എറണാകുളം വടുതലയില്‍ ദമ്പതികളെ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച ശേഷം അയല്‍വാസിയായ യുവാവ് ആത്മഹത്യ ചെയ്തു.
എറണാകുളം വടുതലയില്‍ ദമ്പതികളെ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച ശേഷം അയല്‍വാസിയായ യുവാവ് ആത്മഹത്യ ചെയ്തു. വടുതല സ്വദേശിയായ വില്യം എന്ന യുവാവിനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഗുരുതരമായി പൊള്ളലേറ്റ അയല്‍വാസികളായ ക്രിസ്റ്റഫറും ഭാര്യ മേരിയും ആശുപത്രിയില്‍ ചികിത്സയിലാണ്. പള്ളിപ്പെരുന്നാളിന് പോയി മടങ്ങുകയായിരുന്ന ദമ്പതിമാരെ സ്‌കൂട്ടര്‍ തടഞ്ഞുനിര്‍ത്തിയാണ് വില്യം മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്. വാഹനവും ഭൂരിഭാഗം കത്തിനശിച്ചു. Read More …
