പാലാരിവട്ടം മേല്‍പ്പാല നിര്‍മ്മാണത്തില്‍ ഗുരുതര ക്രമക്കേട് ;വിജിലന്‍സ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്

കൊച്ചി : പാലാരിവട്ടം മേല്‍പ്പാല നിര്‍മ്മാണത്തില്‍ ഗുരുതര ക്രമക്കേട് നടന്നതായി കണ്ടെത്തല്‍. വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കരാറുകാരനെയും റോഡ്‌സ് ആന്റ് ബ്രിഡ്ജസ്, കിറ്റ്‌കോ ഉദ്യോഗസ്ഥരെയും പ്രതിചേര്‍ക്കണമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ഇവര്‍ക്കെതിരെ കേസെടുത്ത് അന്വേഷിക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശമുള്ളതായാണ് സൂചന. റിപ്പോര്‍ട്ട് ഇന്നുതന്നെ വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറും. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നത് Read More …

‘ജനവിധി ഗൗരവപൂര്‍വ്വം വിലയിരുത്തി ആവശ്യമായ തിരുത്തല്‍ വരുത്തുമെന്ന് എല്‍ഡിഎഫ്

തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത തിരിച്ചടി നേരിട്ടെങ്കിലും ജനവിധി ഗൗരവപൂര്‍വ്വം വിലയിരുത്തി ആവശ്യമായ തിരുത്തല്‍ വരുത്തുമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ കേരളത്തില്‍ നിന്നും ബി.ജെ.പിയ്ക്ക് ഒരു സീറ്റും കിട്ടിയില്ല എന്നത് ആശ്വാസകരമാണെങ്കിലും കേന്ദ്രത്തില്‍ ബി.ജെ.പി വീണ്ടും അധികാരത്തില്‍ വരുന്നത് കടുത്ത വെല്ലുവിളിയാണ്. രാജ്യത്തിന്റെ സാമൂഹ്യഘടനയിലും സാമ്ബത്തിക നയങ്ങളിലും വന്‍ പ്രത്യാഘാതമാണ് സൃഷ്ടിക്കാന്‍ പോകുന്നത്. മതേതര മൂല്യങ്ങളും ഭരണഘടനാ സ്ഥാപനങ്ങളും Read More …

വയനാട്ടില്‍ രാഹുലിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സരിത എസ് നായര്‍ കോടതിയിലേക്ക

കൊച്ചി: വയനാട്ടില്‍ റെക്കോഡ് ഭൂരിപക്ഷം നേടിയുള്ള രാഹുല്‍ ഗാന്ധിയുടെ വിജയത്തിനെതിരെ സരിത എസ് നായര്‍ കോടതിയിലേക്ക്. അമേഠിയില്‍ തന്റെ പത്രിക യാതോരു ബുദ്ധിമുട്ടും ഇല്ലാതെ സ്വീകരിക്കുകയും വയനാട്ടില്‍ തള്ളുകയും ചെയ്ത നടപടിക്കെതിരെയാണ് സരിത കോടതിയെ സമീപിക്കുന്നത്. രാഹുലിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിലാണ് കേസ് കൊടുക്കുന്നത്. തെരഞ്ഞെടുപ്പ് അന്യായമായാണ് കേസ് ഉന്നയിക്കുക.

പിതാവ് ജോര്‍ജ് ഈഡന്റെ റെക്കോര്‍ഡ് തകര്‍ത്ത് മകന്‍

കൊച്ചി: എറണാകുളത്തെ യുഡിഎഫ് വിജയം അപ്രതീക്ഷിതമല്ല, പക്ഷേ ഇത്ര വലിയ ഭൂരിപക്ഷം ഹൈബി ഈഡനെയും ഞെട്ടിച്ചു. പിതാവ് ജോര്‍ജ് ഈഡന്റെ 1999ലെ 1,11,305 വോട്ടിന്റെ ലീഡ് മകന്‍ മറികടന്നു. 1. 25ലക്ഷം വരെയായിരുന്നു യുഡിഎഫിന്റെ കണക്കുകൂട്ടല്‍. തിളക്കമാര്‍ന്ന ഈ ജയത്തില്‍ എറണാകുളത്തിന്റെ മാത്രമായ ഘടകങ്ങള്‍ കുറവാണ്. കേരളമെങ്ങും അലയടിച്ച ‘മോദി പേടി’ ന്യൂനപക്ഷങ്ങള്‍ക്ക് കാര്യമായി സ്വാധീനമുള്ള Read More …

