സ്വര്‍ണ വില സര്‍വകാല റിക്കാര്‍ഡില്‍

കൊച്ചി: സ്വര്‍ണ വില സര്‍വകാല റിക്കാര്‍ഡിലെത്തി. ആഭ്യന്തര വിപണിയില്‍ ഇന്ന് മാത്രം പവന് 400 രൂപയാണ് ഉയര്‍ന്നത്. ഇതോടെ പവന് 24,400 രൂപയായി. വെള്ളിയാഴ്ച പവന് 80 രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് വില കുത്തനെ കുതിച്ചു കയറിയത്. ഗ്രാമിന് 50 രൂപ കൂടി 3,050 രൂപയിലെത്തി. രാജ്യാന്തര വിപണിയില്‍ വില വര്‍ധനയാണ് ആഭ്യന്തര വിപണിയിലും Read More …

സഭ ദ്രോഹനടപടി തുടര്‍ന്നാല്‍ അധികൃതര്‍ക്കെതിരെ കോടതിയെ സമീപിക്കും:സിസ്റ്റര്‍ ലൂസി

സഭാ നടപടി തുടര്‍ന്നാല്‍ അധികൃതര്‍ക്കെതിരെ കോടതിയെ സമീപിക്കുമെന്ന് സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍.മഠത്തിന്റെ നിയമാവലികളും സന്യാസ സഭയുടെ നിര്‍ദേശങ്ങളും താന്‍ ലംഘിച്ചിട്ടില്ല.നിലവില്‍ ചില മേലധികാരികള്‍ തനിക്കെതിരെ ഏകപക്ഷീയ അധിക്ഷേപങ്ങളാണ് പടച്ചുവിടുന്നതെന്നും സിസ്റ്റര്‍ ആരോപിച്ചു.പാലക്കാട് വിക്‌ടോറിയ കോളജില്‍ നടന്ന സെമിനാറിനെത്തിയതായിരുന്നു സിസ്റ്റര്‍. മഠത്തിലെ സഹസന്യാസിമാര്‍ ഭൂരിഭാഗവും തന്നോട് നിസ്സഹകരണം പ്രഖ്യാപിച്ചിരിക്കുന്ന അവസ്ഥയാണ്. താന്‍ മഠത്തിലെ കൂട്ടുപ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുന്നില്ലെന്നാണ് കഴിഞ്ഞ Read More …

മലബാര്‍ ദേവസ്വം ബോര്‍ഡ് നിയമം : ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി

മലബാര്‍ ദേവസ്വം ബോര്‍ഡ് നിയമത്തില്‍ സമഗ്ര മാറ്റം വേണമെന്നാവശ്യപ്പെട്ട് ജീവനക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി. കേരള സ്‌റ്റേറ്റ ടെംപിള്‍ എംപ്ലോയീസ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി നല്‍കിയ ഹര്‍ജ്ജിയിലാണ് നടപടി. മലബാര്‍ ദേവസ്വം ബോര്‍ഡ് നിയമപരിഷ്‌കരണ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കല്‍ അനിശ്ചിതമായി വൈകിയ സാഹചര്യത്തിലാണ് ഹര്‍ജി നല്‍കിയത്.

നടിയെ ആക്രമിച്ച കേസ്: വിചാരണയ്ക്ക് വനിതാ ജഡ്ജി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ നടത്താന്‍ വനിതാ ജഡ്ജിയെ നിയമിച്ചേക്കും. എറണാകുളം, തൃശൂര്‍ ജില്ലകളില്‍ വനിതാ ജഡ്ജിമാരുടെ സേവനം ലഭ്യമാണോ എന്ന് പരിശോധിക്കാന്‍ രജിസ്റ്റാര്‍ക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. വ്യാഴാഴ്ച വീണ്ടും കേസ് പരിഗണിക്കും. സ്ത്രീകളും കുട്ടികളും ഇരകളാകുന്ന കേസുകള്‍ പരിശോധിക്കാന്‍ സംസ്ഥാനത്ത് മതിയായ കോടതികള്‍ ഇല്ലെന്ന് ഹൈക്കോടതി വിലയിരുത്തി. ഇത് ഗുരുതരമായ സാഹചര്യമാണെന്ന് Read More …

