ലേഖനം വ്യക്തിഹത്യ ചെയ്യുന്ന തരത്തിലുള്ളത്; പ്രതികരണവുമായി സിസ്റ്റര്‍ ലൂസി

കൊച്ചി: തനിക്കെതിരെ ദീപികയില്‍ വന്ന ലേഖനം വ്യക്തിഹത്യ ചെയ്യുന്ന തരത്തിലുള്ളതാണെന്ന് സിസ്റ്റര്‍ ലൂസി. ലേഖനം അപലപനീയവും ഖേദകരവുമാണെന്നും കേസ് കൊടുക്കാനുള്ള സാഹചര്യം ഉണ്ടെന്നും സിസ്റ്റര്‍ ലൂസി പറഞ്ഞു. സഭയ്‌ക്കെതിരെ സിസ്റ്റര്‍ ലൂസി വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നു എന്നാണ് കത്തോലിക്ക സഭ മുഖപത്രത്തിലൂടെ വിമര്‍ശിച്ചത്. പേര് പരാമര്‍ശിക്കാതെയായിരുന്നു മുഖപ്രസംഗം. വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ പ്രസംഗിക്കുകയും സമൂഹമാധ്യമളിലൂടെ Read More …

ശബരിമലയില്‍ യുവതികള്‍ക്ക് ദര്‍ശനം നടത്താന്‍ അവസരം നല്‍കി ; മുഖ്യമന്ത്രിക്കെതിരെ ഹര്‍ജി

കൊച്ചി: വ്രതാനുഷ്ഠാനങ്ങളും ആചാരങ്ങളും ലംഘിച്ച്‌ ശബരിമലയില്‍ യുവതികള്‍ക്ക് ദര്‍ശനം നടത്താന്‍ അവസരം നല്‍കിയെന്നാരോപിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയനെതിരെ എറണാകുളത്തെ മജിസ്‌ട്രേട്ട് കോടതിയില്‍ ഹര്‍ജി. മുഖ്യമന്ത്രിയെ കൂടാതെ സംസ്ഥാന പൊലീസ് മേധാവി ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ, കോട്ടയം എസ്.പി ഹരിശങ്കര്‍ എന്നിവര്‍ക്കെതിരെയും ഹര്‍ജി നല്‍കിയിട്ടുണ്ട്. ജനുവരി രണ്ടിന് കോഴിക്കോട്, മലപ്പുറം സ്വദേശികളായ യുവതികള്‍ ദര്‍ശനം നടത്തിയത് വ്രതാനുഷ്ഠാനങ്ങള്‍ Read More …

നിയമനിര്‍മ്മാണം നടത്തുന്നതില്‍ സര്‍ക്കാരിന് അലംഭാവമെന്ന് ഹൈക്കോടതി

കൊച്ചി : ഹര്‍ത്താലിനെതിരായ ഇടക്കാല ഉത്തരവിലെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്. നിയമനിര്‍മ്മാണം നടത്തുന്നതില്‍ സര്‍ക്കാരിന് അലംഭാവമെന്ന് ഹൈക്കോടതി. ഇത് പ്രോത്സാഹിപ്പിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. പണിമുടക്കും ഹര്‍ത്താലും ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ ഇടക്കാല ഉത്തരവിലാണ് കോടതി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചത്. പണിമുടക്കിന് ആഹ്വനം ചെയ്യുന്നവര്‍ നിത്യ ചെലവ് കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ മൗലിക അവകാശം Read More …

ഒരു തരത്തിലുള്ള പ്രതിഷേധങ്ങളുടെയും പ്രദര്‍ശനങ്ങളുടെയും സ്ഥലമല്ല ശബരിമല: ഹൈക്കോടതി

കൊച്ചി : ശബരിമല ഒരു തരത്തിലുള്ള പ്രതിഷേധങ്ങളുടെയും പ്രദര്‍ശനങ്ങളുടെയും സ്ഥലമല്ലെന്ന് ഹൈക്കോടതി. അത് ഭക്തരുടെ സ്ഥലമാണെന്നും കോടതി പറഞ്ഞു.ശബരിമലയില്‍ സ്‌ത്രീകള്‍ പ്രവേശിച്ചതില്‍ ഹിഡന്‍ അജന്‍ഡ ഉണ്ടോയെന്ന് ഹൈക്കോടതി ചോദിച്ചു.  ബാഹ്യശക്തികള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കേണ്ടതില്ലേ. ഈ പ്രശ്‌നങ്ങളുടെ ഉത്തരവാദിത്തം സര്‍ക്കാരിന്റെയും പോലിസിന്റെയും തലയില്‍ കെട്ടിവെക്കാന്‍ ശ്രമം നടന്നിട്ടുണ്ടോയെന്നും കോടതി ചോദിച്ചു. കേസുകള്‍ ബുധനാഴ്ച്ച പരിഗണിക്കും.

