ പ്രസംഗ കേസില്‍ പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്തത് രാഷ്ട്രീയ പ്രേരിതമായെന്ന് മകന്‍ ഷോണ്‍ ജോര്‍ജ് പ്രതികരിച്ചു. പി സി Read More …

അഫ്ഗാനിസ്ഥാനില്‍ വളരുന്ന മയക്കുമരുന്ന് ചെടികള്‍ മൂന്നാറില്‍

മൂന്നാര്‍: അഫ്ഗാനിസ്ഥാനില്‍ വളരുന്ന മാരക മയക്കു മരുന്ന് ചെടികള്‍ മൂന്നാറിലും കണ്ടെത്തി. സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ നിന്നും കഞ്ചാവ് പിടികൂടുന്ന വാര്‍ത്തകള്‍ നേരത്തെ നിരവധി തവണ പുറത്തു വന്നിട്ടുണ്ട്. അതിനിടയിലാണ് അതിമാരകമായ ലഹരി ചെടിയായ ‘കറുപ്പ് ചെടി’ (ഓപിയം)മൂന്നാറില്‍ നിന്നും കണ്ടെത്തിയ വാര്‍ത്തകളും പുറത്തു വരുന്നത്.ദേവികുളം ഗുണ്ടുമല എസ്‌റ്റേറ്റില്‍ നിന്നുമാണ് മാരക മയക്കുമരുന്നായ 57 ഓപിയം Read More …

പി സി ജോര്‍ജ് പ്രീണന രാഷ്ട്രീയത്തിന്റെ ഇര, അറസ്റ്റ് പോപ്പുലര്‍ ഫ്രണ്ടിനു മുഖ്യമന്ത്രി കൊടുത്ത ഉറപ്പ്: ബിജെപി

തിരുവനന്തപുരം: പി സി ജോര്‍ജ് സര്‍ക്കാരിന്റെ പ്രീണന രാഷ്ട്രീയത്തിന്റെ ഇരയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ പറഞ്ഞു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് മുന്‍പ് അറസ്റ്റ് ചെയ്യാന്‍ സര്‍ക്കാരിന് തിടുക്കമായിരുന്നു. ജോര്‍ജിന് മുമ്ബ് അറസ്റ്റ് ചെയ്യേണ്ട ഒരുപാട് പേര്‍ കേരളത്തില്‍ ഉണ്ട്. പോപ്പുലര്‍ ഫ്രണ്ടിനു മുഖ്യമന്ത്രിക്ക് കൊടുത്ത ഉറപ്പിന്റെ അടിസ്ഥാനത്തില്‍ ആണ് അറസ്റ്റ് എന്നും സുരേന്ദ്രന്‍ ആരോപിച്ചു. Read More …

ശാര്‍ജയില്‍ ഇന്‍ഡ്യന്‍ ഡോക്ടര്‍ ദമ്ബതികളെ മരിച്ച നിലയില്‍ കണ്ടെത്തി

ശാര്‍ജ: ഇന്‍ഡ്യന്‍ ഡോക്ടര്‍ ദമ്ബളതികളെ ശാര്‍ജയിലെ അപാര്‍ട്‌മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുംബൈ സ്വദേശികളായ ഡോ. ജാവേദ് (76), ഡോ. ഫര്‍ഹത് ഫാത്വിമ (70) എന്നിവരെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ശാര്‍ജ അല്‍നബ്ബ ഏരിയയിലെ അപാര്‍ട്‌മെന്റിലാണ് സംഭവം. ദമ്ബതികള്‍ ശാര്‍ജയില്‍ ഡോക്ടറായ മകനെ സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു. ജോലി കഴിഞ്ഞ് തിരിച്ചെത്തിയ മകനാണ് ഇരുവരെയും തൂങ്ങിമരിച്ച Read More …

