ദുരിതാശ്വാസത്തിനായി വിദേശത്തു നിന്നെത്തിച്ച വസ്ത്രങ്ങള്‍ കടത്താന്‍ ശ്രമം; 12 വനിതാ പൊലീസുകാര്‍ക്കെതിരെ അച്ചടക്ക നടപടി

കൊച്ചി: പ്രളയ ദുരിതാശ്വാസത്തിനായി വിദേശത്തു നിന്നെത്തിച്ച വസ്ത്രങ്ങള്‍ കടത്താന്‍ ശ്രമിച്ച വനിതാ പൊലീസുകാര്‍ക്കെതിരെ അച്ചടക്ക നടപടി വരുന്നു. വസ്ത്രം കടത്തിയതിന് സിസിടിവി ദൃശ്യങ്ങള്‍ തെളിവായതോടെയാണ് 12 വനിതാ പൊലീസുകാര്‍ക്കെതിരെ അച്ചടക്ക നടപടിയെടുക്കാന്‍ സിറ്റി കമ്മിഷണര്‍ എംപി. ദിനേശ് ഉത്തരവിട്ടു. അന്വേഷണം നടത്തിയ ശേഷമായിരിക്കും എന്തു തരം നടപടി വേണമെന്ന് തീരുമാനിക്കുക. കൊച്ചി സെന്‍ട്രല്‍ സ്റ്റേഷനില്‍ വേര്‍തിരിക്കുന്നതിനിടയിലാണു Read More …

പ്രളയ ശേഷമുള്ള വിവരശേഖരണത്തിന് സര്‍ക്കാരിന്റെ ‘ഉഷാഹിതി’ ആപ്പ് ഒരുങ്ങുന്നു

കൊച്ചി: സംസ്ഥാനത്ത് പ്രളയശേഷമുണ്ടായ സംഭവവികാസങ്ങളുടെ വിവരശേഖരണത്തിന് ഉദ്യോഗസ്ഥര്‍ക്കായി മൊബൈല്‍ ആപ്ലിക്കേഷന്‍ എത്തുന്നു. സംസ്ഥാന ഐ.ടി മിഷന്‍ ഇതിനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചുകഴിഞ്ഞു. മറ്റ് രാജ്യങ്ങളില്‍ പരീക്ഷിച്ച്‌ വിജയിച്ച ‘ഉഷാഹിതി’ പ്ലാറ്റ്‌ഫോമിലാണ് ആപ്ലിക്കേഷന്‍ വികസിപ്പിക്കുന്നത്. ഈ മൊബൈല്‍ ആപ്ലിക്കേഷന്‍ നിര്‍മ്മിക്കുന്നതിനായി നിരവധി വ്യക്തികളും സ്ഥാപനങ്ങളും സര്‍ക്കാരിനെ സമീപിച്ചിരുന്നു. തുടര്‍ന്നാണ് ഉഷാഹിതി അധിഷ്ടിത ആപ്പ് നിര്‍മ്മിക്കാല്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. 2010ല്‍ Read More …

പ്രളയം സംബന്ധിച്ച ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും

കൊച്ചി: കേരളത്തിലേത് ദേശീയ ദുരന്തപ്രളയമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട ഹര്‍ജിയില്‍ ഇന്ന് സര്‍ക്കാര്‍ വിശദീകണം നല്‍കും. നേരത്തെ ഹര്‍ജി പരിഗണിച്ച കോടതി ദുരിതാശ്വാസ നിധിയിലേക്കെത്തുന്ന തുകയുടെ വിനിയോഗത്തെപ്പറ്റി ചോദിച്ചിരുന്നു. പൂഴ്ത്തിവയ്പ്പ്, നികുതി വെട്ടിപ്പ് എന്നിലയില്‍ കാര്യക്ഷമമായ നടപടികള്‍ ഉണ്ടാകണമെന്നും കോടതി ഓര്‍മ്മിപ്പിച്ചിരുന്നു. പ്രളയം മനുഷ്യ നിര്‍മ്മിതമാണെന്നും അന്വേഷണം വേണമെന്നും ആരോപിച്ച്‌ ചാലക്കുടി സ്വദേശി നല്‍കിയ കത്ത് പരിഗണിച്ച്‌ സ്വമേധയ Read More …

ഓണസദ്യ നല്‍കി ഹൃദയം നിറച്ച്‌ അവരെ തിരിച്ചയച്ചു; പ്രളയബാധിതര്‍ക്ക് താങ്ങായി ശാസ്ത്രസാഹിത്യ പരിഷത്ത്