കനകദുര്‍ഗ്ഗയേയും ബിന്ദുവിനെയും അനുഗമിച്ചത് അജ്ഞാതരല്ല; നിരീക്ഷക സമിതിയുടെ വിമര്‍ശനത്തിന് സര്‍ക്കാരിന്റെ മറുപടി

കൊച്ചി: ശബരിമല യുവതി പ്രവേശം സംബന്ധിച്ച നിരീക്ഷക സമിതിയുടെ വിമര്‍ശനത്തിന് സര്‍ക്കാരിന്റെ മറുപടി. യുവതികളെ രഹസ്യമായി പ്രവേശിപ്പിച്ചിട്ടില്ലന്നും കനക ദുര്‍ഗ്ഗയേയും ബിന്ദുവിനെയും അനുഗമിച്ചത് അജ്ഞാതരല്ലന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പമ്ബയില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പോലീസുകാര്‍ സിവില്‍ വേഷത്തില്‍ ഇരുവര്‍ക്കും സുരക്ഷ ഒരുക്കുകയായിരുന്നു. പ്രത്യേക വഴി തെരഞ്ഞെടുത്തത് യുവതികളുടെ സുരക്ഷ കണക്കിലെടുത്താണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ Read More …

സ്വകാര്യ ചിത്രങ്ങള്‍ ചോര്‍ന്നു; പരാതിയുമായി ഹന്‍സിക

തെന്നിന്ത്യന്‍ താരം ഹന്‍സികയുടെ സ്വകാര്യ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ ചോര്‍ന്നു. സംഭവത്തില്‍ ഹന്‍സിക പൊലീസില്‍ പരാതി നല്‍കി. അമേരിക്കയില്‍ അവധി ആഘോഷിക്കുന്നതിനിടയില്‍ എടുത്ത ചിത്രമാണ് ചോര്‍ന്നത്. ഇതിനെ കുറിച്ച്‌ പ്രതികരിക്കാന്‍ ഹന്‍സിക ഇതുവരെ തയ്യാറായിട്ടില്ല. മുന്‍പ് ഹന്‍സികയുടേതെന്ന് തോന്നിപ്പിക്കുന്ന നഗ്നചിത്രം ഇന്റര്‍നെറ്റില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ആ ചിത്രം ഹന്‍സികയുടേതല്ലെന്ന്പിന്നീട്‌ താരം പ്രതികരിച്ചിരുന്നു. നവാഗതനായ യുആര്‍ ജമീല്‍ സംവിധാനം Read More …

കോതമംഗലം പള്ളി തര്‍ക്കം; യാക്കോബായ സഭ നല്‍കിയ റിവിഷന്‍ ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: കോതമംഗലം പള്ളി തര്‍ക്കം സംബന്ധിച്ച്‌ യാക്കോബായ സഭയ്ക്ക് തിരിച്ചടി. യാക്കോബായ സഭ നല്‍കിയ റിവിഷന്‍ ഹര്‍ജി ഹൈക്കോടതി തള്ളിയിരിക്കുകയാണ്. പൊലീസ് സംരക്ഷണം നല്‍കിയതിനെതിരെയുള്ള ഹര്‍ജിയാണ് തള്ളിയിരിക്കുന്നത്.

സ്വര്‍ണവിലയില്‍ വര്‍ധനവ്; പവന് 24.080 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു

കൊച്ചി: സ്വര്‍ണവിലയില്‍ വര്‍ധനവ്. പവന് 80 രൂപയാണ് കൂടിയിരിക്കുന്നത്. ചൊവ്വാഴ്ച പവന് 160 രൂപ കുറഞ്ഞതിനു ശേഷമാണ് ഇന്ന് വില കൂടിയിരിക്കുന്നത്. 24.080 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 10 രൂപ വര്‍ധിച്ച്‌ 3,010 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.