സ്‌കൂളുകള്‍ ജൂണ്‍ ഒന്നിന് തുറക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകള്‍ ജൂണ്‍ ഒന്നിന് തുറക്കും. ഈ വര്‍ഷത്തെ പ്രവേശനോത്സവം കഴക്കൂട്ടം ജിവിഎച്ച്എസില്‍ രാവിലെ 9.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്നും വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. കോവിഡിന്റെ അതിതീവ്രഘട്ടം പിന്നിട്ട് സജീവമായ ഒരു അധ്യയന വര്‍ഷത്തിലേക്ക് കടക്കുകയാണെന്ന് മന്ത്രി പറഞ്ഞു. 42,90000 കുട്ടികളും 1,80,507 അധ്യാപകരും 24,798 അനധ്യാപകരുമാണ് ജൂണ്‍ Read More …

നടിയെ ആക്രമിച്ച കേസില്‍ അതിജീവിത മുഖ്യമന്ത്രി പിണറായി വിജയനെ കാണും

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ കാണാനൊരുങ്ങി അതിജീവിത. നാളെയോ മറ്റന്നാളോ ആയിരിക്കും കൂടിക്കാഴ്ച്ച. അന്വേഷണത്തിൽ സർക്കാരിനെതിരായ നടിയുടെ പരാതി വിവാദം ആയിരിക്കെ ആണ് കൂടിക്കാഴ്ച്ച. അതേസമയം, നടിയെ ആക്രമിച്ച കേസിൽ കുറ്റപത്രം നൽകാൻ സമയം നീട്ടിനൽകാനാകില്ലെന്ന് ഹൈക്കോടതി ഇന്ന് വ്യക്തമാക്കി. കേസ് അട്ടിമറിക്കാന്‍ നീക്കം നടക്കുന്നുവെന്ന് ആരോപിച്ച് അതിജീവിത സമര്‍പ്പിച്ച ഹര്‍ജിയില്‍ Read More …

കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കു അധികാരം

കാട്ടുപന്നികളെ വെടിവയ്ക്കാനുള്ള അധികാരം തദ്ദേശ സ്ഥാപനങ്ങള്‍ക്കു നല്‍കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. തോക്കു ലൈസന്‍സ് ഉള്ളവര്‍ക്കും പൊലീസുകാര്‍ക്കും പന്നിയെ വെടിവച്ചു കൊല്ലാന്‍ അനുമതി നല്‍കാം. കാട്ടുപന്നി ശല്യം തടയുന്നതിനു നിവലിലെ വ്യവസ്ഥ പ്രകാരമുള്ള നടപടികള്‍ അപര്യാപ്തമായ സാഹചര്യത്തിലാണ് മാറ്റം. നിലവില്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനാണ്, പന്നിയെ വെടിവയ്ക്കുന്നതിന് അനുമതി നല്‍കുന്നതിനുള്ള അധികാരം. പന്നിയെ വെടിവച്ചു Read More …

കപില്‍ സിബല്‍ പാര്‍ട്ടിവിട്ടത് തിരിച്ചടിയല്ലെന്ന് കെ.സി വേണുഗോപാല്‍

ന്യൂഡല്‍ഹി: മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍ കോണ്‍ഗ്രസ് വിട്ടത് തിരിച്ചടിയല്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. പാര്‍ട്ടിയില്‍നിന്ന് രാജിവെച്ചതിന്റെ പേരില്‍ അദ്ദേഹത്തെ ആക്ഷേപിക്കാനില്ല. തെറ്റുകള്‍ ഉള്‍ക്കൊണ്ട് തിരിച്ചുവരാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. ഉന്നത നിലവാരമുള്ള കത്താണ് കപില്‍ സിബല്‍ പാര്‍ട്ടിക്ക് അയച്ചതെന്നും വേണുഗോപാല്‍ പറഞ്ഞു. കോണ്‍ഗ്രസ് അംഗത്വം രാജിവെക്കുന്നതായി മെയ് 16ന് കപില്‍ സിബല്‍ നേതൃത്വത്തിന് Read More …