സോളാര്‍ കേസില്‍ ഗണേഷ് കുമാറിന് തിരിച്ചടി; ഉമ്മൻ ചാണ്ടിയുടെ ആത്മാവിന് നീതി ലഭിക്കണമെങ്കില്‍ കേസ് മുന്നോട്ടുപോകണമെന്ന് ഹൈക്കോടതി

കൊച്ചി: സോളാര്‍ വിഷയവുമായി ബന്ധപ്പെട്ട് തനിക്കെതിരെയുള്ള കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുൻ മന്ത്രി കെ ബി ഗണേഷ് കുമാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. സോളാര്‍ കേസിലെ പരാതിക്കാരിയുടെ കത്തില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ ഉണ്ടായെന്നും ഗൂഢാലോചന നടത്തിയെന്നുമാണ് കൊട്ടാരക്കര ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലുള്ള കേസ്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ആത്മാവിന് നീതി ലഭിക്കണമെങ്കില്‍ ഈ കേസ് Read More …

കാമുകനുമായുള്ള ലൈംഗികബന്ധം നേരില്‍ കണ്ട സഹോദരിമാരെ 18കാരി തലയറുത്ത് കൊന്നു

യുപിയില്‍ ആറും നാലും വയസ്സുള്ള സഹോദരിമാരെ 18കാരി തലയറുത്ത് കൊന്നു. ഉത്തര്‍പ്രദേശിലെ ഈത്ത്ഹാ ഗ്രാമത്തിലാണ് സംഭവം നടന്നത്. വീടിനുള്ളിലാണ് കുട്ടികളുടെ ശരീരം കണ്ടെത്തിയത്. ഞായറാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം നടന്നത്. ജയ് വീര്‍ സിംഗിന്റെ രണ്ട് പെണ്‍മക്കളാണ് കൊല്ലപ്പെട്ടത്. ആറ് വയസ്സുള്ള സുര്‍ഭി, 4 വയസ്സുകാരി റോഷ്‌നി എന്നിവരെയാണ് കൊല്ലപ്പെട്ട നിലയില്‍ വീടിനുള്ളില്‍ കണ്ടെത്തിയത്. Read More …

റിലീസിംഗിന്‍റെ ഏഴാം ദിവസം വരെ റിവ്യൂ പാടില്ലെന്ന് ഉത്തരവിറക്കിയിട്ടില്ലെന്ന് ഹൈക്കോടതി

കൊച്ചി: സിനിമ റിലീസ് ചെയ്ത് ഒരാഴ്ച കഴിയും വരെ സിനിമാ റിവ്യു പാടില്ലെന്ന് ഉത്തരവിറക്കിയിട്ടില്ലെന്ന് ഹൈക്കോടതി. പുതിയ സിനിമകളുടെ റിവ്യൂ ഏഴുദിവസം വരെ വിലക്കിയെന്നുള്ള വ്യാപക പ്രചരണത്തിലാണ് ഹൈക്കോടതി വ്യക്തത വരുത്തിയത്. സിനിമകള്‍ക്കെതിരെ മോശം പ്രചരണം നടത്തുന്ന വ്ലോഗര്‍മാരാണ് കോടതി ഉത്തരവിനെ ഭയക്കേണ്ടതെന്നും ഹൈക്കോടതി പറഞ്ഞു. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ ബെഞ്ചാണ് സിനിമാ റിവ്യു Read More …

നെല്‍ക്കര്‍ഷകരുടെ തുക: ഉത്തരവ് പാലിക്കാത്തതില്‍ കോടതിക്ക് അതൃപ്തി

കൊച്ചി: നെല്ല് സംഭരിച്ച വകയില്‍ കര്‍ഷകര്‍ക്കു നല്‍കാനുള്ള തുക ഒരാഴ്ചയ്ക്കകം നല്‍കണമെന്ന ഉത്തരവ് സര്‍ക്കാരും സപ്ലൈകോയും പാലിക്കാത്തതില്‍ ഹൈക്കോടതിക്ക് അതൃപ്തി. കോടതി ഉത്തരവിട്ടിട്ടും പണം നല്‍കുന്നതില്‍ വീഴ്ച വരുത്തിയതു അനുവദിക്കാനാകില്ലെന്നും ജസ്റ്റീസ് രാജ വിജയരാഘവന്‍ അഭിപ്രായപ്പെട്ടു. നെല്ല് സംഭരിച്ച വകയില്‍ സര്‍ക്കാര്‍ നല്‍കാനുള്ള തുക ലഭിക്കാന്‍ കര്‍ഷകര്‍ നല്‍കിയ ഒരുകൂട്ടം ഹര്‍ജികളിലാണ് കോടതി അതൃപ്തി രേഖപ്പെടുത്തിയത്. Read More …

കരുവന്നൂര്‍ ബാങ്ക്‌ തട്ടിപ്പ്‌ കേസില്‍ ഇ.ഡി. മുന്‍ എം.പിയും പോലീസുകാരും പണം കൈപ്പറ്റിയതിന്‌ തെളിവ്‌

