Category: Cochin
എയ്ഡഡ് സ്കൂള്‍, കോളജ‌് അധ്യാപക നിയമനം: സത്യവാങ്മൂലം നല്‍കാന്‍ സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം
കൊച്ചി: എയ്ഡഡ് കോളജുകളിലെയും സ്കൂളുകളിലെയും അധ്യാപക നിയമനം പിഎസ്‌സിക്ക് വിടണമെന്നാവശ്യപ്പെടുന്ന ഹര്‍ജിയില്‍ സത്യവാങ്മൂലം നല്‍കാന്‍ സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നല്‍കി. എയ്ഡഡ് സ്ഥാപനങ്ങളില്‍ അധ്യാപകരെ നിയമിക്കാനുള്ള ചുമതല അതാതു വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജര്‍മാര്‍ക്ക് നല്‍കിയിരിക്കുന്ന നിലവിലെ രീതിയില്‍ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് കൊല്ലം സ്വദേശി എം കെ സലീം നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. ഇത് സംബന്ധിച്ച് സര്‍ക്കാറിന് Read More …
ഇന്ധന വില വീണ്ടും കൂടി
ഇന്ധന വില ഇന്ന് വീണ്ടും വര്‍ധിച്ചു. പെട്രോളിന് എട്ട് പൈസയും ഡീസലിന് 20 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. തിരുവനന്തപുരത്ത് ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് 73.78 രൂപയും ഡീസലിന് 69.86 രൂപയുമാണ്. കൊച്ചിയില്‍ പെട്രോളിനും ഡീസലിനും യഥാക്രമം 72.50, 68.54 രൂപയുമാണ്. കോഴിക്കോട്ട് പെട്രോളിന് 72.81 രൂപയായപ്പോള്‍ ഡീസലിന് 68.86 രൂപയായി.
ചെറിയ സഹായങ്ങള്‍ പ്രശസ്തിക്കു വേണ്ടിയാണോ; ചിറ്റിലപ്പിള്ളിയ്ക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം
കൊച്ചി: വീഗാലാന്‍ഡില്‍ വെച്ച് വീണു പരിക്കേറ്റയാള്‍ക്ക് മതിയായ നഷ്ട പരിഹാരം നല്‍കാത്ത സംഭവത്തില്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. 2002 ഡിസംബര്‍ 22നാണ് സംഭവം നടക്കുന്നത്. വീഗാലാന്‍ഡില്‍ വെച്ച് വീണു പരിക്കേറ്റ തൃശൂര്‍ സ്വദേശി വിജേഷ് വിജയന്‍ നല്‍കിയ ഹര്‍ജി കോടതി പരിഗണിക്കവെയാണ് വിമര്‍ശനം ഉണ്ടായത്. റോക്കറ്റില്‍ ലോകം ചുറ്റുന്ന ചിറ്റിലപിള്ളി കിടക്കയില്‍ കിടക്കുന്ന Read More …
കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറാന്‍ നീക്കമെന്ന്. . .
കൊച്ചി: കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറാന്‍ നീക്കം നടക്കുന്നതായി റിപ്പോര്‍ട്ട്. സ്ഥാപന ഉടമയും നടിയുമായ ലീന മരിയ പോളിന്റെ ഉടമസ്ഥതയില്‍ കൊച്ചി പനമ്ബിള്ളി നഗറിലുള്ള സ്ഥാപനത്തിന് നേരെ കഴിഞ്ഞ ഡിസംബര്‍ 15നായിരുന്നു വെടിവയ്പ്പ് നടന്നത്. ഹെല്‍മെറ്റ് കൊണ്ട് മുഖംമറച്ച് ബൈക്കില്‍ എത്തിയ രണ്ടുപേരാണ് ബ്യൂട്ടിപാര്‍ലറിന് നേര്‍ക്ക് വെടിയുതിര്‍ത്തത്. മുബൈയിലെ കുപ്രസിദ്ധ കുറ്റവാളി Read More …
കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ അനിശ്ചിതകാലപണിമുടക്ക് മാറ്റി വച്ചു
ഇന്ന് അര്‍ധരാത്രി മുതല്‍ നടത്താനിരുന്ന കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ അനിശ്ചിതകാലപണിമുടക്ക് മാറ്റി വച്ചു. ഗതാഗതമന്ത്രി എ കെ ശശീന്ദ്രനുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. പണിമുടക്ക് തടഞ്ഞുകൊണ്ട് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഗതാഗതസെക്രട്ടറി ഡ്യൂട്ടി പരിഷ്കരണത്തിലെ അശാസ്ത്രീയത പരിഹരിക്കാന്‍ നല്‍കിയ റിപ്പോര്‍ട്ട് ഈ മാസം 21-നകം നടപ്പിലാക്കും. 30-നകം ശമ്ബളപരിഷ്കരണചര്‍ച്ച നടത്തുമെന്നും ഗതാഗതമന്ത്രി ഉറപ്പ് നല്‍കിയെന്നും പിരിച്ചുവിട്ടവരെ Read More …
കെഎസ്‌ആര്‍ടിസി പണിമുടക്ക് ഹൈക്കോടതി തടഞ്ഞു; നാളത്തെ ചര്‍ച്ചയില്‍ സംഘടനകള്‍ പങ്കെടുക്കണം
കൊച്ചി: കെഎസ്‌ആര്‍ടിസി പണിമുടക്ക് ഹൈക്കോടതി തടഞ്ഞു. നാളെ ഒത്തുതീര്‍പ്പ് ചര്‍ച്ച നടക്കുന്നതിനാലാണ് തടഞ്ഞത്. നാളത്തെ ചര്‍ച്ചയില്‍ തൊഴിലാളി സംഘടനകള്‍ പങ്കെടുക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. കേസ് ചൊവ്വാഴ്ച്ച വീണ്ടും പരിഗണിക്കും. കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ സമരം സംബന്ധിച്ച ചര്‍ച്ചകളുടെ ഫലം അറിയിക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. ഉച്ചക്ക് 1.45 ന് വിവരം അറിയിക്കണമെന്നാണ് കോടതി നിര്‍ദ്ദേശിച്ചിരുന്നത്. സമരക്കാര്‍ Read More …
ഫ്‌ളക്‌സ് നിരോധനം; സര്‍ക്കാര്‍ തന്നെ അട്ടിമറിക്കുന്നു; വിമര്‍ശനവുമായി ഹൈക്കോടതി
കൊച്ചി: ഫ്‌ളക്‌സ് ബോര്‍ഡുകള്‍ മാറ്റാത്തതില്‍ സര്‍ക്കാരിനെതിരെ ഹൈക്കോടതി. സര്‍ക്കാര്‍ തന്നെ ഫ്‌ലക്‌സ് നിരോധനം അട്ടിമറിക്കുകയാണെന്ന് കോടതി നിരീക്ഷിച്ചു. കോടതി ആവശ്യപ്പെട്ടിട്ടും ചീഫ് സെക്രട്ടറി ഇതുവരെയും സത്യവാങ്മൂലം നല്‍കിയിട്ടില്ല. നിഷേധാത്മക നിലപാട് തുടര്‍ന്നാല്‍ ചീഫ് സെക്രട്ടറിയെ വിളിച്ചുവരുത്തേണ്ടതായി വരുമെന്നും കോടതി താക്കീത് നല്‍കി. പൊതുസ്ഥലങ്ങളില്‍ അനുമതിയില്ലാതെ ഫ്‌ലെക്‌സും ഹോര്‍ഡിങും വച്ചാല്‍ ഇനി പൊലീസ് കേസെടുക്കാമെന്ന ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കയാണ് Read More …
