രാജു നാരായണ സ്വാമി വിവാദം ; സംസ്ഥാന സര്‍ക്കാരിനെ വലിച്ചിഴക്കേണ്ടതില്ലെന്ന് മന്ത്രി വി എസ് സുനില്‍ കുമാര്‍

കൊച്ചി: രാജു നാരായണ സ്വാമി വിവാദത്തിലേക്ക് സര്‍ക്കാരിനെ വലിച്ചിഴക്കേണ്ട കാര്യമില്ലെന്ന് കൃഷിമന്ത്രി വി എസ് സുനില്‍ കുമാര്‍. സംസ്ഥാന സര്‍ക്കാര്‍ രാജു നാരായണ സ്വാമി ഐഎഎസിനെതിരെ ഒരു റിപ്പോര്‍ട്ടും നല്‍കിയിട്ടില്ലെന്നും ഒരു നടപടിയും എടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി . നാളികേര വികസന ബോര്‍ഡിലെ അഴിമതിക്കെതിരെ പോരാടിയതിനാണ് നടപടി എന്ന് പറയുന്നുണ്ടെങ്കില്‍ അത് കേന്ദ്ര സര്‍ക്കാരിന്‍റെ കീഴിലുള്ള Read More …

എറണാകുളത്ത് യുവാവ് വെടിയേറ്റ് മരിച്ച നിലയില്‍; മൃതദേഹം അയല്‍ക്കാരന്റെ വീടിന്റെ ടെറസ്സില്‍

കൊച്ചി: എറണാകുളം പോത്താനിക്കാട് യുവാവ് വെടിയേറ്റ് മരിച്ച നിലയില്‍. പുളിന്താനം കുളിപ്പിള്ളില്‍ പ്രസാദ് (45) ആണ് മരിച്ചത്. അയല്‍ക്കാരനായ പോത്താനിക്കാട് സജീവന്റെ വീടിന്റെ ടെറസ്സിലാണ് മൃതദേഹം കണ്ടെത്തിയത്. തലയില്‍ നിന്ന് രക്തം വാര്‍ന്ന നിലയിലായിരുന്നു മൃതദേഹം. മൃതദേഹത്തിനരികില്‍ തകര്‍ന്ന നിലയില്‍ ഒരു എയര്‍ഗണ്‍ കണ്ടെത്തിയിട്ടുണ്ട്. അസ്വാഭാവിക മരണം ആണെന്ന് മാത്രമാണ് പൊലീസ് വിശദീകരണം.

വ്യാജ നിയമബിരുദം: പ്രതിയുടെ ജാമ്യാപേക്ഷ തള്ളി

കൊച്ചി: വ്യാജ നിയമബിരുദം ഉപയോഗിച്ച്‌ നെയ്യാറ്റിന്‍കരയിലും മറ്റു കോടതികളിലും പ്രാക്ടീസ് നടത്തിയെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. തിരുവനന്തപുരം സ്വദേശി എം ജെ വിനോദിന്റെ ജാമ്യാപേക്ഷയാണ് ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ് തള്ളിയത്.. ഗുരുതരമായ കുറ്റമാണിതെന്നും ഈ ഘട്ടത്തില്‍ ജാമ്യം നല്‍കാനാവില്ലെന്നും കോടതി വ്യക്തമാക്കി. പ്രതി ഹൈക്കോടതിയില്‍ പ്രാക്ടീസ് നടത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും കോടതി വാക്കാല്‍ പറഞ്ഞു.

നി​പ്പ: സ്ഥി​തി ആ​ശ്വാ​സ​ക​ര​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി

ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന ഏ​ഴു പേ​ര്‍​ക്കും നി​പ്പ​യി​ല്ലെ​ന്ന പ​രി​ശോ​ധ​നാ ഫ​ലം ഏ​റെ ആ​ശ്വാ​സ​ക​ര​മാ​ണെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ. നി​ല​വി​ലെ സ്ഥി​തി ആ​ശ്വാ​സ​ക​ര​മാ​ണെ​ങ്കി​ലും അ​ടു​ത്ത​മാ​സം പ​കു​തി​വ​രെ നി​രീ​ക്ഷ​ണം തു​ട​രു​മെ​ന്നും മ​ന്ത്രി ഡ​ല്‍​ഹി​ല്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.  നി​പ്പ പ്ര​തി​രോ​ധ​ത്തി​ന് കൂ​ടു​ത​ല്‍ കേ​ന്ദ്ര സ​ഹാ​യം തേ​ടും. കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി​യെ ക​ണ്ട് ഇ​ക്കാ​ര്യം ധ​രി​പ്പി​ക്കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. നി​ല​വി​ല്‍ സ്വ​കാ​ര്യ Read More …

