മദ്യപിച്ചിട്ട് ഉടന്‍ ഉറങ്ങുന്നവരോട്..നിങ്ങള്‍ സൂക്ഷിക്കുക

മദ്യപിച്ച ശേഷം ഉറങ്ങാന്‍ പോവുമ്പോള്‍ അതുണ്ടാക്കുന്ന അപകടത്തെക്കുറിച്ചും പലരും ശ്രദ്ധിക്കാതെ പോകുന്നുണ്ട്. ഉറങ്ങാന്‍ സാധിക്കും. എന്നാല്‍ അതൊരു സുഖകരമായ ഉറക്കമാവും എന്ന് നിങ്ങള്‍ കരുതേണ്ട. കാരണം മദ്യപാനം ആഴത്തിലുള്ള നിങ്ങളുടെ ഉറക്കത്തെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. ഹൃദയമിടിപ്പ് ഉയരുന്നത് മദ്യപിച്ച് ഉറങ്ങുന്നവരില്‍ സാധാരണമാണ്. ഇത് രക്തസമ്മര്‍ദ്ദം ഉയരാനും ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെയും ബാധിക്കും. കിഡ്‌നി പ്രവര്‍ത്തനരഹിതമാകാന്‍ മദ്യപാനവും അതോടനുബന്ധിച്ചുള്ള Read More …

ഗൗരിയമ്മ മഹാ തന്റേടി. ഈശനെയും ബ്രഹ്മനെയും വകവെക്കില്ല. പിന്നെയാണ്, ഇഎംഎസ് അഡ്വ.ജയശങ്കര്‍

കൊച്ചി: തന്നെ മുഖ്യമന്ത്രിയാക്കാഞ്ഞത് ഇ.എം.എസ്സിന്റെ ജാതി സ്പര്‍ധ കൊണ്ടാണെന്ന കെ.ആര്‍ ഗൗരിയമ്മയുടെ പ്രസ്താവനയ്ക്ക് അഭിഭാഷകനായ അഡ്വ.ജയശങ്കറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഗൗരിയമ്മ മഹാതന്റേടി ആയിരുന്നെങ്കിലും കഴിവും കാര്യപ്രാപ്തിയും ഉണ്ടായതു കൊണ്ട് കാര്യമില്ല, നയം, വിനയം, അഭിനയം ഇതു മൂന്നുമാണ് വിജയത്തിന്റെ അടിത്തറ എന്ന് ജയശങ്കര്‍ കുറിക്കുന്നു. ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ‘1987ല്‍ തന്നെ മുഖ്യമന്ത്രിയാക്കാഞ്ഞത് ഇഎംഎസ്സിന്റെ ജാതി Read More …

സ്വര്‍ണവില കുത്തനെ കൂടി

സ്വര്‍ണ വിലയില്‍ വര്‍ധന. ഇന്നലെ പവന് 120 രൂപ വര്‍ധിച്ച് 21,360 രൂപയിലും ഗ്രാമിന് 15 രൂപ വര്‍ധിച്ച് 2,670 രൂപയിലുമാണ് വ്യാപാരം നടന്നത്. വെള്ളിയാഴ്ച സ്വര്‍ണം പവന് 160 രൂപ കുറഞ്ഞിരുന്നു. രാജ്യാന്തര വിപണിയിലെ വില വ്യതിയാനങ്ങളാണ് പ്രാദേശിക വിപണിയിലും പ്രതിഫലിച്ചത്. ഡോളര്‍ രൂപയ്ക്കുമേല്‍ കരുത്താര്‍ജിച്ചതും സ്വര്‍ണവില ഉയരാന്‍ കാരണമായി. ജനുവരി ഒന്നുമുതല്‍ യുഎഇയില്‍ Read More …

കൊച്ചിയില്‍ നിന്ന് പോയ വിമാനം കൊച്ചിയില്‍ തന്നെ തിരിച്ചെത്തി, കട്ടക്കലിപ്പില്‍ യാത്രക്കാര്‍

കൊച്ചി: കഴിഞ്ഞ ദിവസം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ഷാര്‍ജയിലേക്ക് പുറപ്പെട്ട ജെറ്റ് എയര്‍വേഴ്‌സ് വിമാനം യാത്രക്കാരെ ഇറക്കാതെ കൊച്ചിയില്‍ തന്നെ തിരിച്ചെത്തി. കഴിഞ്ഞ ദിവസം പുറപ്പെട്ട വിമാനത്തിന് കനത്ത മൂടല്‍മഞ്ഞ് കാരണം ഷാര്‍ജ വിമാനത്താവളത്തില്‍ ഇറങ്ങാനായിരുന്നില്ല. തുടര്‍ന്ന് കൊച്ചിയിലേക്ക് തന്നെ തിരിച്ചു വരുകയായിരുന്നു. ഇന്ന് 11.10ഓടെ കൊച്ചിയിലെത്തിയ വിമാനത്തില്‍ നിന്നും പുറത്തിറങ്ങാതെ യാത്രക്കാര്‍ പ്രതിഷേധിക്കുകയാണ്. Read More …

