ഐഷ സുല്ത്താനയ്ക്കെതിരായ രാജ്യദ്രോഹ കേസ്: ഹൈക്കോടതി പൊലീസിനോട് മറുപടി തേടി
കൊച്ചി: ലക്ഷദ്വീപ് സാമൂഹിക പ്രവര്ത്തകയും ചലച്ചിത്രപ്രവര്ത്തകയുമായ ഐഷ സുല്ത്താനയ്ക്കെതിരായ കേസില് രാജ്യദ്രോഹം കുറ്റം ചുമത്തിയതിന്റെ കാരണങ്ങള് പൊലീസിനോട് ഹൈക്കോടതി ചോദിച്ചു. ഐഷ സമര്പ്പിച്ച മുന്കൂര് ജാമ്യാപേക്ഷ പരിഗണിക്കുന്ന വേളയിലാണ് കോടതി പൊലീസിനോട് ചോദ്യങ്ങള് ആരാഞ്ഞത്. അടുത്ത സിറ്റിംഗിന് മുമ്ബ് മറുപടി നല്കണമെന്നും കോടതി പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ഐഷയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി വ്യാഴാഴ്ചത്തേക്കു മാറ്റി. Read More …
