ബലാത്സംഗ കേസ്: ‘വേടനെതിരെ തെളിവ്’; കുറ്റപത്രം സമര്‍പ്പിച്ച് പൊലീസ്

ബലാത്സംഗ കേസില്‍ റാപ്പര്‍ വേടനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. വേടന്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതിന് തെളിവുകളുണ്ടെന്ന് കുറ്റപത്രത്തില്‍ സൂചിപ്പിക്കുന്നു. സാമ്പത്തിക തട്ടിപ്പ് നടത്തിയതിന്റെ തെളിവുണ്ടെന്നും കുറ്റപത്രത്തില്‍ പറയുന്നു. യുവ ഡോക്ടറുടെ പരാതിയിലായിരുന്നു തൃക്കാക്കര പൊലീസ് കേസ് എടുത്തത്.

ദുല്‍ഖര്‍ സല്‍മാന്റെ വാഹനം പിടിച്ചെടുത്ത നടപടി; കസ്റ്റംസിനോട് വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: ദുല്‍ഖര്‍ സല്‍മാന്റെ വാഹനം പിടിച്ചെടുത്ത നടപടിയില്‍ കസ്റ്റംസിനോട് വിശദീകരണം തേടി ഹൈക്കോടതി. കേസില്‍ കോടതി കസ്റ്റംസിന് നോട്ടിസ് അയച്ചു. ഓപ്പറേഷന്‍ നംഖോറിന്റെ ഭാഗമായി ലാന്‍ഡ് റോവര്‍ വാഹനം പിടിച്ചെടുത്ത നടപടി ചോദ്യം ചെയ്താണ് നടന്‍ ഹരജി നല്‍കിയത്. എല്ലാ നിയമ നടപടികളും പൂര്‍ത്തിയാക്കിയാണ് വാഹനം വാങ്ങിയതെന്നും വാഹനം വിട്ടുകിട്ടണമെന്നും ഹരജിയില്‍ പറയുന്നു. ഹരജി ചൊവ്വാഴ്ച Read More …

സ്വര്‍ണ വില സർവകാല റെക്കോഡിൽ; ചൊവ്വാഴ്ച കൂടിയത് 920 രൂപ, പവന് 83,840 രൂപയായി

സംസ്ഥാനത്ത് സ്വര്‍ണ വില 84,000 രൂപയിലേയ്ക്ക്. ചൊവ്വാഴ്ച പവന്റെ വില 920 രൂപയാണ് കൂടിയത്. ഇതോടെ പവന് 83,840 രൂപയായി. ഗ്രാമിന് 115 രൂപ കൂടി 10,480 രൂപയായി. കഴിഞ്ഞ ദിവസം പവന് 82,920 രൂപയും ഗ്രാമിന് 10,365 രൂപയുമായിരുന്നു. സെപ്റ്റംബറില്‍ മാത്രം പവന്റെ വിലയിലുണ്ടായ വര്‍ധന 6,200 രൂപയാണ്. സെപ്റ്റംബര്‍ ഒന്നിന് 77,640 രൂപയായിരുന്നു. Read More …

സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും സര്‍വകാല റെക്കോര്‍ഡില്‍

ഇന്ന് സ്വര്‍ണം പവന് 600 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ പവന്റെ വില 82000 കടന്നിരിക്കുകയാണ്.രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വര്‍ണവിലയിലും പ്രതിഫലിക്കുന്നത്. വിദഗ്ധരുടെ അഭിപ്രായമനുസരിച്ച് സ്വര്‍ണവില പവന് 1 ലക്ഷമാവാന്‍ അധികം താമസമുണ്ടാവില്ല.സെപ്തംബര്‍ 1 മുതല്‍ ഇന്ന് വരെ ഒരു പവന്‍ സ്വര്‍ണത്തിന് 4,600 രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്ഒ രു ഗ്രാം സ്വര്‍ണത്തിന്റെ വില 10,000 Read More …