കൊച്ചി: കരുവന്നൂര്‍ ബാങ്ക്‌ തട്ടിപ്പിലെ കള്ളപ്പണക്കേസില്‍ മുന്‍ എം.പിക്കെതിരേ സുപ്രധാന വെളിപ്പെടുത്തലുമായി എന്‍ഫോഴ്‌സ്‌മെന്റ്‌് ഡയറക്‌റ്ററേറ്റ്‌. അറസ്‌റ്റിലായ ബിനാമി ഇടപാടുകാരന്‍ സതീഷ്‌ കുമാറില്‍ നിന്നു മുന്‍ എം.പിയും പോലീസ്‌ ഉദ്യോഗസ്‌ഥരുമടക്കം പണം കൈപ്പറ്റിയതിനു തെളിവുണ്ടെന്ന്‌ ഇ.ഡി. പ്രത്യേക കോടതിയെ അറിയിച്ചു. തട്ടിപ്പുപുറത്തു വരാതിരിക്കാന്‍ സാക്ഷികളെ രാഷ്‌ട്രീയ നേതാക്കള്‍ ഭീഷണിപ്പെടുത്തുന്നതായും ഇ.ഡി. വ്യക്‌തമാക്കുന്നു.ബിനാമി ലോണിലൂടെ പി.പി. കിരണ്‍ തട്ടിയെടുത്ത Read More …

കെ.എസ്.ഇ.ബി പെൻഷൻ ഇനി ജനം ചുമക്കേണ്ട, യൂണിറ്റിന് 17 പൈസ കുറയ്ക്കാൻ ഹൈക്കോടതി ഇടപെടല്‍

കൊച്ചി: വൈദ്യുതി നിരക്കില്‍ കെ.എസ്.ഇ.ബിയുടെ പെൻഷൻ ബാദ്ധ്യതയും ഉള്‍പ്പെടുത്തി ജനങ്ങളെ പിഴിയുന്നതിന് ഹൈക്കോടതിയുടെ വിലക്ക്. യൂണിറ്റിന് 17 പൈസയുടെ ആശ്വാസമാണ് ഇതുവഴിയുണ്ടാവുക. ഹൈടെൻഷൻ, എക്സ്ട്രാ ഹൈടെൻഷൻ കണ്‍സ്യൂമേഴ്സ് അസോസിയേഷൻ നല്‍കിയ ഹര്‍ജിയിലാണ് സുപ്രധാന വിധി. 2013 നവംബര്‍ ഒന്നിന് കെ.എസ്.ഇ.ബി കമ്ബനിയാക്കിയപ്പോള്‍ നിലവിലുണ്ടായിരുന്നവര്‍ക്ക് പെൻഷനുള്‍പ്പെടെ നല്‍കാൻ മാസ്റ്റര്‍ട്രസ്റ്റ് രൂപീകരിച്ചിരുന്നു. ഇതിലേക്ക് നല്‍കുന്ന തുക ഉത്പാദനച്ചെലവില്‍ ഉള്‍പ്പെടുത്തി Read More …

വാട്സ് ആപ്പ് ചാറ്റ് തെളിവായി; മദ്യം നല്‍കി ബലാല്‍സംഗം ചെയ്ത് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ പ്രതിക്ക് ജാമ്യം അനുവദിച്ചു

കൊച്ചി: മദ്യം നല്‍കി ബലാല്‍സംഗം ചെയ്ത് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ പ്രതിയായ 46 കാരന് ഹൈകോടതി ജാമ്യം അനുവദിച്ചു. പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടെന്ന വാട്സ് ആപ്പ് ചാറ്റുകളുടെ അടിസ്ഥാനത്തിലാണ് പ്രതിക്ക് ജാമ്യം അനുവദിച്ചത്. ലൈംഗിക ബന്ധത്തിനു ശേഷം പണം നല്‍കിയതും ചാറ്റില്‍ വ്യക്തമായിരുന്നു. യുവതിയെ മദ്യം നല്‍കി ബലാല്‍സംഗം ചെയ്ത് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസിലെ Read More …

ശാന്തന്‍പാറ: സിപിഎം നേതാക്കളുടെ പരാമര്‍ശങ്ങളില്‍ ഹൈക്കോടതിക്ക് അതൃപ്തി

കൊച്ചി: ശാന്തന്‍പാറയിലെ സിപിഎം ഏരിയാ കമ്മിറ്റി ഓഫീസ് നിര്‍മാണം തടഞ്ഞ ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന് ജില്ലാ കളക്ടര്‍ക്കും അമിക്കസ് ക്യൂറിക്കുമെതിരേ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിയടക്കമുള്ള നേതാക്കള്‍ നടത്തിയ ആരോപണങ്ങളിലും പരാമര്‍ശങ്ങളിലും ഹൈക്കോടതിക്ക് അതൃപ്തി. പാര്‍ട്ടി ഓഫീസിന്‍റെ നിര്‍മാണം തടഞ്ഞ ഹൈക്കോടതി ഉത്തരവ് പാലിക്കാതിരുന്നതിനെത്തുടര്‍ന്ന് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസിനെതിരേയുള്ള കോടതിയലക്ഷ്യക്കേസും മൂന്നാറിലെ അനധികൃത Read More …