യുഡിഎഫിന്റെത് ചരിത്ര വിജയമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

യുഡിഎഫിന്റെത് ചരിത്ര വിജയമെന്ന് കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ബി ജെ പി യെ തുറന്നുകാട്ടാന്‍ സി പി എമ്മിന് കഴിയല്ലെന്ന് വ്യക്തമായതായും മുല്ലപ്പള്ളി തിരുവനന്തപുരത്ത് പറഞ്ഞു. അതേസമയം ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഗോര്‍ബച്ചേവാണ് പിണറായി വിജയനെന്ന് തെളിയിച്ചുകഴിഞ്ഞതായി രമേശ് ചെന്നിത്തല ആരോപിച്ചു

മോദി തരംഗത്തില്‍ കുതിച്ചുയര്‍ന്ന് ഓഹരിവിപണി, ഇത് ചരിത്രമെന്ന് സാമ്ബത്തിക വിദഗ്ദര്‍

കൊച്ചി: രാജ്യമാകെ വീശിയടിച്ച നരേന്ദ്ര മോദി തരംഗത്തിന്റെ ആവേശത്തില്‍ റെക്കാഡ് ഉയരം താണ്ടി ഇന്ത്യന്‍ ഓഹരികളുടെ കുതിപ്പ്. ബോംബെ ഓഹരി സൂചിക (സെന്‍സെക്‌സ്) ഇന്നലെ ചരിത്രത്തില്‍ ആദ്യമായി 40,000 പോയിന്റ് കടന്ന് മുന്നേറി. ദേശീയ ഓഹരി സൂചിക (നിഫ്റ്രി) ആദ്യമായി 12,000ലും മുത്തമിട്ടു. അതേസമയം, മികച്ച കുതിപ്പിന്റെ പിന്‍ബലത്തില്‍ നിക്ഷേപകര്‍ ലാഭമെടുപ്പ് തകൃതിയാക്കിയതോടെ, ഉച്ചയ്ക്ക് ശേഷം Read More …

സ്വര്‍ണ വില കുറഞ്ഞു; പവന് 23560 രൂപ

സ്വര്‍ണ വില കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞ് 23560 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 2945 രൂപയാണ് വില. മെയ് 14ന് സ്വര്‍ണ വില വലിയ തോതില്‍ വര്‍ധിച്ചിരുന്നു. പവന് 24200 രൂപയിലാണ് വ്യാപാരം നടന്നത്.

കാക്കിക്കുള്ളില്‍ കള്ളവോട്ട് നടന്നതായി തെരഞ്ഞെടുപ്പ് കമീഷന്‍; പോലീസുകാരുടെ തപാല്‍ ബാലറ്റ് സംബന്ധിച്ച്‌ ക്രമക്കേടുകള്‍ കണ്ടെത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയില്‍

കൊച്ചി: പോലീസ് വകുപ്പിലെ തപാല്‍ വോട്ടുകളില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയില്‍. ഫലപ്രഖ്യാപനത്തിന് ശേഷം മാത്രമേ വിശദാംശങ്ങള്‍ പുറത്തുവിടാന്‍ കഴിയുകയുള്ളൂവെന്നും ആരോപണത്തില്‍ പോലീസുകാരില്‍ നിന്നും മൊഴി രേഖപ്പെടുത്തുകയാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചു. അതേസമയം, ആരോപണത്തെ കുറിച്ച്‌ അന്വേഷണം തുടരട്ടെ എന്ന് വ്യക്തമാക്കിയ ഹൈകോടതി, കേസ് പരിഗണിക്കുന്നത് ജൂണ്‍ പത്തിലേക്ക് മാറ്റി. ഇക്കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ Read More …