ശബരിമല ദര്‍ശനം നടത്തിയ യുവതികള്‍ക്ക് പ്രത്യേക അജണ്ടയുണ്ടോയെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം. ശബരിമല വിഷയവുമായി ബന്ധപ്പെട്ട പതിനഞ്ചോളം ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതി ചില സുപ്രധാന ചോദ്യങ്ങള്‍ സര്‍ക്കാരിന് മുന്നില്‍ വച്ചത്. ശബരിമലയില്‍ ദര്‍ശനം നടത്തിയ രണ്ടു യുവതികള്‍ക്ക് ഏതെങ്കിലും തരത്തില്‍ പ്രത്യേക അജണ്ടകള്‍ ഉണ്ടായിരുന്നോ എന്നാണ് കോടതി ചോദിച്ചത്. ഇവര്‍ യഥാര്‍ഥത്തില്‍ വിശ്വാസികളാണോ. അതോ ബോധപൂര്‍വം പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ Read More …

ഹര്‍ത്താലിന്‌ 7 ദിവസം മുമ്ബ്‌ നോട്ടീസ്‌ നല്‍കണം: ഹൈക്കോടതി

കൊച്ചി: ഹര്‍ത്താലിന് മുമ്ബ് ഏഴുദിവസത്തെ മുുന്‍കൂര്‍ നോട്ടീസ് നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവായി. നോട്ടീസ് നല്‍കാത്തവര്‍ക്കായിരിക്കം നഷ്ടത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം.മിന്നല്‍ ഹര്‍ത്താല്‍ പാടില്ലെന്നും ഹൈക്കോടതി വ്യക്‌തമാക്കി. രാവിലെ എഴുന്നേല്‍ക്കുവോള്‍ ജനങ്ങള്‍ ഹര്‍ത്താല്‍ കാണുന്നത് ഒഴിവാക്കണമെന്നും ഹൈക്കോടതി.രാഷ്‌ട്രീയ പാര്‍ടികള്‍ക്കും സംഘടനകര്‍ക്കും ഇത്‌ ബാധകമായിരിക്കുമെന്നും കോടതി വ്യക്‌തമാക്കി.

കെഎസ്‌ആര്‍ടിസിയില്‍ എത്രപേര്‍ പുതുതായി ജോലിക്ക്‌ കയറിയെന്ന്‌ ഹൈക്കോടതി

കൊച്ചി: എം പാനല്‍ഡ് ജീവനക്കാരെ ഒഴിവാക്കുന്നത് സംബന്ധിച്ച കേസില്‍ ഹൈക്കോടതി കെഎസ്‌ആര്‍ടിസിയുടെ വിശദീകരണം തേടി. പി എസ് സി യുടെ നിയമന ശുപാര്‍ശ ലഭിച്ച എത്ര പേര്‍ ജോലിക്കു കയറി, എത്ര പേര്‍ കൂടുതല്‍ സമയം ചോദിച്ചു, ഇനി എത്ര ഒഴിവ് നിലവിലുണ്ട്, ഒഴിവുള്ള തസ്തിക നികത്താന്‍ എന്തു നടപടി സ്വീകരിച്ചു ഇക്കാര്യങ്ങള്‍ ഒരാഴ്ച്ചക്കകം അറിയിക്കണമെന്നും Read More …

സ്വര്‍ണ വിലയില്‍ വര്‍ദ്ധനവ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്നും മാറ്റം. സ്വര്‍ണത്തിന് ഇന്ന് വില വര്‍ദ്ധിച്ചു. സ്വര്‍ണം പവന് 80 രൂപയാണ് ഇന്ന് വര്‍ദ്ധിച്ചത്. ഗ്രാമിന് 10 രൂപ വര്‍ധിച്ച്‌ 2,940 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. രണ്ടു ദിവസത്തിന് ശേഷമാണ് ഇന്ന് ആഭ്യന്തര വിപണിയില്‍ വില വര്‍ധനയുണ്ടാകുന്നത്. രണ്ടാഴ്ചയ്ക്കിടയിലെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇന്നത്തേത്.