കൊച്ചി; പ്രളയക്കെടുതിയെ അതിജീവിച്ച്‌ ജീവിതത്തിലേക്ക് മടങ്ങിയവര്‍ക്ക് ഓണസദ്യയൊരുക്കി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്. പരിഷത്തിന്റെ എറണാകുളം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ പരിഷത്ത് ഭവനില്‍ തുറന്ന ദുരിതാശ്വാസ ക്യാമ്ബാണ് ഓണസദ്യയോടെ സമാപിച്ചത്. ജില്ലയില്‍ പ്രളയബാധിതരായവര്‍ക്ക് കൈത്താങ്ങാവുകയാണ് പരിഷത്ത്. വീടുകളും സ്‌കൂളുകളും വൃത്തിയാക്കുകയും അവശ്യ സാധനങ്ങള്‍ എത്തിച്ചു നല്‍കിയും ദുരിത ബാധിതരെ കൈപിടിച്ചുയര്‍ത്തുകയാണ് ഇവര്‍. ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ പരിഷത്തിന്റെ Read More …

പണം ദുരിതബാധിതര്‍ക്ക് തന്നെ ലഭിക്കണം: ഹൈക്കോടതി

കൊച്ചി: പ്രളയക്കെടുതിയില്‍ നിന്ന് കരകയറുന്നതിനുള്ള ദുരിതാശ്വാസ തുക സൂക്ഷിക്കാന്‍ പ്രത്യേക ഫണ്ട് തുടങ്ങുന്ന കാര്യം ആലോചിക്കണമെന്ന് ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. പ്രളയക്കെടുതി നേരിടാന്‍ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച ഹര്‍ജി പരിഗണിക്കുമ്ബോഴായിരുന്നു കോടതിയുടെ ഈ നിര്‍ദ്ദേശം. ദുരിതാശ്വാസം അര്‍ഹരായവരില്‍ കൃത്യമായി എത്തുന്നുണ്ടെന്ന കാര്യം സര്‍ക്കാര്‍ ഉറപ്പ് വരുത്തണം. തുകയുടെ ശരിയായ ഉപയോഗം ഉറപ്പുവരുത്താന്‍ എന്ത് ചെയ്യുമെന്ന Read More …

നെടുമ്ബാശേരി വിമാനത്താവളം 26ന് തുറക്കും

കൊച്ചി: പ്രളയത്തെ തുടര്‍ന്ന അടച്ചിട്ട നെടുന്പാശേരി വിമാനത്താവളം ഈ മാസം 26ന് തുറക്കുമെന്ന് നടത്തിപ്പുകാരായ സിയാല്‍ വ്യക്തമാക്കി. റണ്‍വേ, ടാക്സി വേ, പാര്‍ക്കിംഗ് ബേകള്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം വെള്ളം ഇറങ്ങിയെന്നും സിയാല്‍ അറിയിച്ചു. ഇപ്പോള്‍ ടെര്‍മിനല്‍ ശുചീകരണ ജോലികളാണ് നടക്കുന്നത്. രണ്ട് ദിവസം കൊണ്ട് റണ്‍വേയിലെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാകും. സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി റണ്‍വേയിലെ മുഴുവന്‍ Read More …

ദുരിതാശ്വാസ പ്രവര്‍ത്തനം ; സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചുവെന്ന് ഹൈക്കോടതി

കൊച്ചി: പ്രളയക്കെടുതി മൂലമുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചുവെന്ന് ഹൈക്കോടതി. കേരളത്തിലെ പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. അതേസമയം കേരളത്തിലെ പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് വി.എസ് അച്ചുതാനന്ദനും ആവശ്യപ്പെട്ടിരുന്നു. നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ ദുരന്തമെന്നാണ് പ്രളയക്കെടുതിയെക്കുറിച്ച്‌ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞത്. പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന Read More …

മറക്കില്ല ജീവനുള്ള കാലം വരെ ആ രക്ഷാ പ്രവര്‍ത്തനം; ‘നന്ദി’; പ്രളയത്തില്‍ നിന്നും ജീവന്‍ രക്ഷിച്ച നേവി രക്ഷാ സംഘത്തിന് ടെറസില്‍ ‘നന്ദി കുറിച്ച്‌’ ജനങ്ങള്‍

കൊച്ചി: പ്രളയക്കെടുതിയില്‍ അകപ്പെട്ട് ജീവന്‍ പോലും നഷ്ടമായേക്കുമെന്ന ഭയത്തില്‍ കഴിഞ്ഞ നേവി സംഘത്തിന് നന്ദി പറഞ്ഞ് ജനങ്ങള്‍. തങ്ങളെ രക്ഷിച്ച മലയാളി കമാന്‍ഡര്‍ വിജയ് വര്‍മ്മയ്ക്കും നേവി രക്ഷാ സംഘത്തിനും ടെറസിന് മുകളില്‍ ‘താങ്ക്‌സ്’ എഴുതിയാണ് ഒരുകൂട്ടം മലയാളികള്‍ നന്ദി പ്രകാശിപ്പിച്ചിരിക്കുന്നത്. ഓഗസ്റ്റ് 17ന് ഇവിടെ നേവി രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നു. ടെറസിന് മുകളില്‍ ‘Thanks’ എന്നെഴുതിയിരിക്കുന്നതിന്റെ Read More …