നടിയെ ആക്രമിച്ച കേസ്: സാക്ഷിമൊഴി പ്രസിദ്ധീകരിച്ച മാധ്യമങ്ങള്‍ക്കെതിരേ പോലീസ്

അങ്കമാലി: നടിയെ ആക്രമിച്ച കേസില്‍ സാക്ഷിമൊഴി പ്രസിദ്ധീകരിച്ച മാധ്യമങ്ങള്‍ക്കെതിരേ പോലീസ് കോടതിയെ സമീപിച്ചു. താരങ്ങളുടെ മൊഴി പ്രസിദ്ധീകരിച്ചത് നിയമവിരുദ്ധമാണെന്നും കോടതി ഇടപെടല്‍ വേണമെന്നും ചൂണ്ടിക്കാട്ടി അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലാണ് പോലീസ് ഹര്‍ജി നല്‍കിയത്. അതേസമയം, നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റപത്രം ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ പരാതിയില്‍ അങ്കമാലി കോടതി ഇന്ന് Read More …

മയക്കുമരുന്ന് ഉപയോഗം; കൊച്ചിയിലെ ഡി.ജെ പാര്‍ട്ടികള്‍ കര്‍ശന നിരീക്ഷണത്തില്‍

കൊച്ചി: കൊച്ചിയില്‍ പുതുവത്സരാഘോഷത്തിന്റെ ഭാഗമായുള്ള ഡി.ജെ പാര്‍ട്ടികള്‍ കര്‍ശനമായി നിരീക്ഷിക്കാന്‍ എക്‌സൈസും പൊലീസും. പുലര്‍ച്ചവരെ നീളുന്ന പാര്‍ട്ടികളില്‍ മയക്ക്മരുന്ന് ഉപയോഗത്തിനുള്ള സാധ്യത കണക്കിലെടുത്താണ് നീക്കം. ഇതിനിടെ നിയന്ത്രണം മറികടക്കാന്‍ ഡിജെ പാര്‍ട്ടികള്‍ മൂന്നാറിലേക്കും വാഗമണ്ണിലേക്കും മാറ്റുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട് സിരകളില്‍ ലഹരി പടര്‍ത്തുന്ന ഉന്‍മാദ സംഗീതത്തിനോടൊപ്പമുള്ള ഡിജെ പാര്‍ട്ടികള്‍ പുതുവത്സാരഘോഷത്തിന്റെ ഭാഗമായി കൊച്ചിയില്‍ വ്യാപകമായി നടത്താറുണ്ട്. Read More …

മദ്യം കിട്ടാന്‍ വൈകി എന്നാരോപിച്ച് മദ്യശാലക്ക് നേരെ ആക്രമണം; 3 പേര്‍ അറസ്റ്റില്‍

കൊച്ചി:  മദ്യം വിതരണം ചെയ്യാന്‍ വൈകുന്നുവെന്ന് ആരോപിച്ച് മദ്യശാലക്ക് നേരെ ആക്രമണം നടത്തിയ സംഭവത്തില്‍ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കൊച്ചി കളമശേരിയില്‍ ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യവില്‍പ്പന ശാലയ്ക്ക് നേരെ കഴിഞ്ഞദിവസമാണ് ഒരു സംഘം യുവാക്കള്‍ അക്രമം നടത്തിയത്. സംഭവത്തില്‍ കളമശ്ശേരി സ്വദേശികളായ സജി, ബാബു, ശ്രീജിത്ത് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ബിവറേജസ് കോര്‍പ്പറേഷന്റെ Read More …

മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം

കൊച്ചി: അടുത്ത 24 മണിക്കൂറിനുളളില്‍ കിഴക്കുദിശയില്‍ നിന്നും കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 4555 കി.മീ. വേഗതയില്‍ ശക്തമായ കാറ്റടിക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു. ശക്തമായ തിരമാലകളുണ്ടാകാന്‍ സാധ്യതയുണ്ടെന്നും മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും അറിയിപ്പിലുണ്ട്.