എറണാകുളം കടവന്ത്ര പൊലീസ് സ്റ്റേഷനില്‍ എ.എസ്.ഐ തൂങ്ങിമരിച്ചു

കൊച്ചി: എറണാകുളം കടവന്ത്ര പൊലീസ് സ്റ്റേഷനില്‍ എ.എസ്.ഐ തൂങ്ങിമരിച്ചു. കടവന്ത്ര സ്റ്റേഷനിലെ എ.എസ്.ഐ പി.എം തോമസിനെയാണ് (53) തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.   ഇന്ന് പുലര്‍ച്ചെ മൂന്നിന് ഡ്യൂട്ടിക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥനാണ് തോമസിനെ തൂങ്ങി മരിച്ച നിലയില്‍ ആദ്യം കണ്ടത്. തുടര്‍ന്ന്, വിവരം എസ്.ഐ ഉള്‍പ്പടെയുള്ള ബന്ധപ്പെട്ടവരെ അറിയിക്കുകയായിരുന്നു. സിറ്റി പൊലീസ് കമ്മീഷണര്‍, എ.സി.പി, Read More …

സീസണിലെ തിരിച്ചടി, കേരള ബ്ലാസ്റ്റേഴ്‌സ് കോച്ച് രാജിവച്ചു

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ മോശം പ്രകടനത്തിന് പിന്നാലെ ടീമിന് വീണ്ടും തിരിച്ചടി. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ബംഗളൂരു എഫ്.സിക്കെതിരെ കനത്ത തോല്‍വി നേരിട്ടതിന് പിന്നാലെ കോച്ച് റെനി മ്യൂളന്‍സ്റ്റീന്‍ രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് മ്യൂളന്‍സ്റ്റീന്‍ വ്യക്തമാക്കിയത്.

നടിയെ അക്രമിച്ച കേസ് ; മുഖ്യപ്രതി പള്‍സര്‍ സുനി കുറ്റപത്രം കൈപറ്റി

കൊച്ചി : നടിയെ അക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി കേസിലെ കുറ്റപത്രം കൈപറ്റി. രാവിലെ അങ്കമാലി കോടതിയിലെത്തിയാണ് പള്‍സര്‍ സുനി കുറ്റപത്രം കൈപറ്റിയത്. ഇനി 7 പ്രതികള്‍ കുറ്റപത്രം കൈപ്പറ്റാനുണ്ട്. തനിക്കെതിരായി കുറ്റപത്രത്തില്‍ എന്തെല്ലാം പറഞ്ഞിട്ടുണ്ടന്ന് വായിച്ച് നോക്കട്ടെ എന്നായിരുന്നു സുനിയുടെ പ്രതികരണം. മറ്റ് പ്രതികള്‍ ഉടന്‍ കുറ്റപത്രം കൈപ്പറ്റുമെന്നാണ് സൂചന. കേസ് ഇനി Read More …

ക്രിമിനലുകളുടെ വിളയാട്ടമാണ് മലയാള സിനിമയിലെന്ന് ജി സുധാകരന്‍

കൊച്ചി: മലയാള സിനിമാ മേഖലയ്ക്കുനേരെ ആഞ്ഞടിച്ച് മന്ത്രി ജി സുധാകരന്‍. ക്രിമിനലുകളുടെ വിളയാട്ടമാണ് മലയാള സിനിമയില്‍ നടന്നുകൊണ്ടിരിക്കുന്നതെന്ന് ജി സുധാകരന്‍ വിമര്‍ശിച്ചു. എറണാകുളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പല നടീനടന്മാരും വലിയ ക്രിമിനലുകളാണെന്നും, കഥ എഴുതുന്നത് മുതല്‍ സ്വന്തമായി അഭിനയിച്ച് സ്വന്തം തീയറ്ററില്‍ പ്രദര്‍ശിപ്പിക്കുന്നത് വരെയുള്ള തരത്തിലേക്കെത്തി ഇപ്പോള്‍ മലയാള സിനിമയിലെ കാര്യങ്ങളെന്നും അദ്ദേഹം തുറന്നടിച്ചു. സാരംഗ Read More …

നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ മെമ്മറികാര്‍ഡ് ആവശ്യപ്പെട്ട് ദിലീപ് കോടതിയിലേക്ക്