ശബരിമല സ്വർണ്ണപാളി കേസിൽ നിർണായക ചോദ്യങ്ങളുമായി ഹൈക്കോടതി

സ്വർണ്ണപാളികളുടെ ഭാരത്തിൽ കോടതി സംശയങ്ങൾ ഉന്നയിച്ചു.നാല് കിലോ കുറഞ്ഞത് എങ്ങനെ എന്ന് കോടതി ചോദിച്ചു. 2019ൽ എടുത്തു കൊണ്ട് പോയപ്പോൾ 42 കിലോ ഉണ്ടായിരുന്നു. തിരികെ കൊണ്ട് വന്നപ്പോൾ ഭാരം കുറഞ്ഞതായി കാണുന്നു. മഹസർ രേഖകൾ കോടതി പരിശോധിച്ചു. 2019ൽ ഒന്നേകാൽ മാസം അത് കൈവശം വെച്ചപ്പോൾ 4 കിലോ കുറവ് മെഹസറിൽ ഉണ്ട്. വിചിത്രമായ Read More …

സ്വർണ വിലയിൽ കുതിപ്പ് തുടരുന്നു

സ്വർണ വിലയിൽ കുതിപ്പ് തുടരുന്നു. പവന്റെ വില ഇതാദ്യമായി 80,000 കടന്ന് 80,880 രൂപയായി. ഒരൊറ്റ ദിവസംകൊണ്ട് 1,000 രൂപയാണ് കൂടിയത്. ഗ്രാമിന്റെ വിലയാകട്ടെ 10,000 പിന്നിട്ട് 10,110 രൂപയായി. 9,985 രൂപയായിരുന്നു കഴിഞ്ഞ ദിവസം ഗ്രാമിന്റെ വില. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ സർവകാല റെക്കോഡിലാണ് 24 കാരറ്റ് സ്വർണത്തിന്റെ വില. 10 ഗ്രാമിന് Read More …

സ്വർണ്ണം ഞെട്ടിച്ചു; പവന്ന് 77000 അടുത്ത്

കേരളത്തില്‍ സ്വര്‍ണത്തിന് ഞെട്ടിക്കുന്ന വില വര്‍ധനവ്. ആയിരം രൂപയിലധികം വര്‍ധിച്ച പവന്‍ വില വൈകാതെ 80000 രൂപ എത്തിയേക്കുമെന്ന തോന്നലുണ്ടാക്കി. ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വര്‍ണവില ഇത്രയും കുതിക്കാന്‍ കാരണം. മാസങ്ങള്‍ക്ക് മുമ്പ് വരെ പവന്‍ വില പിടിവിടുമെന്ന് പറയുമ്പോഴും ഇത്രയും ഉയരുമെന്ന് ആരും പ്രതീക്ഷിച്ചതല്ല. ഡോളര്‍ സൂചികയില്‍ ചാഞ്ചാട്ടം തുടരുകയാണ്. അമേരിക്കയുടെ കേന്ദ്ര Read More …

എഐ ക്യാമറ അഴിമതി ആരോപണം: അന്വേഷണം ആവശ്യപ്പെട്ടുള്ള വിഡി സതീശന്‍റേയും ചെന്നിത്തലയുടേയും ഹര്‍ജി തള്ളി

എഐ ക്യാമറ സ്ഥാപിക്കലിൽ അന്വേഷണം വേണമെന്ന ഹർജി തള്ളി ഹൈക്കോടതി. എഐ ക്യാമറ അഴിമതിയിൽ ഹൈക്കോടതി മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശനും രമേശ് ചെന്നിത്തലയും നൽകിയ പൊതുതാൽപ്പര്യ ഹർജി ഹൈക്കോടതി തള്ളിയത്. ഗുരുതര ആരോപണങ്ങളായിരുന്നു കരാറുമായി ബന്ധപ്പെട്ട് പ്രതിപക്ഷം മുന്നോട്ടുവച്ചത്. കോടതി മേൽനോട്ടത്തിൽ അഴിമതിയെക്കുറിച്ച് അന്വേഷിക്കണമെന്ന് വി ഡി സതീശൻ Read More …