നിപ: അ‍ഞ്ചുപേരുടെ രക്തസാംപിള്‍ പരിശോധനയ്ക്കയച്ചു‍

കൊച്ചി: നിപയ്ക്കെതിരെ കേരളം ജാഗ്രതയില്‍. കളമശേരി മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തിലുള്ള അ‍ഞ്ചുപേരുടെ രക്തസാംപിള്‍ പുണെ, ആലപ്പുഴ, മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടുകളിലേക്ക് പരിശോധനയ്ക്കയച്ചു. വടക്കര്‍ പറവൂര്‍ സ്വദേശിയും തൊടുപുഴയിലെ സ്വകാര്യ കോളേജില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയുമായ 21-കാരനിലാണ് നിപ വൈറസിന്‍റെ സാന്നിധ്യം കണ്ടെത്തിയത്. നിപ വൈറസ് ബാധിച്ച്‌ ചികില്‍സയിലുള്ള ഇരുപത്തിമൂന്നുകാരന്റെ നില മെച്ചപ്പെട്ടു. കൊച്ചിയില്‍ തുടരുന്ന ആരോഗ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ Read More …

നിപ ജാഗ്രത: വിദേശ നിര്‍മ്മിത മരുന്നുകള്‍ ഇന്ന് കൊച്ചിയിലെത്തിക്കും

കൊച്ചി: നിപ ബാധിച്ച്‌ ചികിത്സയിലുള്ള യുവാവിന് ഇന്ന് മുതല്‍ വിദേശ നിര്‍മ്മിത മരുന്നുകള്‍ നല്‍കി തുടങ്ങിയേക്കും. ഓസ്ട്രേലിയയിലും അമേരിക്കയിലും നിര്‍മ്മിച്ച പുതിയ മരുന്നുകളാണ് ചികിത്സയുടെ ഭാഗമായി ഇന്ന് കൊച്ചിയില്‍ എത്തിക്കുന്നത്. വിദേശ നിര്‍മ്മിത മരുന്നുകള്‍ ഉടനെ കേരളത്തില്‍ എത്തിക്കുമെന്നും ഇവ ഉപയോഗിക്കുന്നതിന് വേണ്ട നിയമപ്രകാരമുള്ള നടപടിക്രമങ്ങള്‍ ഉടനെ പൂര്‍ത്തിയാക്കുമെന്നും നേരത്തെ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ അറിയിച്ചിരിുന്നു. Read More …

ഇമ്മാതിരി പ്രചാരണവുമായി വന്നാല്‍ കര്‍ശന നടപടി, മോഹനന്‍ വൈദ്യരടക്കമുള്ളവര്‍ക്ക് മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി

കൊച്ചി: നിപയ്ക്ക് പ്രകൃതി ചികിത്സയുണ്ടെന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാജപ്രചാരണത്തിനിറങ്ങിയ ജേക്കബ് വടക്കഞ്ചേരിയടക്കമുള്ളവര്‍ക്തെിരെ വിമര്‍ശനവുമായി ആരോഗ്യമന്ത്രി കെ.കെ ശൈലജ രംഗത്ത്. എറണാകുളത്ത് നിപ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ആരോഗ്യമന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്. ‘ചിലയാളുകള്‍ ഫേസ്ബുക്ക് പോലെയുള്ള നവമാധ്യമങ്ങളില്‍ എന്തൊക്കെയോ തരത്തിലുള്ള പ്രചരണങ്ങള്‍ നടത്തുന്നുണ്ട്. കഴിഞ്ഞ തവണ മോഹനന്‍ വൈദ്യര്‍ എന്നയാള്‍ എവിടെ നിന്നോ പെറുക്കി Read More …

നിപ പ്രതിരോധ പ്രവര്‍ത്തനം; സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ച്‌ പ്രതിപക്ഷം

കൊച്ചി: സംസ്ഥാനത്ത് നിപബാധയ്ക്കുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിന് പൂര്‍ണ പിന്തുണ നല്‍കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എറണാകുളം ഗസ്റ്റ്ഹൗസില്‍ ആരോഗ്യമന്ത്രി കെകെ ഷൈലജ ടീച്ചറെ കണ്ടു ചര്‍ച്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.  സമൂഹമാധ്യമങ്ങളിലൂടെ നിപയെക്കുറിച്ച്‌ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് അഭ്യര്‍ത്ഥിച്ചു. യുഡിഎഫ് എംഎല്‍എമാര്‍ക്കൊപ്പമാണ് പ്രതിപക്ഷനേതാവ് ആരോഗ്യമന്ത്രിയെ കണ്ടത്. Read More …