കൊച്ചി: നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ മെമ്മറികാര്‍ഡ് നല്‍കണമെന്ന് ആവശ്യപ്പെട്ട് നടന്‍ ദിലീപ് കോടതിയെ സമീപിക്കാനൊരുങ്ങുന്നു. കേസിലെ സുപ്രധാനമായ പല രേഖകളും, മൊഴികളും പൊലീസ് തന്നിട്ടില്ല, പൊലീസിന്റെ നടപടി ബോധപൂര്‍വ്വമാണെന്നും ദിലീപിന്റെ അഭിഭാഷകന്‍ പറഞ്ഞു.

പുതുവര്‍ഷത്തലേന്ന് നാണംകെട്ട് ബ്ലാസ്റ്റേഴ്‌സ് (1-3)

കൊച്ചി: പുതുവര്‍ഷാഘോഷത്തിന് വെടിമരുന്നുമായെത്തിയ കൊച്ചിക്കാരെ കണ്ണീരിലാഴ്ത്തി സ്വന്തം മഞ്ഞപ്പടം. സ്വന്തം തട്ടകത്തില്‍, ആര്‍ത്തുവിളിച്ച സ്വന്തം ആരാധകരുടെ മുന്നില്‍ നാണംകെട്ട തോല്‍വിയാണ് പുതുവര്‍ഷത്തലേന്ന് കേരള ബ്ലാസ്റ്റേഴ്‌സ് ഏറ്റുവാങ്ങിയത്. ഇഞ്ചുറി ടൈമില്‍ ഒരു മിനിറ്റില്‍ മൂന്ന് ഗോള്‍ വീണ മത്സരത്തില്‍ ബെംഗളൂരു എഫ്.സിക്കെതിരെ ഒന്നിനെതിരെ മൂന്ന് ഗോളിനായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ തോല്‍വി. ഒഴിഞ്ഞ ഒന്നാം പകുതിക്കുശേഷം സുനില്‍ ഛേത്രിയുടെ പെനാല്‍റ്റി Read More …

കൊച്ചിയില്‍ ഇന്ന് ആഘോഷരാവ് ; മഞ്ഞപ്പടയിന്ന് സ്വന്തം തട്ടകത്തില്‍ ബംഗ്ലൂരിനെതിരെ

കൊച്ചി : കൊച്ചിയിലെ ഫുട്‌ബോള്‍ ആരാധകര്‍ക്ക് ഇന്ന് ഉത്സവ രാവ് . കേരളബ്ലസ്റ്റേഴ്‌സും ബംഗ്ലൂരു എഫ് സിയും ഇന്ന് കൊച്ചിയില്‍ ഏറ്റുമുട്ടുന്നു. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ദക്ഷിണേന്ത്യയിലെ രണ്ടു മികച്ച ടീമുകള്‍ ഏറ്റുമുട്ടുകയാണ് എന്നത് ദേശീയ തലത്തില്‍ തന്നെ മത്സരത്തിന് പ്രാധാന്യം നല്‍കുന്നു. ഹോം മത്സരത്തില്‍ സ്റ്റേഡിയത്തില്‍ സമ്പൂര്‍ണ്ണ ആധിപത്യം പുലര്‍ത്തി, കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് Read More …

രാജ്യത്തെ എല്ലാ മതേതര കക്ഷികളും യോജിച്ച് പ്രവര്‍ത്തിക്കണംകാനം

രാജ്യത്തെ എല്ലാ മതേതര കക്ഷികളും യോജിച്ചു പ്രവര്‍ത്തിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. കാഞ്ഞങ്ങാട്ട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസുമായി ദേശീയ തലത്തില്‍ യോജിപ്പിനുള്ള സാധ്യത ആരാഞ്ഞപ്പോഴാണ് രാജ്യത്തെ എല്ലാ മതേതര കക്ഷികളും ഒന്നിച്ചു നീങ്ങണമെന്ന അഭിപ്രായം പറഞ്ഞത്. കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്ന നിലപാടില്‍ ഒരു മാറ്റവുമില്ലെന്നും സിപിഐ നേതാവ് പറഞ്ഞു. സി Read More …