പരസ്യങ്ങള്‍ നീക്കം ചെയ്തു തുടങ്ങി
കൊച്ചി: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കര്‍ശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായി പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള രാഷ്ട്രീയബന്ധമുള്ള പോസ്റ്ററുകളും ബാനറുകളും ചുവരെഴുത്തുകളും നീക്കം ചെയ്യാന്‍ തുടങ്ങി. ആന്റി ഡിഫേസ്‌മെന്റ് സ്‌ക്വാഡാണ് ഇവ നീക്കുന്നത്. പരസ്യ സാമഗ്രികള്‍ മാറ്റുന്നതിന് കളക്ടര്‍ നല്‍കിയ സമയപരിധി അവസാനിച്ച സാഹചര്യത്തിലാണ് സ്‌ക്വാഡ് രംഗത്തിറങ്ങിയത്. തൃക്കാക്കര, തൃപ്പൂണിത്തുറ, എറണാകുളം, വൈപ്പിന്‍ മണ്ഡലങ്ങളില്‍ ഇന്നലെ ജില്ലാതല സ്‌ക്വാഡ് പര്യടനം നടത്തി. Read More …
